x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പാ​ർ​ക്ക് സി​മ്പോ​സി​യ​ത്തി​ന് അ​മൃ​ത​യി​ൽ തു​ട​ക്കം


Published: February 10, 2026 05:55 AM IST | Updated: February 10, 2026 05:55 AM IST

അ​മൃ​ത​പു​രി: അ​മൃ​ത സ്‌​കൂ​ൾ ഓ​ഫ് ബ​യോ​ടെ​ക്‌​നോ​ള​ജി കാ​ൺ​പൂ​ർ ഐഐടി​യു​ടെ​യും മെ​ൽ​ബ​ൺ സ​ർ​വക​ലാ​ശാ​ല​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സ്പാ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സി​മ്പോ​സി​യ​ത്തി​ന് അ​മൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​മൃ​ത​പു​രി കാ​മ്പ​സി​ൽ തു​ട​ക്ക​മാ​യി.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഗ​വേ​ഷ​ണ മി​ക​വ് വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്കീം ​ഫോ​ർ പ്രൊ​മോ​ഷ​ൻ ഓ​ഫ് അ​ക്കാ​ദ​മി​ക് ആ​ൻ​ഡ് റി​സ​ർ​ച്ച് കൊ​ളാ​ബ​റേ​ഷ​ൻ (സ്പാ​ർ​ക്ക്) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​സി​മ്പോ​സി​യം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം പ്ര​സി​ഡ​ന്‍റ് സ്വാ​മി അ​മൃ​ത സ്വ​രൂ​പാ​ന​ന്ദ​പു​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഖ​ര​ഗ്പൂ​ർ ഐ​ഐ​ടി കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം പ്ര​ഫ​സ​റും സ്പാ​ർ​ക്ക് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​ര​ബി​ബ്ര​ത മു​ഖ​ർ​ജി, ഐ​ഐ​ടി കാ​ൺ​പൂ​ർ കെ​മി​സ്ട്രി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​സ​ന്ദീ​പ് വ​ർ​മ്മ, മെ​ൽ​ബ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മൈ​ക്രോ ബ​യോ​ള​ജി ആ​ൻ​ഡ് ഇ​മ്മ്യൂ​ണോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​റി​ച്ചാ​ർ​ഡ് സ്ട്ര​ഗ്ന​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.

ച​ട​ങ്ങി​ൽ അ​മൃ​ത സ​ർ​വ​ക​ലാ​ശാ​ലാ പ്രൊ ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മ​നീ​ഷ വി. ​ര​മേ​ഷ്, ലൈ​ഫ് സ​യ​ൻ​സ​സ് വി​ഭാ​ഗം ഡീ​ൻ ഡോ. ​ബി​പി​ൻ ജി ​നാ​യ​ർ, ഫി​സി​ക്ക​ൽ സ​യ​ൻ​സ​സ് വി​ഭാ​ഗം ഡീ​ൻ ഡോ. ​ഗീ​താ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham Spark Symposium

Recent News

Up