Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thiruvananathapuram

Thiruvananthapuram

കി​ണ​റ്റി​ൽ വീ​ണ് ക്ഷേ​ത്ര കീ​ഴ്ശാ​ന്തി മ​രി​ച്ചു

പേ​രൂ​ര്‍​ക്ക​ട: ക്ഷേ​ത്ര​ത്തി​ന്‍റെ വ​ക​യാ​യു​ള്ള കി​ണ​റ്റി​ല്‍ വീ​ണ് ക്ഷേ​ത്ര കീ​ഴ്ശാ​ന്തി മ​രി​ച്ചു. അ​ട്ട​ക്കു​ള​ങ്ങ​ര രാ​മ​വ​ര്‍​മ്മ​പു​രം പു​ത്ത​ന്‍​തെ​രു​വ് ഗ്രാ​മ​സ​മു​ച്ച​യം അ​ഗ്‌​നീ​ശ്വ​ര മ​ഹാ​ദേ​വ​ക്ഷേ​ത്രം വ​ക കി​ണ​റ്റി​ല്‍ വീ​ണാ​ണ് കീ​ഴ്ശാ​ന്തി ന​വ​നീ​ത് കൃ​ഷ്ണ​ന്‍ (19) മ​രി​ച്ച​ത്. ശ്രീ​നി​വാ​സ​ന്‍ പോ​റ്റി-​ശ​ശി​ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ന​വ​നീ​ത് അ​ട്ട​ക്കു​ള​ങ്ങ​ര ടി​പ്പു ന​ഗ​ര്‍ സ്വ​ദേ​ശി​യാ​ണ്.

രാ​വി​ലെ 6.30ന് ​പൂ​ജ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ല്‍ ചു​ഴ​ലി​രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. 22 അ​ടി താ​ഴ്ച​യും ഒ​ന്ന​ര മീ​റ്റ​ര്‍ വീ​തി​യും ആ​റ​ടി​യോ​ളം വെ​ള്ള​വും ഉ​ള്ള കി​ണ​റ്റി​ലേ​ക്കാ​ണ് ന​വ​നീ​ത് കൃ​ഷ്ണ​ന്‍ വീ​ണ​ത്.

തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​നാം​ഗ​ങ്ങ​ളാ​യ സ​വി​ന്‍, പ്ര​ദോ​ഷ്,സ​നീ​ഷ് കു​മാ​ര്‍, മ​ഹേ​ഷ് കു​മാ​ര്‍, സ​നു, പ്ര​ശാ​ന്ത്, ന​ന്ദ​കു​മാ​ര്‍, വി​പി​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​ണ്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ കോ​വി​ലി​ല്‍ എ​ത്തി ക്ഷേ​ത്ര​കാ​ര്യ​ങ്ങ​ള്‍ ചെ​യ്ത ശേ​ഷ​മാ​ണ് പ​ഠ​ന​ത്തി​നാ​യി പോ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി.

Latest News

Up