മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ കീഴിലുള്ള ഉപഭോക്തൃ ഉത്പന്ന കന്പനിയായ റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (ആർസിപിഎൽ) തമിഴ്നാട്ടിലെ പ്രശസ്തമായ മന്ന ബ്രാൻഡിന്റെ മാതൃകന്പനിയായ സതേണ്‍ ഹെൽത്ത് ഫുഡ്സിനെ പൂർണമായി ഏറ്റെടുത്തു.
156 കോടി രൂപയ്ക്കാണ് സതേണ്‍ ഹെൽത്ത് ഫുഡ്സിനെ റിലയൻസ് സ്വന്തമാക്കിയത്. ഈ ഏറ്റെടുക്കലിലൂടെ ഇന്ത്യയിൽ എഫ്എംസിജി രംഗത്ത് റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സ് കൂടുതൽ പിടിമുറുക്കി.
മന്നയുടെ കടന്നുവരവോടെ ആർസിപിഎൽ ഭക്ഷണ-അടിസ്ഥാന ആഹാര മേഖല ശക്തിപ്പെട്ടു. നിലവിൽ ഉദയം, ഇൻഡിപെൻഡൻസ്, സിൽ എന്നീ ബ്രാൻഡുകൾ റിലയൻസിന്റെ ഉപഭോക്തൃ ഉത്പന്ന വിഭാഗത്തിലുണ്ട്.
ഇതോടൊപ്പം അതിവേഗം വളരുന്ന ചെറു ധാന്യങ്ങൾ അധിഷ്ഠിത, ആരോഗ്യഭക്ഷണ വിഭാഗത്തിൽ റിലയൻസിന് സ്വാധീനം വർധിപ്പിക്കാനും സാധിക്കുന്നു.
തമിഴ്നാട്ടിലും അയൽ സംസ്ഥാനങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ’മന്ന’ ബ്രാൻഡ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ആരോഗ്യപ്രദമായ ഉത്പന്നങ്ങളാണ് നിർമിക്കുന്നത്.
Tags : Reliance Manna RCPL Southern Health Foods