Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sustainable

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ശാ​സ്ത്രീ​യ​വും സു​സ്ഥി​ര​വു​മാ​യ പ​രി​ഹാ​രം വേ​ണം

കോ​ട്ട​യം: പെ​രു​കി​വ​രു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ശാ​സ്ത്രീ​യ​വും സു​സ്ഥി​ര​വു​മാ​യ പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ട് കാ​സ​ര്‍​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ന​ട​ന്നു​വ​രു​ന്ന ക​ര്‍​ഷ​ക സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യ​പി​ച്ച് ഈ​രാ​റ്റു​പേ​ട്ട​യി​ലും അ​നി​ശ്ചി​ത​കാ​ല ഉ​പ​വാ​സം ന​ട​ത്തും.

നാ​ളെ മു​ത​ല്‍ ഈ​രാ​റ്റു​പേ​ട്ട സ​ത്യ​ഗ്ര​ഹ​പ​ന്ത​ലി​ല്‍ ക​ര്‍​ഷ​ക സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി പൈ​ക​ട അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​മാ​രം​ഭി​ക്കും. അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​ത്യ​ഗ്ര​ഹ​ത്തി​നു മു​ന്നോ​ടി​യാ​യി വെ​ള്ള​രി​ക്കു​ണ്ടി​ലെ സ​ത്യ​ഗ്ര​ഹ പ​ന്ത​ലി​ല്‍​നി​ന്ന് ഇ​ന്ന് സ​മ​ര​പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം പ​യ്യ​ന്നൂ​ര്‍ ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യ​ത്തി​ലെ ഗാ​ന്ധി​മാ​വി​ന്‍റെ ചു​വ​ട്ടി​ല്‍ സ്വാ​ത​ന്ത്ര​്യസ​മ​ര​സേ​നാ​നി വി.​പി. അ​പ്പു​ക്കു​ട്ട​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ സ​ത്യ​ഗ്ര​ഹ പ്ര​തി​ജ്ഞ​യെ​ടു​ത്തും പ​യ്യ​ന്നൂ​രി​ലെ സ്വാ​ത​ന്ത്ര​്യസ​മ​ര സ്മാ​ര​ക​ങ്ങ​ളി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യു​മാ​ണ് സ​ണ്ണി പൈ​ക​ട കോ​ട്ട​യ​ത്തേ​ക്ക് യാ​ത്ര തി​രി​ക്കുക.

നാ​ളെ രാ​വി​ലെ പത്തിനു ​കോ​ട്ട​യം തി​രു​ന​ക്ക​ര​യി​ല്‍ ഗാ​ന്ധിപ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ​ശേ​ഷം ഈ​രാ​റ്റു​പേ​ട്ട​യി​ലേ​ക്ക് സ​ത്യ​ഗ്ര​ഹ​യാ​ത്ര ആ​രം​ഭി​ക്കും. സ​ത്യ​ഗ്ര​ഹ​യാ​ത്ര ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാൻ എം.​പി. സ​ന്തോ​ഷ് കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഏ​റ്റു​മാ​നൂ​ര്‍, കി​ട​ങ്ങൂ​ര്‍, പാ​ലാ, ഭ​ര​ണ​ങ്ങാ​നം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ വി​ശ​ദീ​ക​ര​ണ​യോ​ഗ​ങ്ങ​ള്‍ ന​ട​ക്കും. കെ.​വി. ബി​ജു, പി.​ടി. ജോ​ണ്‍, ജോ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ സ​ത്യ​ഗ്ര​ഹ​പ്പ​ന്ത​ലി​ല്‍ എ​ത്തി​ച്ചേ​ർ​ന്ന് അ​നി​ശ്ചി​ത​കാ​ല ഉ​പ​വാ​സ​മാ​രം​ഭി​ക്കും. സ​ണ്ണി പൈ​ക​ട​യെ എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി മു​ൻ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സി​റി​യ​ക് തോ​മ​സ് സ​ത്യ​ഗ്ര​ഹ ഹാ​ര​മ​ണി​യി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജോ​ണ്‍ ജോ​സ​ഫ്, ജോ​ര്‍​ജു​കു​ട്ടി ക​ട​പ്ലാ​ക്ക​ല്‍, ഉ​ണ്ണി​ക്കു​ഞ്ഞ് വെ​ള്ളൂ​ക്കു​ന്നേ​ല്‍, വി.​എം. അ​ബ്ദു​ള്ളാ​ഖാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Up