Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sports Literacy

കായിക സാക്ഷരത അനിവാര്യം

പി​റ​വി​ക്കു​ശേ​ഷം ഏ​ഴു ദ​ശ​കം പി​ന്നി​ട്ട കേ​ര​ള​ത്തി​ന്‍റെ കാ​യി​ക​രം​ഗ​ത്തെ​ക്കു​റി​ച്ചു ചി​ന്തി​ക്കു​ന്പോ​ൾ ഉ​യ​ർ​ച്ച​യും താ​ഴ്ച​യും തി​രി​ച്ചു​വ​ര​വും നി​ഴ​ലി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് തെ​ളി​യു​ന്ന​ത്. ഒ​രുകാ​ല​ത്ത് ഇ​ന്ത്യ​യു​ടെ കാ​യി​ക ത​ല​സ്ഥാ​ന​മാ​യി​രു​ന്നു കേ​ര​ളം. എ​ല്ലാ ഇ​ന​ങ്ങ​ളി​ലും രാ​ജ്യാ​ന്ത​ര നി​ല​വാ​ര​മു​ള്ള കാ​യി​ക​പ്ര​തി​ഭ​ക​ളെ നാം ​വ​ള​ർ​ത്തി​യെ​ടു​ത്തു.

ഐ​ക്യ​കേ​ര​ളം പി​റ​ന്ന​ശേ​ഷം വ​ലി​യ വ​ള​ർ​ച്ച​യാ​ണ് കേ​ര​ള​ത്തി​ന്‍റെ കാ​യി​ക​രം​ഗ​ത്തി​നു​ണ്ടാ​യ​ത്. വ​ലി​യൊ​രു താ​ര​നി​ര​ത​ന്നെ ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ത്തു. സൂ​പ്പ​ർ ലീ​ഗു​ക​ളി​ലൂ​ടെ ക​ളി​യു​ടെ ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ലും നാം ​പ​ങ്കാ​ളി​ക​ളാ​യി. മെ​സി​യും റൊ​ണാ​ൾ​ഡോ​യു​മൊ​ക്കെ ന​മ്മു​ടെ സ്വ​ന്തം സ​ഹോ​ദ​ര​ന്മാ​രാ​യി.

എ​ങ്കി​ലും കാ​യി​ക​രം​ഗ​ത്ത് നാം ​വ​ള​രു​ക​യാ​ണോ എ​ന്ന ചോ​ദ്യം എ​ഴു​പ​തു വ​ർ​ഷ​ത്തി​നു​ശേ​ഷ​വും വ​ള​രെ പ്ര​സ​ക്ത​മാ​ണ്. സ​മീ​പ​കാ​ല​ത്ത് ത​മി​ഴ്നാ​ട്, ഹ​രി​യാ​ന, ഒ​ഡീ​ഷ പോ​ലെ പ​ല സം​സ്ഥാ​ന​ങ്ങ​ളും ന​മ്മെ മ​റി​ക​ട​ന്നു. അ​വ​ർ കാ​യി​ക​രം​ഗ​ത്തി​നു കൂ​ടു​ത​ൽ പ്രാ​ധാ​ന്യം കൊ​ടു​ക്കാ​ൻ തു​ട​ങ്ങി. ന​മ്മ​ളാ​ക​ട്ടെ പാ​ര​മ്പ​ര്യം പ​റ​ഞ്ഞ് "ഉ​ള്ള​ത് വ​ച്ച് ഉ​ള്ള​തു​പോ​ലെ' എ​ന്ന ന​യ​ത്തി​ലൊ​തു​ങ്ങി. കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന മാ​റ്റ​ങ്ങ​ൾ ന​മ്മ​ൾ അ​വ​ഗ​ണി​ച്ചു​വെ​ന്നു പ​റ​യേ​ണ്ടി​വ​രും.

