Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Starchat

ഈ​സ്തെ​റ്റി​ക് അ​രു​ൺ!

വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ "ത​ട്ട​ത്തി​ന്‍ മ​റ​യ​ത്ത്’ സി​നി​മ​യു​ടെ ഓ​ഡി​ഷ​നി​ല്‍ നി​ന്നു പു​റ​ത്താ​യ അ​രു​ണ്‍ അ​ജി​കു​മാ​ര്‍ എ​ന്ന സ്കൂ​ള്‍ പ​യ്യ​ന്‍ 14 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ മു​ന്നൂ​റു കോ​ടി ക​ള​ക്ഷ​ന്‍ ചി​ത്രം "ലോ​ക’​യു​ടെ പോ​സ്റ്റ​ര്‍ ഡി​സൈ​ന​റാ​യും രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍ ഹൊ​റ​ര്‍ ത്രി​ല്ല​ര്‍ "ഡീ​യ​സ് ഈ​റെ’​യി​ല്‍ പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം കി​ര​ണ്‍ എ​ന്ന നി​ര്‍​ണാ​യ​ക ക​ഥാ​പാ​ത്ര​മാ​യും മി​ന്നി​ത്തി​ള​ങ്ങു​ന്ന കാ​ഴ്ച.

നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ള്‍​ക്കു പോ​സ്റ്റ​റു​ക​ളൊ​രു​ക്കി​യ അ​രു​ണി​ന്‍റെ "ഈ​സ്തെ​റ്റി​ക് കു​ഞ്ഞ​മ്മ’​യാ​ണ് ഡീ​യ​സ് ഈ​റെ​യ്ക്കും പോ​സ്റ്റ​റു​ക​ള്‍ തീ​ർ​ത്ത​ത്.

പൂ​ക്കാ​ലം, അ​ന്വേ​ഷി​പ്പി​ന്‍ ക​ണ്ടെ​ത്തും, പ​ട​ക്ക​ളം എ​ന്നി​വ​യി​ലൂ​ടെ അ​ഭി​ന​യ​വീ​ഥി​യി​ൽ നി​ര്‍​ണാ​യ​ക ചു​വ​ടു​ക​ള്‍. ഡീ​യ​സ് ഈ​റെ​യി​ലെ കി​ര​ണ്‍, അ​രു​ണി​ന്‍റെ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​കു​ന്നു.

"കി​ര​ണി​ന്‍റെ നേ​ര്‍ വി​പ​രീ​ത സ്വ​ഭാ​വ​മാ​ണ് എ​ന്‍റേ​ത്. ഏ​റെ ജോ​ളി​യാ​യ, എ​ല്ലാ​വ​രെ​യും പി​ടി​ച്ചു​നി​ര്‍​ത്തി സം​സാ​രി​ക്കു​ന്ന ഞാ​ന്‍ അ​ധി​ക​മാ​രോ​ടും മി​ണ്ടാ​തെ സെ​റ്റി​ന്‍റെ ഒ​രു മൂ​ല​യ്ക്കു​പോ​യി ഒ​റ്റ​യ്ക്ക് ഇ​രു​ന്ന​തും ചി​ല ബു​ദ്ധി​മു​ട്ടു​ക​ള്‍ പ്ര​ക​ടി​പ്പി​ച്ച​തും ഈ ​ക​ഥാ​പാ​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ്. ഇ​തു​വ​രെ ചെ​യ്ത​തി​ല്‍ ഏ​റ്റ​വും ആ​വേ​ശ​ജ​ന​ക​വും പ്ര​യാ​സ​മേ​റി​യ​തു​മാ​യ വേ​ഷം.'' അ​രു​ണ്‍ അ​ജി​കു​മാ​ര്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

തു​ട​ക്കം നാ​ട​ക​ത്തി​ല്‍

Latest News

Up