കിടങ്ങൂര്‍: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം 24ന് കൊടിയേറി മാര്‍ച്ച് അഞ്ചിന് സമാപിക്കും. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട കെടങ്ങശേരി തരണനെല്ലൂര്‍ ബ്രഹ്മശ്രീ രാമന് നമ്പൂതിരിപ്പാടും മേല്‍ശാന്തി ബ്രഹ്മശ്രീ വാരിക്കാട്ട് വിഷ്ണുദാസ് നാരായണനും കാര്‍മികത്വം വഹിക്കും. 24നു രാത്രി ഒമ്പതിന് കൊടിയേറ്റ്. ദിവസവും വിശേഷാല്‍പൂജകളും തിരുവരങ്ങില്‍ കലാപരിപാടികളുമുണ്ടായിരിക്കും.
മാര്‍ച്ച് ഒന്നിനു രാവിലെ ഏഴിന് കട്ടച്ചിറ കാണിക്ക മണ്ഡപത്തില്‍നിന്നു കാവടി ഘോഷയാത്ര. രണ്ടിന് വൈകുന്നേരം 6.30ന് വടക്കുംദേശ താലപ്പൊലി. മൂന്നിനു രാവിലെ 10ന് സ്പെഷല്‍ പഞ്ചാരിമേളം. രാത്രി ഏഴിന് ഗാനതരംഗിണി. നാലിന് ഉച്ചയ്ക്ക് 12ന് ഉത്സവബലി, രാത്രി 8.30ന് കുടമാറ്റം, അഞ്ചിന് വൈകുന്നേരം അഞ്ചിന് ആറാട്ട്, രാത്രി 12ന് എതിരേല്‍പ്പ്.
രാമപുരം: കൊണ്ടാട് സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവം 23നു കൊടിയേറി 28ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രം തന്ത്രി സനത്ത്, മേല്‍ശാന്തി സന്ദീപ് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 23നു രാത്രി എട്ടിന് കൊടിയേറ്റ്. 24നു വൈകുന്നേരം 6.30ന് ദീപാരാധന. 25നു വൈകുന്നേരം അഞ്ചിന് നടതുറക്കല്‍, 6.30ന് ദീപാരാധന.
26നു വൈകുന്നേരം 6.30ന് ദീപാരാധന. 27നു വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി. 28നു രാത്രി ഏഴിന് ആറാട്ട് ഘോഷയാത്ര. സുകുമാരന്‍ പെരുമ്പ്രായില്‍, സന്തോഷ് കിഴക്കേക്കര, വി. ഷാജി ഇല്ലിമൂട്ടില്‍, വിശ്വന് രാമപുരം, ശശി മഞ്ഞപ്പള്ളില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പനച്ചികപ്പാറ: പൂഞ്ഞാർ മങ്കൊമ്പുംകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 24 മുതൽ 28 വരെ നടക്കും. 24നു രാവിലെ ആറുമുതൽ വിശേഷൽപൂജകൾ, വൈകുന്നേരം 6.30ന് ദീപാരാധന, ഏഴിന് തിരുവരങ്ങ് ഉദ്ഘാടനവും തോട് സംരക്ഷണഭിത്തി സമർപ്പണവും സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും.