Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ditva

ദി​ത്വാ ചു​ഴ​ലി​ക്കാ​റ്റ്: കൊ​ളം​ബോ​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ല​ങ്ക​ന്‍ തീ​ര​ത്ത് രൂ​പ​പ്പെ​ട്ട ദി​ത്വാ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് കൊ​ളം​ബോ ബ​ണ്ഡാ​ര​നാ​യ​ക അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി യാ​ത്രി​ക​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു. 237 പേ​ര​ട​ങ്ങു​ന്ന ആ​ദ്യ​സം​ഘ​ത്തെ വ്യോ​മ​സേ​ന​യു​ടെ ഐ​എ​ല്‍-76 വി​മാ​ന​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി 7.45 ഓ​ടെ എ​ത്തി​ച്ച​ത്.

ര​ണ്ടാം സം​ഘ​ത്തെ​കൊ​ണ്ടു​വ​രാ​ൻ വി​മാ​നം വീ​ണ്ടും കൊ​ളം​ബോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ 80 യാ​ത്ര​ക്കാ​രെ​ക്കൂ​ടി എ​ത്തി​ക്കു​മെ​ന്ന് നോ​ര്‍​ക്ക അ​ധി​കൃ​ക​ര്‍ പ​റ​ഞ്ഞു.

സൗ​ദി അ​റേ​ബ്യ, കു​വൈ​റ്റ്, ദോ​ഹ, അ​ബു​ദാ​ബി അ​ട​ക്ക​മു​ള​ള ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് ശ്രീ​ല​ങ്ക​യി​ൽ എ​ത്തി തു​ട​ര്‍​ന്ന് ക​ണ​ക്ഷ​ന്‍ വി​മാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തേ​ണ്ട​വ​രാ​യി​രു​ന്നു ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ വെ​ള​ള​പ്പൊ​ക്ക​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്.

കൊ​ളം​ബോ ആ​ഭ്യ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ക്കി​യ മ​ല​യാ​ളി യാ​ത്ര​ക്കാ​രെ പി​ന്നീ​ട് ബ​സി​ല്‍ കൊ​ളം​ബോ​യി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ​വ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ര്‍​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​ട​പെ​ട്ട് വ്യോ​മ​സേ​നാ വി​മാ​ന​മ​യ​ച്ച് ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ച്ച​ത്.

Latest News

Up