x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​സ്തെ​റ്റി​ക് അ​രു​ൺ!

ടി.​ജി. ബൈ​ജു​നാ​ഥ്
Published: November 10, 2025 09:30 AM IST | Updated: November 10, 2025 09:33 AM IST

വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ "ത​ട്ട​ത്തി​ന്‍ മ​റ​യ​ത്ത്’ സി​നി​മ​യു​ടെ ഓ​ഡി​ഷ​നി​ല്‍ നി​ന്നു പു​റ​ത്താ​യ അ​രു​ണ്‍ അ​ജി​കു​മാ​ര്‍ എ​ന്ന സ്കൂ​ള്‍ പ​യ്യ​ന്‍ 14 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ മു​ന്നൂ​റു കോ​ടി ക​ള​ക്ഷ​ന്‍ ചി​ത്രം "ലോ​ക’​യു​ടെ പോ​സ്റ്റ​ര്‍ ഡി​സൈ​ന​റാ​യും രാ​ഹു​ല്‍ സ​ദാ​ശി​വ​ന്‍ ഹൊ​റ​ര്‍ ത്രി​ല്ല​ര്‍ "ഡീ​യ​സ് ഈ​റെ’​യി​ല്‍ പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം കി​ര​ണ്‍ എ​ന്ന നി​ര്‍​ണാ​യ​ക ക​ഥാ​പാ​ത്ര​മാ​യും മി​ന്നി​ത്തി​ള​ങ്ങു​ന്ന കാ​ഴ്ച.

നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ള്‍​ക്കു പോ​സ്റ്റ​റു​ക​ളൊ​രു​ക്കി​യ അ​രു​ണി​ന്‍റെ "ഈ​സ്തെ​റ്റി​ക് കു​ഞ്ഞ​മ്മ’​യാ​ണ് ഡീ​യ​സ് ഈ​റെ​യ്ക്കും പോ​സ്റ്റ​റു​ക​ള്‍ തീ​ർ​ത്ത​ത്.

പൂ​ക്കാ​ലം, അ​ന്വേ​ഷി​പ്പി​ന്‍ ക​ണ്ടെ​ത്തും, പ​ട​ക്ക​ളം എ​ന്നി​വ​യി​ലൂ​ടെ അ​ഭി​ന​യ​വീ​ഥി​യി​ൽ നി​ര്‍​ണാ​യ​ക ചു​വ​ടു​ക​ള്‍. ഡീ​യ​സ് ഈ​റെ​യി​ലെ കി​ര​ണ്‍, അ​രു​ണി​ന്‍റെ ക​രി​യ​റി​ല്‍ വ​ഴി​ത്തി​രി​വാ​കു​ന്നു.

"കി​ര​ണി​ന്‍റെ നേ​ര്‍ വി​പ​രീ​ത സ്വ​ഭാ​വ​മാ​ണ് എ​ന്‍റേ​ത്. ഏ​റെ ജോ​ളി​യാ​യ, എ​ല്ലാ​വ​രെ​യും പി​ടി​ച്ചു​നി​ര്‍​ത്തി സം​സാ​രി​ക്കു​ന്ന ഞാ​ന്‍ അ​ധി​ക​മാ​രോ​ടും മി​ണ്ടാ​തെ സെ​റ്റി​ന്‍റെ ഒ​രു മൂ​ല​യ്ക്കു​പോ​യി ഒ​റ്റ​യ്ക്ക് ഇ​രു​ന്ന​തും ചി​ല ബു​ദ്ധി​മു​ട്ടു​ക​ള്‍ പ്ര​ക​ടി​പ്പി​ച്ച​തും ഈ ​ക​ഥാ​പാ​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ്. ഇ​തു​വ​രെ ചെ​യ്ത​തി​ല്‍ ഏ​റ്റ​വും ആ​വേ​ശ​ജ​ന​ക​വും പ്ര​യാ​സ​മേ​റി​യ​തു​മാ​യ വേ​ഷം.'' അ​രു​ണ്‍ അ​ജി​കു​മാ​ര്‍ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

