Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Speed

വ​ന്ദേ​ഭാ​ര​ത് നാ​ലാം പ​തി​പ്പ് വ​രു​ന്നു: മ​ണി​ക്കൂ​റി​ൽ 350 കി​ലോ​മീ​റ്റ​ർ വേ​ഗം

പ​ര​വൂ​ർ: വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളു​ടെ നാ​ലാം പ​തി​പ്പ് (4.0) അ​ടു​ത്ത വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പു​റ​ത്തി​റ​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ടു​ന്നു. മ​ണി​ക്കൂ​റി​ൽ 350 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​യി​രി​ക്കും ഈ ​ട്രെ​യി​നു​ക​ൾ.

2019 ഫെ​ബ്രു​വ​രി​യി​ലാ​ണ് വ​ണ്ടേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളു​ടെ ആ​ദ്യ പ​തി​പ്പ് രാ​ജ്യ​ത്ത് അ​വ​ത​രി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് 2022 സെ​പ്തം​ബ​റി​ൽ ര​ണ്ടാം പ​തി​പ്പും 2025ന്‍റെ അ​വ​സാ​ന പാ​ദ​ത്തി​ൽ മൂ​ന്നാം പ​തി​പ്പും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ വി​ജ​യ​ക​ര​മാ​യി പു​റ​ത്തി​റ​ക്കി.

വ​രാ​നി​രി​ക്കു​ന്ന നാ​ലാം പ​തി​പ്പി​നെ ലോ​ക​ത്തി​നെ ത​ന്നെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ട്രെ​യി​നാ​യി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം. അ​ടു​ത്ത ത​ല​മു​റ​യു​ടെ അ​തി​വേ​ഗ ട്രെ​യി​ൻ യാ​ത്ര​യി​ൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ന​ട​ത്തു​ന്ന ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വ​യ് പാ​യാ​ണ് റെ​യി​ൽ മ​ന്ത്രാ​ല​യം ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

2027 ന്‍റെ അ​വ​സാ​നം പു​റ​ത്തി​റ​ക്കാ​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന വ​ന്ദേ​ഭാ​ര​ത് നാ​ലാം പ​തി​പ്പ് സ​മ​ർ​പ്പി​ത ഇ​ട​നാ​ഴി​ക​ളി​ൽ വ​ള​രെ ഉ​യ​ർ​ന്ന വേ​ഗ​ത്തി​ലു​ള്ള സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്.

വേ​ഗം, സു​ര​ക്ഷ, യാ​ത്ര​ക്കാ​രു​ടെ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്യ​ൻ റെ​യി​ൽ​വേ വ​ന്ദേ ഭാ​ര​തി​ന്‍റെ നാ​ലാം പ​തി​പ്പ് വി​ക​സി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​ദ്യ സ​ർ​വീ​സാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ഹ​മ്മ​ദാ​ബാ​ദ്-​മും​ബൈ റൂ​ട്ടാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്.

റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​വ​രം അ​നു​സ​രി​ച്ച് വ​ന്ദേ​ഭാ​ര​ത് നാ​ലാം പ​തി​പ്പ് ഇ​ന്ത്യ​യു​ടെ ത​ദ്ദേ​ശീ​യ ട്രെ​യി​ൻ പ്രൊ​ട്ട​ക്ഷ​ൻ സി​സ്റ്റ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ പ​തി​പ്പാ​യ ക​വ​ച് 5.0 സ​ജ്ജീ​ക​രി​ക്കാ​ൻ വി​ഭാ​വ​നം ചെ​യ്യു​ന്നു. ഇ​ത് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇ​ത് കൂ​ടാ​തെ ദീ​ർ​ഘ​കാ​ല വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2047 ഓ​ടെ രാ​ജ്യ​ത്തു​ട​നീ​ളം ഏ​ക​ദേ​ശം 4,500 വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​നും മ​ന്ത്രാ​ല​യം പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Up