ചെന്നൈ: ദിത്വ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ ചെന്നൈയ്ക്ക് സമീപമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിക്കും തിങ്കളാഴ്ച രാവിലേക്കും ഇടയിൽ തീവ്രന്യൂനമർദമായി മാറുമെന്നും കരയിലേക്ക് എത്താൻ സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഞായറാഴ്ചയും തിങ്കളാഴ്ചയും ചെന്നൈ ഉൾപ്പെടെ 16 ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച തീരദേശ ജില്ലകളിൽ 20 സെന്റീമീറ്ററിനു മുകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ് നീങ്ങുമ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 60-70 കിലോമീറ്ററായി ഉയരുമെന്നും ചെന്നൈക്ക് സമീപമെത്തുമ്പോൾ കാറ്റിന്റെ വേഗത 80 കിലോമീറ്റിലേക്ക് ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.