തു​ട​ക്കം നാ​ട​ക​ത്തി​ല്‍

K-Rail Survey

കൊ​ച്ചി ഇ​ട​പ്പ​ള്ളി​യി​ലാ​ണു ജ​നി​ച്ചു​വ​ള​ർ​ന്ന​ത്. മൂ​ന്നാം ക്ലാ​സി​ലാ​യ​പ്പോ​ൾ ലോ​ക​ധ​ര്‍​മി എ​ന്ന നാ​ട​ക​സം​ഘ​ത്തി​ലെ​ത്തി. വാ​സ്ത​വ​ത്തി​ല്‍ എ​ന്‍റെ നാ​ണം മാ​റ്റാ​ന്‍ അ​ച്ഛ​ന്‍ അ​വി​ടെ ചേ​ര്‍​ത്ത​താ​ണ്. ക്ര​മേ​ണ വ്യ​ക്തി​ത്വ​വി​ക​സ​നം എ​ന്ന​തി​ല്‍ നി​ന്നു​മാ​റി എ​ന്‍റെ ഇ​ഷ്ട​വും താ​ത്പ​ര്യ​വും ഹോ​ബി​യു​മൊ​ക്കെ​യാ​യി അ​ഭി​ന​യം.

ആ​റാം ക്ലാ​സ് ആ​യ​പ്പോ​ഴേ​ക്കും ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ് സാ​റി​ന്‍റെ ഒ​രു ഷോ​ര്‍​ട്ട്ഫി​ലി​മി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം​കി​ട്ടി. മ​മ്മൂ​ക്ക​യു​ടെ ചെ​റു​പ്പ​കാ​ല​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു അ​തി​ന്‍റെ ക​ഥ. അ​തി​ലെ വ​ള​രെ ചെ​റി​യ വേ​ഷം സി​നി​മ​യി​ലെ​ത്താ​ന്‍ പ്ര​ചോ​ദ​ന​മാ​യി.

പി​ന്നീ​ടു "ത​ട്ട​ത്തി​ന്‍ മ​റ​യ​ത്ത്’ ഓ​ഡി​ഷ​ന് ജൂ​ഡ് ആ​ന്‍റ​ണി എ​ന്നെ അ​യ​ച്ചു​വെ​ങ്കി​ലും നി​ര​സി​ക്ക​പ്പെ​ട്ടു. എ​ങ്ങ​നെ​യെ​ങ്കി​ലും സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ നി​ര​ന്ത​രം ഓ​ഡി​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. പ​ത്താം ക്ലാ​സ് ആ​യ​പ്പോ​ഴേ​ക്കും നാ​ട​ക​ത്തി​ന്‍റെ പി​ന്‍​ബ​ല​ത്തി​ല്‍ റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ് സാ​റി​ന്‍റെ "സ്കൂ​ള്‍​ബ​സി’​ല്‍ ക​യ​റി. തു​ട​ര്‍​ന്നു സി​നി​മ​ക​ള്‍ കി​ട്ടു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല.

ഫോ​ട്ടോ​ക​ളി​ലൂ​ടെ ക​ഥ പ​റ​യു​മ്പോ​ള്‍

K-Rail Survey

അ​ക്കാ​ല​ത്ത് എ​നി​ക്കു ഡി​സൈ​നിം​ഗി​ലും മാ​ര്‍​ക്ക​റ്റിം​ഗി​ലും താ​ത്പ​ര്യ​മാ​യി. വി​ഷ്വ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ പ​ഠി​ക്കാ​മെ​ന്നു വി​ചാ​രി​ച്ചെ​ങ്കി​ലും ഒ​ടു​വി​ല്‍ ബി​കോ​മി​നു ചേ​ര്‍​ന്നു. ലോ​ക്ഡൗ​ണി​ൽ ഫു​ള്‍ ലോ​ക്കാ​യ​പ്പോ​ള്‍ ഫാ​ന്‍ മെ​യ്ഡ് പോ​സ്റ്റ​റു​ക​ള്‍​ക്കാ​യി ഫി​ലോ​മി​ന മാ​മി​ന്‍റെ മു​ഖം വ​ച്ച് "ഈ​സ്തെ​റ്റി​ക് കു​ഞ്ഞ​മ്മ’ എ​ന്ന സോ​ഷ്യ​ല്‍​മീ​ഡി​യ പേ​ജ് തു​ട​ങ്ങി.

