ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ദിശാദർശൻ പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സുസ്ഥിര ജീവ
പയ്യാവൂർ: ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ദിശാദർശൻ പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച സുസ്ഥിര ജീവിതശൈലി ഏകദിന ശില്പശാല പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
വിദ്യാർഥികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി അവരെ സജ്ജരാക്കുക എന്നതാണു ലക്ഷ്യം. സജീവ് ജോസഫ് എംഎൽഎ ശില്പശാല ഉദ്ഘാടനം ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. വാർഡംഗം ജാൻസി ഷാജു, പി.കെ. ബിനോയ്, കെ.പി. സുനിൽകുമാർ, എം. ശശിധരൻ, റെജി തോമസ് എന്നിവർ പ്രസംഗിച്ചു.
നിയോജക മണ്ഡല പരിധിയിലുള്ള എട്ട്, ഒന്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഒന്പത്,12 തീയതികളിൽ സുസ്ഥിര ജീവിതശൈലി ശില്പശാലയുടെ തുടർക്ലാസുകൾ സംഘടിപ്പിക്കും. പക്ഷിനിരീക്ഷണം, ശലഭനിരീക്ഷണം, കേടായ എൽഇഡി ബൾബ് റിപ്പയറിംഗ് പരിശീലനം എന്നിവ ശില്പശാലയുടെ ഭാഗമായി നടത്തി. വിവിധ വിദ്യാലയങ്ങളിൽ 75 വിദ്യാർഥികളാണ് ഒന്നാംഘട്ട ശില്പശാലയിൽ പങ്കെടുത്തത്.
Tags : Sustainable nattuvishesham local news