മറ്റത്തൂര്‍: ബിജെപി പിന്തുണയോടെ സ്വതന്ത്രാംഗം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മറ്റത്തൂര്‍ പഞ്ചായത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് എല്‍ഡിഎഫ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി സിപിഎമ്മിലെ സി.സി. ബിജുവും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി സിപിഎമ്മിലെതന്നെ രെനി ജിജീഷും തെരഞ്ഞെടുക്കപ്പെട്ടു.
ഇടതുമുന്നണിക്കൊപ്പംചേര്ന്ന സ്വതന്ത്രന് കെ.ആര്. ഔസേപ്പാണ് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്.
Tags : nattu vishesham LDF to chair standing