ഈ​സ്തെ​റ്റി​ക് എ​ന്ന വാ​ക്കി​നോ​ട് എ​ന്തോ ഒ​രു താ​ത്പ​ര്യം മു​ന്നേ​യു​ണ്ടാ​യി​രു​ന്നു. പി​ന്നെ, ഫി​ലോ​മി​ന മാ​മി​ന്‍റെ സി​നി​മ​ക​ളോ​ടും അ​ഭി​ന​യ​ത്തോ​ടു​മു​ള്ള ഇ​ഷ്ട​വും. ര​ണ്ടി​ന്‍റെ​യും ര​സ​ക​ര​മാ​യ മി​ക്സ്. ഇ​ന്‍റ​ര്‍​നെ​റ്റി​ലൂ​ടെ ന​ല്ല ഒ​രു ടീ​മി​നെ​യും എ​നി​ക്കു​കി​ട്ടി. പെ​ട്ടെ​ന്നു​ത​ന്നെ ഞ​ങ്ങ​ളു​ടെ ഡി​സൈ​നിം​ഗ് പേ​ജ് പ്ര​തീ​ക്ഷ​ക​ൾ​ക്ക​പ്പു​റം വ​ള​ർ​ന്നു.

സി​നി​മ​ക​ളി​ല്‍ പോ​സ്റ്റ​ര്‍ ഡി​സൈ​നിം​ഗി​ന് അ​വ​സ​ര​ങ്ങ​ളാ​യി. പോ​സ്റ്റ​റു​ക​ളി​ൽ എ​ന്‍റെ മു​ഖം വ​ന്നാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​വും എ​ന്നു ചി​ന്തി​ച്ച​തോ​ടെ ഫോ​ട്ടോ​ക​ളി​ലൂ​ടെ ക​ഥ പ​റ​യാ​ന്‍ ആ​വേ​ശ​മാ​യി. തു​ട​ർ​ന്നു മ​ധു​രം, ഭൂ​ത​കാ​ലം, കു​റു​പ്പ്, അ​ന്വേ​ഷി​പ്പി​ന്‍ ക​ണ്ടെ​ത്തും, ആ​വേ​ശം, ഭ്ര​മ​യു​ഗം, ബോ​ഗെ​യ്ന്‍ വി​ല്ല, ത​മി​ഴ്, തെ​ലു​ങ്കു ചി​ത്ര​ങ്ങ​ൾ, നാ​നി​യു​ടെ ഹി​റ്റ് 3 തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ൾ​ക്കു പോ​സ്റ്റ​റു​ക​ളൊ​രു​ക്കി.

അ​ന്വേ​ഷി​ച്ചു, ക​ണ്ടെ​ത്തി

പോ​സ്റ്റ​ര്‍ ഡി​സൈ​നിം​ഗ് ചെ​യ്ത പ​ട​ങ്ങ​ളി​ല്‍ എ​നി​ക്ക് അ​ഭി​ന​യി​ക്കാ​നാ​കു​മെ​ന്നു തോ​ന്നി​യ വേ​ഷ​ങ്ങ​ളി​ൽ അ​വ​സ​രം തേ​ടി. അ​വ​ര്‍​ക്കു താ​ത്പ​ര്യം തോ​ന്നി​യ​പ്പോ​ഴൊ​ക്കെ വേ​ഷം ത​ന്നി​രു​ന്നു. സ​മാ​ന്ത​ര​മാ​യി ഞാ​ന്‍ വേ​റെ​യും ഓ​ഡീ​ഷ​നു​ക​ള്‍​ക്കു പോ​യി. അ​ഹ​മ്മ​ദ് ക​ബീ​റി​ന്‍റെ മ​ധു​ര​ത്തി​ല്‍ ചെ​റി​യ വേ​ഷം ചെ​യ്തു. ഗ​ണേ​ഷ് രാ​ജി​ന്‍റെ "പൂ​ക്കാ​ല’​ത്തി​ല്‍ ഗി​ന്ന​സ് എ​ന്ന ക​ഥാ​പാ​ത്രം. ടോ​വി​നോ​യു​ടെ "അ​ന്വേ​ഷി​പ്പി​ന്‍ ക​ണ്ടെ​ത്തും’ സി​നി​മ​യി​ല്‍ കു​റ​ച്ചു നെ​ഗ​റ്റീ​വാ​യ വേ​ഷം. കു​റ​ച്ചു​കൂ​ടി പ്രാ​ധാ​ന്യ​മേ​റി​യ വേ​ഷ​മാ​ണു "പ​ട​ക്ക​ള’​ത്തി​ൽ. നാ​ലു സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ളാ​യി, ആ​ദ്യാ​വ​സാ​ന​മു​ള്ള ന​കു​ല്‍ എ​ന്ന ക​ഥാ​പാ​ത്രം.

