x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​ത്വ ചു​ഴ​ലി​ക്കാ​റ്റ് ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ചെ​ന്നൈ​യ്ക്ക് സ​മീ​പ​മെ​ത്തും, ത​മി​ഴ്നാ​ട്ടിൽ ക​ന​ത്ത മ​ഴ


Published: November 30, 2025 06:36 AM IST | Updated: November 30, 2025 09:07 AM IST

ചെ​ന്നൈ: ദി​ത്വ ചു​ഴ​ലി​ക്കാ​റ്റ് ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ചെ​ന്നൈ​യ്ക്ക് സ​മീ​പ​മെ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ചു​ഴ​ലി​ക്കാ​റ്റ് ഞാ​യ​റാ​ഴ്ച രാ​ത്രി​ക്കും തി​ങ്ക​ളാ​ഴ്ച രാ​വി​ലേ​ക്കും ഇ​ട​യി​ൽ തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റു​മെ​ന്നും ക​ര​യി​ലേ​ക്ക് എ​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി തീ​ര​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും ചെ​ന്നൈ ഉ​ൾ​പ്പെ​ടെ 16 ജി​ല്ല​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച തീ​ര​ദേ​ശ ജി​ല്ല​ക​ളി​ൽ 20 സെ​ന്‍റീ​മീ​റ്റ​റി​നു മു​ക​ളി​ൽ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ത​മി​ഴ്‌​നാ​ട് തീ​ര​ത്തേ​ക്ക് ചു​ഴ​ലി​ക്കാ​റ്റ് നീ​ങ്ങു​മ്പോ​ൾ കാ​റ്റി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 60-70 കി​ലോ​മീ​റ്റ​റാ​യി ഉ​യ​രു​മെ​ന്നും ചെ​ന്നൈ​ക്ക്‌ സ​മീ​പ​മെ​ത്തു​മ്പോ​ൾ കാ​റ്റി​ന്‍റെ വേ​ഗ​ത 80 കി​ലോ​മീ​റ്റി​ലേ​ക്ക് ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

Tags : Cyclone Ditva approach Chennai Sunday night heavy rains Tamil Nadu

Recent News

Up