തിരുവല്ലം ബാബു, കരിങ്കട രാജന്, പാച്ചല്ലൂര്‍ ഗോപകുമാര്‍
തിരുവല്ലം: തിരുവനന്തപുരം കോര്‍പറേഷനിലെ തിരുവല്ലം വാര്‍ഡില്‍ തീപാറുന്ന പോരാട്ടമാണ് മുന്നണികള്‍ കാഴ്ചവയ്ക്കുന്നത്. നിലവില്‍ ബിജെപി ഭരണം കൈയാളുന്ന വാര്‍ഡില്‍ സിറ്റിംഗ് സീറ്റ് നിലനിർത്താനുളള കടുത്ത മത്സരത്തിലാണ് പ്രാദേശിക നേതൃത്വം.
കോണ്‍ഗ്രസ് തിരുവല്ലം വാര്‍ഡ് പ്രസിഡന്റും ഓട്ടോറിക്ഷ ഡ്രൈവറുമായ തിരുവല്ലം ബാബു ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. ആദ്യമത്സരം. വാര്ഡിനുളളിലെ വഴികള്‍ പലതും ഇടിഞ്ഞ് പൊളിഞ്ഞുകിടക്കുന്നു. ഇടയാര്‍ ദ്വീപിലെ പല വീടുകളിലും ശൗചാലയങ്ങളില്ല , ഈ ഭാഗത്തെ മിക്ക വീടുകളും ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നു. റോഡിനോടു ചേര്‍ന്നുളള വെളളക്കെട്ട് എന്നീ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വോട്ടര്‍മാരെ കാണുന്നത്.
സിപിഎം കോവളം ഏരിയ കമ്മിറ്റി അംഗം , സിഐടിയു ജില്ലാ കമ്മിറ്റി അംഗം , ടിവാന്‍ഡ്രം റസിഡന്‍സ് അസോസിയേഷനുകളുടെ കോ-ഓര്‍ഡിനേഷന്‍ സംഘടന ജനറല്‍ സെക്രട്ടറിയുമായ കരിങ്കട രാജന് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആദ്യമത്സരം. വാര്‍ഡിലെ വികസന മുരടിപ്പ് പ്രധാന ആയുധമാക്കുന്നു. നഗരവികസനം വാര്ഡിനുളളില് നല്ല രീതിയില്‍ നടക്കുന്നില്ല , കുടിവെളള പ്രശ്നം തുടങ്ങിയ കാര്യങ്ങള്‍ ഓര്‍മപ്പെടുത്തിയാണ് വോട്ട് തേടൽ.
നിലവില്‍ ബി.ജെ.പി തിരുവനന്തപുരം ഏരിയ പ്രസിഡന്റും യുവമോര്‍ച്ച കോവളം മണ്ഡലം മുന്‍ ട്രഷറും ബിജെപി തിരുവല്ലം മുന്‍ ഏരിയ സെക്രട്ടറിയുമായ പാച്ചല്ലൂര്‍ ഗോപകുമാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആദ്യമത്സരം. കുടിവെളള പദ്ധതി സമ്പൂര്‍ണമാക്കി. അമൃത് പദ്ധതി പ്രകാരം വാര്ഡിനുളളിലെ മുഴുവന്‍ വീടുകളിലും കുടിവെളളം എത്തിച്ചു , സമ്പൂര്‍ണ വികസനം നടപ്പിലാക്കി തുടങ്ങിയ കാര്യങ്ങള്‍ നിരത്തിയാണ് വോട്ട് അഭ്യര്‍ഥിക്കുന്നത്.
Tags : Thiruvallam election udf ldf bjp localbody election