Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taruni Sachdev

ആ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന അ​തു​ല്യ​ബാ​ലി​ക; ത​രു​ണി​യെ ഓ​ർ​ത്ത് വി​ന​യ​ൻ  

അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ബാ​ല​താ​രം ത​രു​ണി​യെ ഓ​ർ​ത്ത് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. അ​ത്ഭു​ത​ബാ​ലി​ക​യാ​യി​രു​ന്നു ത​രു​ണി​യെ​ന്നും ആ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന അ​ഭി​ന​യ ചാ​രു​ത അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നും വി​ന​യ​ൻ പ​റ​ഞ്ഞു.

വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത് വെ​ള്ളി​ന​ക്ഷ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ത​രു​ണി മ​ല​യാ​ള​സി​നി​മ​യി​ലെ​ത്തി​യ​ത്. അ​തേ വ​ർ​ഷം ത​ന്നെ പൃ​ഥ്വി​രാ​ജ് ചി​ത്രം സ​ത്യ​ത്തി​ലും ത​രു​ണി അ​ഭി​ന​യി​ച്ചി​രു​ന്നു.

വെ​ള​ളി​ന​ക്ഷ​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​വേ​ള​യി​ല്‍ കു​ഞ്ഞ് ത​രു​ണി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് വി​ന​യ​ന്‍റെ കു​റി​പ്പ്.

നാ​ലു വ​യ​സു​ള്ള​പ്പോ​ഴാ​ണ് ത​രു​ണി മോ​ൾ ‘വെ​ള്ളി​ന​ക്ഷ​ത്രം’ എ​ന്ന എ​ന്‍റെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ആ ​വ​ർ​ഷം ത​ന്നെ ‘സ​ത്യ’​ത്തി​ലും ത​രു​ണി അ​ഭി​ന​യി​ച്ചു..​ര​ണ്ടി​ലും പൃ​ഥ്വി​രാ​ജാ​യി​രു​ന്നു നാ​യ​ക​ൻ..​ആ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന അ​ഭി​ന​യ ചാ​രു​ത​യു​ള്ള ആ ​അ​ത്ഭു​ത ബാ​ലി​ക 14 വ​യ​സു​ള്ള​പ്പോ​ൾ 2012ൽ ​നേ​പ്പാ​ളി​ൽ വ​ച്ചു​ണ്ടാ​യ ഹെ​ലി​ക്കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ അ​മ്മ ഗീ​ത​യോ​ടൊ​പ്പം മ​ര​ണ​പ്പെ​ട്ടു’. വി​ന​യ​ൻ കു​റി​ച്ചു.

നാ​ലാം വ​യ​സി​ലാ​ണ് വെ​ള്ളി​ന​ക്ഷ​ത്ര​ത്തി​ൽ ത​രു​ണി അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ ‘കു​ക്കു​റു കു​ക്കു​കു​റു​ക്ക​ൻ’ ഇ​ന്നും കു​ട്ടി​ക​ളു​ടെ ഇ​ട​യി​ൽ ത​രം​ഗ​മാ​ണ്.

വ്യ​വ​സാ​യി​യാ​യ ഹ​രീ​ഷ് സ​ച്ച് ദേ​വി​ന്‍റെ​യും ഗീ​ത​യു​ടെ​യും മ​ക​ളാ​യി 1998മെ​യ് 14ന് ​മും​ബൈ​യി​ലാ​ണ് ത​രു​ണി ജ​നി​ച്ച​ത്.

2012 മേ​യ് 14ന് ​ത​ന്‍റെ പ​തി​നാ​ലാം ജ​ന്മ​ദി​ന​ത്തി​ല്‍ നേ​പ്പാ​ളി​ലെ പൊ​ഖാ​റ​യി​ല്‍ നി​ന്നും ജോം​സോം വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​ഗ്നി എ​യ​ര്‍ ഡോ​ര്‍​ണി​യ​ര്‍ 228 എ​ന്ന വി​മാ​ന​ത്തി​ല്‍ അ​മ്മ ഗീ​ത​യോ​ടൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ത​രു​ണി വി​മാ​നം ത​ക​ര്‍​ന്നാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ജ​ന്മ​ദി​ന​ത്തി​ന്‍റെ അ​ന്നു ത​ന്നെ​യാ​യി​രു​ന്നു ത​രു​ണി​യു​ടെ അ​ന്ത്യ​വും.

Latest News

Up