Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tewkesbury

Europe

യു​വ​തി​യെ 25 വ​ർ​ഷം അ​ടി​മ​യാ​യി പാ​ർ​പ്പി​ച്ചു; ബ്രി​ട്ടി​ഷ് സ്വ​ദേ​ശി കു​റ്റ​ക്കാ​രി​യെ​ന്ന് കോ​ട​തി

ല​ണ്ട​ൻ: 25 വ​ർ​ഷം യു​വ​തി​യെ അ​ടി​മ​യാ​ക്കി പാ​ർ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ബ്രി​ട്ടി​ഷ് സ്വ​ദേ​ശി അ​മാ​ൻ​ഡ വി​ക്സ​ൺ (56) കു​റ്റ​ക്കാ​രി​യെ​ന്ന് കോ​ട​തി. ഗ്ലോ​സ്റ്റ​ർ​ഷെ​യ​റി​ലെ ട്യൂ​ക്സ്ബ​റി​യി​ലാ​ണ് സം​ഭ​വം.

1995ൽ 16-ാം ​വ​യ​സി​ലാ​ണ് പ​ഠ​ന​വൈ​ക​ല്യ​മു​ള്ള പെ​ൺ​കു​ട്ടി അ​മാ​ൻ​ഡ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. 2021ൽ ​പോ​ലീ​സ് ക​ണ്ടെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തും വ​രെ യു​വ​തി ക​ഠി​ന യാ​ത​ന​ക​ൾ അ​നു​ഭ​വി​ച്ചു.

യു​വ​തി​യെ അ​മാ​ൻ​ഡ നി​ര​ന്ത​ര​മാ​യി മ​ർ​ദ്ദി​ക്കു​മാ​യി​രു​ന്നു. ചൂ​ലു​കൊ​ണ്ട് അ​ടി​ച്ച് പ​ല്ലു​ക​ൾ കൊ​ഴി​ക്കു​ക, മു​ഖ​ത്ത് ബ്ലീ​ച്ച് ഒ​ഴി​ക്കു​ക, ത​ല മു​ണ്ഡ​നം ചെ​യ്യു​ക, തൊ​ണ്ട​യി​ലേ​ക്ക് ലി​ക്വി​ഡ് സോ​പ്പ് ഒ​ഴി​ക്കു​ക തു​ട​ങ്ങി​യ ക്രൂ​ര​ത​ക​ളും അ​മാ​ൻ​ഡ ചെ​യ്തു.

എ​ച്ചി​ൽ ഭ​ക്ഷ​ണം മാ​ത്രം ന​ൽ​കി​യി​രു​ന്ന യു​വ​തി​യെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ളോ​ളം കു​ളി​ക്കാ​ൻ പോ​ലും അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്ന് യു​വ​തി വെ​ളി​പ്പെ​ടു​ത്തി. ത​റ തു​ട​ച്ചും മ​റ്റും മു​ട്ടു​കാ​ലി​ൽ ഇ​ഴ​ഞ്ഞ​ത് കാ​ര​ണം കാ​ലു​ക​ളി​ൽ ത​ഴ​മ്പു​ക​ൾ വീ​ണി​രു​ന്നു.

യു​വ​തി​യു​ടെ പേ​രി​ൽ ല​ഭി​ച്ചി​രു​ന്ന സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​മാ​ൻ​ഡ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. 2016 മു​ത​ൽ 2021 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മാ​ത്രം ഏ​ക​ദേ​ശം 33,000 പൗ​ണ്ട് ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​യെ​ടു​ത്തു.

അ​മാ​ൻ​ഡ​യു​ടെ ത​ന്നെ മ​ക്ക​ളി​ലൊ​രാ​ൾ ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​ടി​മ​പ്പ​ണി ചെ​യ്യി​പ്പി​ക്ക​ൽ, മ​ർ​ദ്ദ​നം, ത​ട​ഞ്ഞു​വ​യ്ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ കോ​ട​തി ശ​രി​വ​ച്ചു.

അ​മാ​ൻ​ഡ​യ്ക്കു​ള്ള ശി​ക്ഷ മാ​ർ​ച്ച് 12ന് ​വി​ധി​ക്കും. പ​ത്തു​വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണി​വ. നി​ല​വി​ൽ ഒ​രു വ​ള​ർ​ത്തു കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യു​ന്ന യു​വ​തി, വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്താ​നും കോ​ള​ജി​ൽ പോ​കാ​നും തു​ട​ങ്ങി​യ​താ​യും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രി​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Latest News

Up