Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvallam

Thiruvananthapuram

തി​രു​വ​ല്ല​ത്ത് തീ​പാ​റും പോ​രാ​ട്ടം

തി​രു​വ​ല്ലം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ തി​രു​വ​ല്ലം വാ​ര്‍​ഡി​ല്‍ തീ​പാ​റു​ന്ന പോ​രാ​ട്ട​മാ​ണ് മു​ന്ന​ണി​ക​ള്‍ കാ​ഴ്ച​വയ്​ക്കു​ന്ന​ത്. നി​ല​വി​ല്‍ ബിജെപി ഭ​ര​ണം കൈ​യാ​ളു​ന്ന വാ​ര്‍​ഡി​ല്‍ സിറ്റിം​ഗ് സീ​റ്റ് നി​ല​നി​ർ​ത്താ​നു​ള​ള ക​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം.
കോ​ണ്‍​ഗ്ര​സ് തി​രു​വ​ല്ലം വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റും ഓ​ട്ടോറി​ക്ഷ ഡ്രൈ​വ​റു​മാ​യ തി​രു​വ​ല്ലം ബാ​ബു ആ​ണ് യു​ഡിഎ​ഫ് സ്ഥാ​നാ​ര്‍​ഥി. ആ​ദ്യ​മ​ത്സ​രം. വാ​ര്‍​ഡി​നു​ള​ളി​ലെ വ​ഴി​ക​ള്‍ പ​ല​തും ഇ​ടി​ഞ്ഞ് പൊ​ളി​ഞ്ഞു​കി​ട​ക്കു​ന്നു. ഇ​ട​യാ​ര്‍ ദ്വീ​പി​ലെ പ​ല വീ​ടു​ക​ളി​ലും ശൗ​ചാ​ല​യ​ങ്ങ​ളി​ല്ല , ഈ ​ഭാ​ഗ​ത്തെ മി​ക്ക വീ​ടു​ക​ളും ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞു കി​ട​ക്കു​ന്നു. റോ​ഡി​നോ​ടു ചേ​ര്‍​ന്നു​ള​ള വെ​ള​ള​ക്കെ​ട്ട് എ​ന്നീ പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വോ​ട്ട​ര്‍​മാ​രെ കാ​ണു​ന്ന​ത്.
സിപിഎം കോ​വ​ളം ഏ​രി​യ ക​മ്മി​റ്റി അം​ഗം , സിഐടി​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം , ടി​വാ​ന്‍​ഡ്രം റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കോ-​ഓ​ര്‍​ഡി​നേ​ഷ​ന്‍ സം​ഘ​ട​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ക​രി​ങ്ക​ട രാ​ജ​ന്‍ ആ​ണ് എ​ല്‍ഡിഎ​ഫ് സ്ഥാ​നാ​ര്‍​ഥി. ആ​ദ്യ​മ​ത്സ​രം. വാ​ര്‍​ഡി​ലെ വി​ക​സന ​മു​ര​ടി​പ്പ് പ്ര​ധാ​ന ആ​യു​ധ​മാ​ക്കു​ന്നു. ന​ഗ​രവി​ക​സ​നം വാ​ര്‍​ഡി​നു​ള​ളി​ല്‍ ന​ല്ല ​രീ​തി​യി​ല്‍ ന​ട​ക്കു​ന്നി​ല്ല , കു​ടി​വെ​ള​ള പ്ര​ശ്‌​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ഓ​ര്‍​മ​പ്പെ​ടു​ത്തി​യാ​ണ് വോ​ട്ട് തേടൽ.
നി​ല​വി​ല്‍ ബി.​ജെ.​പി തി​രു​വ​ന​ന്ത​പു​രം ഏ​രി​യ പ്ര​സി​ഡന്‍റും യു​വ​മോ​ര്‍​ച്ച കോ​വ​ളം മ​ണ്ഡ​ലം മു​ന്‍ ട്ര​ഷ​റും ബിജെപി തി​രു​വ​ല്ലം മു​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ പാ​ച്ച​ല്ലൂ​ര്‍ ഗോ​പ​കു​മാ​ര്‍ ആ​ണ് എ​ന്‍ഡിഎ സ്ഥാ​നാ​ര്‍​ഥി. ആ​ദ്യ​മ​ത്സ​രം. കു​ടി​വെ​ള​ള പ​ദ്ധ​തി സ​മ്പൂ​ര്‍​ണ​മാ​ക്കി. അ​മൃ​ത് പ​ദ്ധ​തി പ്ര​കാ​രം വാ​ര്‍​ഡി​നു​ള​ളി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും കു​ടി​വെ​ള​ളം എ​ത്തി​ച്ചു , സ​മ്പൂ​ര്‍​ണ വി​ക​സ​നം ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ നി​ര​ത്തി​യാ​ണ് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ക്കു​ന്ന​ത്.

Latest News

Up