ഡീ​യ​സ് ഈ​റെയി​ല്‍

K-Rail Survey

പോ​സ്റ്റ​റു​ക​ളൊ​രു​ക്കാ​ന്‍ "ഭൂ​ത​കാ​ല’​ത്തി​ലും "ഭ്ര​മ​യു​ഗ’​ത്തി​ലും വ​ര്‍​ക്ക് ചെ​യ്ത​തി​ന്‍റെ ന​ല്ല പ​രി​ച​യ​വും സൗ​ഹൃ​ദ​വു​മു​ണ്ട് രാ​ഹു​ലേ​ട്ട​നു​മാ​യി. സി​നി​മ​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ എ​നി​ക്കു പ്ര​ചോ​ദ​ന​മേ​കു​ന്ന​യാ​ൾ. എ​നി​ക്കു പ​റ്റി​യ വേ​ഷ​മു​ണ്ടെ​ങ്കി​ല്‍ ത​ര​ണ​മെ​ന്നു പ​ല​പ്പോ​ഴും ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്നു.

'സ​മ​യ​മാ​കു​മ്പോ​ള്‍ ത​രും, ന​മു​ക്കു നോ​ക്കാം’ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു മ​റു​പ​ടി. എ​ന്‍റെ​യൊ​രു ഷോ​ര്‍​ട്ട് ഫി​ലിം മാ​ത്ര​മേ രാ​ഹു​ലേ​ട്ട​ന്‍ ക​ണ്ടി​ട്ടു​ള്ളൂ. 'പ​ട​ക്ക​ളം’ പോ​ലും ക​ണ്ടി​ട്ടി​ല്ല. ഈ ​പ​ടം തു​ട​ങ്ങാ​റാ​യ​പ്പോ​ള്‍ എ​ന്നെ മ​ന​സി​ല്‍ ക​ണ്ട് ഒ​രു ക​ഥാ​പാ​ത്രം എ​ഴു​തി​യി​ട്ടു​ണ്ടെ​ന്നും ഓ​ഡി​ഷ​നി​ൽ ഒ​കെ​യാ​യാ​ൽ എ​ടു​ക്കാ​മെ​ന്നും രാ​ഹു​ലേ​ട്ട​ന്‍ പ​റ​ഞ്ഞു.

അ​ങ്ങ​നെ​യാ​ണ് 'ഡീ​യ​സ് ഈ​റെ'​യി​ലെ​ത്തി​യ​ത്. കൂ​ട്ടു​കാ​രൊ​ക്കെ ഒ​ന്നി​ച്ചി​രു​ന്ന് ഏ​റെ റി​ലാ​ക്സ്ഡാ​യി ഒ​രു പ​ടം ചെ​യ്താ​ല്‍ എ​ങ്ങ​നെ​യു​ണ്ടാ​വും. അ​താ​യി​രു​ന്നു സെ​റ്റി​ലെ അ​നു​ഭ​വം. രാ​ഹു​ലേ​ട്ട​ന്‍റെ വ്യ​ക്ത​ത​യു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളും ഏ​തു ടെ​ക്നി​ക് ഉ​പ​യോ​ഗി​ച്ച് ഷൂ​ട്ട് ചെ​യ്താ​ല്‍ സീ​ൻ ഭം​ഗി​യാ​ക്കാം എ​ന്ന​തി​ലു​ള്ള കൃ​ത്യ​മാ​യ അ​റി​വും അ​തി​നു സ​ഹാ​യ​ക​മാ​യി.

പ്ര​ണ​വി​നൊ​പ്പം

K-Rail Survey

പ്ര​ണ​വു​മാ​യാ​ണ് എ​നി​ക്കു​ള്ള ര​ണ്ടു പ്ര​ധാ​ന കോം​ബി​നേ​ഷ​ന്‍ സീ​നു​ക​ള്‍. ഷൂ​ട്ടി​നു വ​രു​ന്ന​തി​നു മു​ന്നേ സ്ക്രി​പ്റ്റ് വാ​യ​ന സെ​ഷ​നി​ല്‍ പ്ര​ണ​വു​മാ​യി രാ​ഹു​ലേ​ട്ട​ന്‍റെ വീ​ട്ടി​ല്‍ ഇ​രു​ന്നി​ട്ടു​ണ്ട്. ട്ര​യ​ല്‍ ഷൂ​ട്ട്, ലു​ക്ക് ടെ​സ്റ്റ്, ഫോ​ട്ടോ ഷൂ​ട്ട് എ​ന്നി​വ​യി​ലൊ​ക്കെ പ്ര​ണ​വി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. അ​പ്പോ​ള്‍​ത്ത​ന്നെ ഞ​ങ്ങ​ള്‍​ക്കി​ട​യി​ലെ ഐ​സ് ബ്രേ​ക്കിം​ഗ് ക​ഴി​ഞ്ഞി​രു​ന്നു.

