അമൃതപുരി: അമൃത സ്കൂൾ ഓഫ് ബയോടെക്നോളജി കാൺപൂർ ഐഐടിയുടെയും മെൽബൺ സർവകലാശാലയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സ്പാർക്ക് ഇന്റർനാഷണൽ സിമ്പോസിയത്തിന് അമൃത സർവകലാശാലയുടെ അമൃതപുരി കാമ്പസിൽ തുടക്കമായി.
അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ സർവകലാശാലകളുമായി സഹകരിച്ച് ഗവേഷണ മികവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കീം ഫോർ പ്രൊമോഷൻ ഓഫ് അക്കാദമിക് ആൻഡ് റിസർച്ച് കൊളാബറേഷൻ (സ്പാർക്ക്) പദ്ധതിയുടെ ഭാഗമായാണ് ഈ സിമ്പോസിയം സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റ് സ്വാമി അമൃത സ്വരൂപാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഖരഗ്പൂർ ഐഐടി കെമിക്കൽ എൻജിനിയറിംഗ് വിഭാഗം പ്രഫസറും സ്പാർക്ക് നാഷണൽ കോർഡിനേറ്ററുമായ ഡോ. രബിബ്രത മുഖർജി, ഐഐടി കാൺപൂർ കെമിസ്ട്രി വിഭാഗം പ്രഫസർ ഡോ. സന്ദീപ് വർമ്മ, മെൽബൺ സർവകലാശാലയിലെ മൈക്രോ ബയോളജി ആൻഡ് ഇമ്മ്യൂണോളജി വിഭാഗം പ്രഫസർ ഡോ. റിച്ചാർഡ് സ്ട്രഗ്നൽ എന്നിവർ വിശിഷ്ടാതിഥികളായി.
ചടങ്ങിൽ അമൃത സർവകലാശാലാ പ്രൊ വൈസ് ചാൻസലർ ഡോ. മനീഷ വി. രമേഷ്, ലൈഫ് സയൻസസ് വിഭാഗം ഡീൻ ഡോ. ബിപിൻ ജി നായർ, ഫിസിക്കൽ സയൻസസ് വിഭാഗം ഡീൻ ഡോ. ഗീതാ കുമാർ എന്നിവർ പ്രസംഗിച്ചു.