Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Standing

Thrissur

മ​റ്റ​ത്തൂ​രി​ല്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​ടെ അ​ധ്യ​ക്ഷ​സ്ഥാ​നം എ​ല്‍​ഡി​എ​ഫി​ന്

മ​റ്റ​ത്തൂ​ര്‍: ബി​ജെ​പി പി​ന്തു​ണ​യോ​ടെ സ്വ​ത​ന്ത്രാം​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യി സി​പി​എ​മ്മി​ലെ സി.​സി. ബി​ജു​വും ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യി സി​പി​എ​മ്മി​ലെ​ത​ന്നെ രെ​നി ജി​ജീ​ഷും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.


ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം​ചേ​ര്‍​ന്ന സ്വ​ത​ന്ത്ര​ന്‍ കെ.​ആ​ര്‍. ഔ​സേ​പ്പാ​ണ് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Latest News

Up