ന​ട​ൻ എ​ന്ന രീ​തി​യി​ല്‍ എ​നി​ക്കു പ്ര​തീ​ക്ഷ പ​ക​രാ​നും ആ​ശ​യ​ങ്ങ​ൾ ത​രാ​നു​മൊ​ക്കെ പ്ര​ണ​വ് ചേ​ട്ട​ന്‍ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ മാ​റി​നി​ന്നു പ​ര​സ്പ​രം ച​ര്‍​ച്ച ചെ​യ്ത് ഡ​യ​ലോ​ഗ് പ​റ​ഞ്ഞു പ​രി​ശീ​ലി​ച്ച ശേ​ഷ​മാ​ണ് പ​ല സീ​നു​ക​ളും ഇം​പ്രോ​വൈ​സ് ചെ​യ്ത​ത്.

ഓ​ഫ് സ്ക്രീ​നി​ല്‍ പ്ര​ണ​വ് ചേ​ട്ട​നു​മാ​യി വ​ള​രെ ന​ല്ല ബ​ന്ധ​മാ​ണ്. പ​ക്ഷേ, സീ​നി​ല്‍ ഞ​ങ്ങ​ളു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഐ​ഡി​യോ​ള​ജി പ്ര​ശ്ന​ങ്ങ​ളു​ണ്ട്. ഞാ​ന്‍ നോ​ര്‍​മ​ലാ​ണെ​ന്നു വി​ശ്വ​സി​ച്ചു ന​ട​ക്കു​ന്നി​ട​ത്താ​ണ് "നീ ​നോ​ര്‍​മ​ല​ല്ല’ എ​ന്ന രീ​തി​യി​ല്‍ പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്രം എ​ന്നോ​ടു സം​സാ​രി​ക്കു​ന്ന​ത്. വ​ള​രെ ദു​ര്‍​ബ​ല​മാ​യ മാ​ന​സി​കാ​വ​സ്ഥ​യു​ള്ള, കു​റേ​നാ​ളാ​യി എ​ല്ലാം മ​ന​സി​ലൊ​ളി​പ്പി​ച്ചു ന​ട​ന്ന എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തോ​ടു "നി​ന​ക്കു പ​ണം വ​ല്ല​തും വേ​ണോ, ഡോ​ക്ട​റെ ക​ണ്ടോ’ എ​ന്നൊ​ക്കെ പ്ര​ണ​വി​ന്‍റെ ക​ഥാ​പാ​ത്രം രോ​ഹ​ൻ ചോ​ദി​ക്കു​മ്പോ​ള്‍ വ​ല്ലാ​തെ ട്രി​ഗ​റാ​കു​ന്നു​ണ്ട് എ​ന്‍റെ ക​ഥാ​പാ​ത്രം. പ​ക്ഷേ, വേ​റൊ​രു ത​ര​ത്തി​ലാ​ണ് എ​ന്‍റെ പ്ര​തി​ക​ര​ണം.

ഫു​ട്ബോ​ൾ ത​ട്ടി​ക്കൊ​ണ്ട്...

കി​ര​ണ്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ള്‍, സ്വ​ഭാ​വ​വി​ശേ​ഷ​ങ്ങ​ള്‍, ശ​രീ​ര​ഭാ​ഷ എ​ന്നി​വ രാ​ഹു​ലേ​ട്ട​ന്‍ എ​നി​ക്കു പ​റ​ഞ്ഞു​ത​ന്നു. ഒ​രു കൂ​ട്ടു​കാ​ര​ന്‍റെ വീ​ട്ടി​ല്‍ പോ​യ​പ്പോ​ള്‍ ഫു​ട്ബോ​ള്‍ ത​ട്ടി​ക്കൊ​ണ്ട് അ​വ​ൻ എ​ന്നോ​ടു സം​സാ​രി​ച്ച രീ​തി രാ​ഹു​ലേ​ട്ട​നോ​ടു സൂ​ചി​പ്പി​ച്ചു. ക​നി​യു​ടെ വീ​ട്ടി​ല്‍ രോ​ഹ​ന്‍- കി​ര​ണ്‍ കൂ​ടി​ക്കാ​ഴ്ച വേ​റൊ​രു രീ​തി​യി​ലാ​യി​രു​ന്നു എ​ഴു​തി​യി​രു​ന്ന​ത്.