എ​വി​ടെ​യാ​ണു പി​ഴ​ച്ച​ത്? പ​രി​ശീ​ല​ന​രീ​തി​ക​ളെ ഒ​രു പ​രി​ധി​യി​ൽ​ക്ക​വി​ഞ്ഞു കു​റ്റം പ​റ​യാ​ൻ ക​ഴി​യി​ല്ല. അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളാ​ണു പ്ര​ശ്നം. കേ​ര​ള​ത്തി​ൽ സു​സ​ജ്ജ​മാ‍​യ എ​ത്ര സി​ന്ത​റ്റി​ക് ട്രാ​ക്കു​ക​ളു​ണ്ട് എ​ന്നു നോ​ക്കി​യാ​ൽ​ത്ത​ന്നെ ചി​ത്രം വ്യ​ക്ത​മാ​കും. പേ​രി​ന് പ​ത്തും പ​തി​ന​ഞ്ചും ട്രാ​ക്കു​ക​ളു​ണ്ട്. എ​ന്നാ​ൽ, ഒ​രു മീ​റ്റ് ന​ട​ത്താ​ന്‍ പ​റ്റു​ന്ന​ത് നാ​ലോ അ​ഞ്ചോ മാ​ത്രം. മെ​സി വ​രു​ന്നു എ​ന്നു ന​മ്മ​ള്‍ കു​റേ പ​റ​ഞ്ഞു. എ​ന്നാ​ല്‍ മെ​സി​ക്കു ക​ളി​ക്കാ​ന്‍ പ​റ്റി​യ, രാ​ജ്യാ​ന്ത​ര ടീ​മു​ക​ള്‍​ക്കു ക​ളി​ക്കാ​ന്‍ പ​റ്റി​യ ഫു​ട്ബോ​ള്‍ സ്റ്റേ​ഡി​യം എ​വി​ടെ?

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കാ​യി​ക​ഖ​നി​യാ​ണ് കേ​ര​ളം. ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ അ​തി​ന​നു​സ​രി​ച്ച് മാ​റ്റി​യാ​ലേ പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ള്‍ വി​ജ​യി​ക്കൂ. അ​തു​പോ​ലെ ന​മു​ക്ക് ന​ല്ലൊ​രു സ്പോ​ര്‍​ട്സ് സ​യ​ന്‍​സ് സെ​ന്‍റ​റി​ല്ല. ത​മ്മി​ല്‍ ഭേ​ദം തി​രു​വ​ന​ന്ത​പു​രം എ​ല്‍​എ​ന്‍​സി​പി​ഇ​യി​ലെ ഒ​രു സെ​ന്‍റ​ര്‍ മാ​ത്ര​മാ​ണ്. ന​ല്ലൊ​രു സ്പോ​ര്‍​ട്സ് റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ ന​മു​ക്കി​ല്ല. സ്പോ​ര്‍​ട്സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​മി​ല്ല. ഇ​പ്പോ കു​ട്ടി​ക​ളു​ടെ ക​ഴി​വി​ന​നു​സ​രി​ച്ചാ​ണു പ്ര​ക​ട​നം. ഉ​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നു മാ​ത്രം.

ആ​രോ​ഗ്യ​മാ​ണ് ഈ ​മ​ണി​ക്കൂ​റി​ലെ സു​പ്ര​ധാ​ന​മാ​യ കാ​ര്യം. ന​മ്മ​ൾ അ​ങ്ങേ​യ​റ്റം അ​വ​ഗ​ണി​ക്കു​ന്ന​തും പ​ല രാ​ജ്യ​ങ്ങ​ളും പ​ര​മ​പ്രാ​ധാ​ന്യം ന​ല്കു​ന്ന​തു​മാ​യ കാ​ര്യ​മാ​ണ് കാ​യി​ക സാ​ക്ഷ​ര​ത എ​ന്ന​ത്. എ​ല്‍​കെ​ജി മു​ത​ല്‍ ഏ​ഴാം​ക്ലാ​സ് വ​രെ​യു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​യാ​ണ​ത്. എ​ങ്ങ​നെ​യാ​ണോ ഭാ​ഷ​യും മ​റ്റു വി​ഷ​യ​ങ്ങ​ളും പ​ഠി​ക്കു​ന്ന​ത് അ​തു​പോ​ലെ കു​ട്ടി ശ​രി​യാ​യ രീ​തി​യി​ല്‍ ന​ട​ക്കാ​നും ഇ​രി​ക്കാ​നും ഓ​ടാ​നും എ​റി​യാ​നും പി​ടി​ക്കാ​നും പ​ഠി​ക്ക​ണം. അ​ടി​സ്ഥാ​നച​ല​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്ക​ണം. അ​തു​പോ​ലെ, കാ​യി​ക സ്കി​ല്‍ വ​ള​ർ​ത്ത​ണം. എ​ങ്ങ​നെ​യാ​ണ് പ​ന്ത് നി​യ​ന്ത്രി​ക്കേ​ണ്ട​ത്, പാ​സ് ചെ​യ്യേ​ണ്ട​ത്, ഡ്രി​ബി​ള്‍ ചെ​യ്യേ​ണ്ട​ത്, ടെ​ന്നീ​സ് റാ​ക്ക​റ്റ് പി​ടി​ക്കേ​ണ്ട​ത്, ക്രി​ക്ക​റ്റ് ബാ​റ്റ് എ​ങ്ങ​നെ പി​ടി​ക്ക​ണം, ന​ട​ക്കു​മ്പോ​ള്‍ കൈ​ക​ള്‍ എ​ങ്ങ​നെ വീ​ശ​ണം, പാ​ദ​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​യാ​യി​രി​ക്ക​ണം, ഇ​രി​ക്കു​മ്പോ​ള്‍ അ​പ്പ​ര്‍ ബോ​ഡി എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം ഇ​തെ​ല്ലാം കൃ​ത്യ​മാ​യി കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണം. അ​ങ്ങ​നെ വ​ള​ര്‍​ന്നു​വ​രു​ന്ന കു​ട്ടി​ക്ക് കാ​യി​ക​രം​ഗം തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ മു​ന്നേ​റാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ല. ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ലെ​ത്തി​ക്കാ​ന്‍ പ​രി​ശീ​ല​ക​ർ​ക്കും എ​ളു​പ്പ​മാ​കും.

ന​മ്മു​ടെ രാ​ജ്യ​ത്ത് കാ​യി​ക​സാ​ക്ഷ​ര​ത എ​ന്ന ആ​ശ​യ​മി​ല്ല. കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ലും അ​തു ന​ട​പ്പാ​ക്ക​ണം. ഇ​ങ്ങ​നെ ഏ​ഴാം​ക്ലാ​സ് വ​രെ പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍ എ​ട്ടാം​ക്ലാ​സ് മു​ത​ല്‍ മ​ത്സ​രാ​ധി​ഷ്ഠി​ത പ​രി​ശീ​ല​ന​ത്തി​ലേ​ക്കു പോ​കു​ന്നു. എ​ല്ലാ കാ​യി​ക ഇ​ന​ങ്ങ​ളു​മാ​യും പ​രി​ച​യ​പ്പെ​ടു​ന്ന​തുകൊ​ണ്ട് പ​തി​മൂ​ന്നാം വ​യ​സ് മു​ത​ല്‍ അ​നു​യോ​ജ്യ​മാ​യ ഇ​നം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ല. പി​ന്നെ മു​പ്പ​തു വ​യ​സു വ​രെ ശാ​സ്ത്രീ​യ രീ​തി​ക​ളി​ലൂ​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​കും. തെ​റ്റാ​യ രീ​തി​യി​ല്‍ വ​ന്ന​വ​രെ പ​തി​ന​ഞ്ചു വ​യ​സി​നു​ശേ​ഷം തി​രു​ത്താ​ന്‍ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്.