പ​ക്ഷേ, ഞാ​ന്‍ പ​റ​ഞ്ഞ കാ​ര്യം രാ​ഹു​ലേ​ട്ട​ന് ഇ​ഷ്ട​മാ​യി. "അ​തു ന​ല്ല ര​സ​മു​ണ്ട്, വേ​ണ​മെ​ങ്കി​ല്‍ ആ ​സീ​ന്‍ നീ ​ഫു​ട്ബോ​ള്‍ ത​ട്ടി​ക്കൊ​ണ്ടു ചെ​യ്തോ’ എ​ന്നു പ​റ​ഞ്ഞു. മാ​ന​സി​ക​മാ​യി കു​റ​ച്ചു സ​മ​യ​മെ​ടു​ത്ത് ആ​ലോ​ചി​ച്ച് എ​ന്‍റെ ഉ​ള്ളി​ല്‍ ത​ന്നെ പ്ലാ​ന്‍ ചെ​യ്തു ചെ​യ്യേ​ണ്ടി​യി​രു​ന്ന ഒ​രു പ​രി​പാ​ടി​യാ​യി​രു​ന്നു ഇ​തി​ലെ അ​ഭി​ന​യം. പ​ക്ഷേ, എ​ല്ലാം തു​റ​ന്ന മ​ന​സോ​ടെ കേ​ള്‍​ക്കാ​ന്‍ രാ​ഹു​ലേ​ട്ട​ന്‍ ത​യാ​റാ​യി​രു​ന്ന​തി​നാ​ല്‍ ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് അ​നാ​യാ​സം എ​ത്താ​നാ​യി.

ഇ​ഷ്ട​ങ്ങ​ളി​ല്‍ തു​ട​രും

പാ​ട്രി​യ​റ്റ്, ഖ​ലീ​ഫ, ഒ​രു ബോ​ളി​വു​ഡ് ചി​ത്രം, ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി കു​റ​ച്ചു പ​ട​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കാ​ണ് ഇ​നി ഈ​സ്തെ​റ്റി​ക് കു​ഞ്ഞ​മ്മ പോ​സ്റ്റ​റു​ക​ളൊ​രു​ക്കു​ന്ന​ത്. അ​തി​ന്‍റെ​യും ഭാ​ഗ​മാ​വ​ണം. ഒ​പ്പം, ന​ല്ല സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്ക​ണം.

ഞാ​ന​ത് അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ്. കു​റ​ച്ചു​കൂ​ടി പ്ര​യ​ത്നം ആ​വ​ശ്യ​മാ​യ ഒ​ന്നു ര​ണ്ടു തി​ര​ക്ക​ഥ​ക​ൾ ച​ർ​ച്ച​യി​ലു​ണ്ട്. ഇ​പ്പോ​ള്‍ അ​ഭി​ന​യി​ച്ചു​ക​ഴി​ഞ്ഞ​ത് അ​ഖി​ല്‍ സ​ത്യ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന "സ​ര്‍​വം​മാ​യ’​യി​ലാ​ണ്. നി​വി​ന്‍​പോ​ളി​യും അ​ജു വ​ര്‍​ഗീ​സു​മു​ള്ള സി​നി​മ. ഇ​ത്തി​രി കോ​മ​ഡി​യാ​യ വേ​ഷ​മാ​ണ്. ഡി​സം​ബ​ര്‍ 25നാ​ണു റി​ലീ​സ്.

മോ​ഡേ​ണ്‍ ബ്ര​ഡ് ക​ന്പ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​ച്ഛ​ന്‍റെ​യും യോ​ഗ ടീ​ച്ച​റാ​യ അ​മ്മ​യു​ടെ​യും ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​യാ​യ അ​നി​യ​ത്തി​യു​ടെ​യും പി​ന്തു​ണ​യാ​ണ് എ​ന്‍റെ സി​നി​മാ ഇ​ഷ്ട​ങ്ങ​ളി​ൽ എ​ന്നും എ​പ്പോ​ഴും ത​ണ​ലാ​കു​ന്ന​ത്.

Tags : Arun Ajikumar Interview Starchat Dies irea Pranav Mohanlal

Recent News

Up