കാ​യി​ക സാ​ക്ഷ​ര​ത ന​ട​പ്പാ​ക്കു​ന്പോ​ൾ വേ​ണ്ട​ത്ര കാ​യി​കാ​ധ്യാ​പ​ക​ര്‍ വേ​ണം. ഇ​പ്പോ​ൾ എ​ൽ​പി സ്കൂ​ളി​ലും പ്ല​സ് ടു​വി​ലും ഒ​രു കാ​യി​കാ​ധ്യാ​പ​ക​ൻ പോ​ലു​മി​ല്ല. യു​പി​യി​ലും ഹൈ​സ്കൂ​ളി​ലും നാ​മ​മാ​ത്രം. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ബോ​ധ​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണ്.
കാ​യി​ക​വി​ദ്യാ​ഭ്യാ​സ​ത്തി​നു മ​റ്റു വി​ഷ​യ​ങ്ങ​ള്‍​ക്കു ന​ല്കു​ന്ന​ത്ര പ്രാ​ധാ​ന്യം ന​ല്ക​ണം. ആ​വ​ശ്യ​മു​ള്ള പീ​രീ​ഡു​ക​ള്‍, ക​ളി​സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വ ഉ​ണ്ടാ​ക​ണം. ഇ​തു​വ​ഴി മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, നൂ​റു ശ​ത​മാ​നം ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റകൂ​ടി​യാ​ണു​ണ്ടാ​കു​ന്ന​ത്. എ​ല്ലാം വേ​ണം വേ​ണം എ​ന്നു ന​മ്മ​ള്‍ ഇ​ട​യ്ക്കി​ടെ പ​റ​യാ​റു​ണ്ട്. എ​ന്നാ​ല്‍ ഇച്ഛാ​ശ​ക്തി​യോ​ടെ ന​ട​പ്പാ​ക്കാ​റി​ല്ല. കാ​യി​ക​വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ല്‍ 2036ലെ ​ഒ​ളി​മ്പി​ക്സി​ല്‍ പ​ത്തി​ല​ധി​കം മെ​ഡ​ലു​ക​ള്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു​ത​ന്നെ ഉ​ണ്ടാ​കും.

അ​തോ​ടൊ​പ്പം അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണം വേ​ണം. സ്പോ​ര്‍​ട്സ് സ​യ​ന്‍​സ് വി​ക​സി​പ്പി​ക്ക​ണം. "ട്രെ​യി​ന്‍ ദ ​ട്രെ​യി​ന​ര്‍' പ്രോ​ഗ്രാം ന​ട​ത്ത​ണം. പ​രി​ശീ​ല​ക​ര്‍​ക്ക് ആ​ധു​നി​ക പ​രി​ശീ​ല​ന​രീ​തി​ക​ളി​ല്‍ റി​ഫ്ര​ഷ​ര്‍ കോ​ഴ്സു​ക​ള്‍ ന​ല്ക​ണം. സ്പോ​ര്‍​ട്സ് ഹോ​സ്റ്റ​ലു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ഇ​പ്പോ​ൾ ഭ​ക്ഷ​ണ​ത്തി​ന്‍റെ പ​ണം പോ​ലും കി​ട്ടു​ന്നി​ല്ല. ന​ല്ല പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ പ​ണം കി​ട്ടു​ന്നി​ല്ല. ഇ​തെ​ല്ലാം മാ​റ​ണം. സ്പോ​ർ​ട്സി​നു ചെ​ല​വാ​ക്കു​ന്ന പ​ണം ക​രു​ത്തു​റ്റ രാ​ജ്യ​ത്തി​നു​വേ​ണ്ടി​യാ​ണെ​ന്ന കാ​ര്യം മ​റ​ക്ക​രു​ത്.

Latest News

Up