Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic

ജ​പ്പാ​നി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച; 35 മ​ര​ണം, ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ടോ​​​​ക്കി​​​​യോ: വ​​​​ട​​​​ക്ക​​​​ൻ ജ​​​​പ്പാ​​​​നി​​​​ൽ ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടാ​​​​ഴ്ച​​​​യാ​​​​യി തു​​​​ട​​​​രു​​​​ന്ന ക​​​​ന​​​​ത്ത മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യി​​​​ൽ റോ​​​​ഡ് ഗ​​​​താ​​​​ഗ​​​​തം താ​​​​റു​​​​മാ​​​​റാ​​​​യി. ജ​​​​പ്പാ​​​​നി​​​​ലു​​​​ട​​​​നീ​​​​ളം 35 പേ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യും 393 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യു​​​​മാ​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്.

നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ 2 മീ​​​​റ്റ​​​​ർ വ​​​​രെ മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യാ​​​​ണു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തു​​​​മൂ​​​​ലം സ്കൂ​​​​ളു​​​​ക​​​​ൾ അ​​​​ട​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ആ​​​​ർ​​​​ട്ടി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ​​നി​​​​ന്നു​​​​ള്ള ത​​​​ണു​​​​ത്ത വാ​​​​യു​​​​വാ​​​​ണ് ക​​​​ന​​​​ത്ത മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​​​​യ്ക്ക് കാ​​​​ര​​​​ണം. ബു​​​​ള്ള​​​​റ്റ് ട്രെ​​​​യി​​​​നു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ മി​​​​ക്ക ട്രെ​​​​യി​​​​നു​​​​ക​​​​ളും ഓ​​​​ടു​​​​ന്നി​​​​ല്ല. 1,700ല​​​​ധി​​​​കം വീ​​​​ടു​​​​ക​​​​ളി​​​​ൽ വൈ​​​​ദ്യു​​​​തി​​​​ബ​​​​ന്ധം താ​​​​റു​​​​മാ​​​​റാ​​​​യി.

റോ​​​​ഡി​​​​ലെ മ​​​​ഞ്ഞു​​​​വീ​​​​ഴ്ച കാ​​​​ര​​​​ണം ആം​​​​ബു​​​​ല​​​​ൻ​​​​സും ഫ​​​​യ​​​​ർ ട്ര​​​​ക്കു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ദു​​​​രി​​​​ത​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്ക് എ​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് അ​​​​മോ​​​​റി ഗ​​​​വ​​​​ർ​​​​ണ​​​​ർ സോ​​​​യി​​​​ചി​​​​രോ മി​​​​യാ​​​​ഷി​​​​ത മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞു.

District News

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​നം: ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: രാ​ഷ്ട്ര​പ​തി​യു​ടെ കൊ​ച്ചി സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റേ​റ്റ് പ​രി​ധി​യി​ല്‍ ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും, ഡ്രോ​ണ്‍ നി​യ​ന്ത്ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. വാ​ഹ​ന​ങ്ങ​ള്‍ താ​ഴെ പ​റ​യു​ന്ന രീ​തി​യി​ല്‍ വ​ഴി​തി​രി​ഞ്ഞു പോ​കേ​ണ്ട​താ​ണ്:


ഫോ​ര്‍​ട്ടു കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്നും ഹൈ​ക്കോ​ട​തി, ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡ്, ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തോ​പ്പും​പ​ടി ബി​ഒ​ടി പാ​ലം ക​ഴി​ഞ്ഞ് വ​ല​ത്തു തി​രി​ഞ്ഞ് അ​ല​ക്‌​സാ​ണ്ട​ര്‍ പ​റ​മ്പി​ത്ത​റ പാ​ലം വ​ഴി കു​ണ്ട​ന്നൂ​ര്‍, വൈ​റ്റി​ല, ക​ട​വ​ന്ത്ര ജം​ഗ്ഷ​നു​ക​ൾ പി​ന്നി​ട്ട് കെ​കെ റോ​ഡി​ലൂ​ടെ ക​ലൂ​ര്‍ ജം​ഗ്ഷ​നി​ലെ​ത്തി ക​ച്ചേ​രി​പ്പ​ടി വ​ഴി ഹൈ​ക്കോ​ര്‍​ട്ട്-​ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​താ​ണ്. അ​ല്ലെ​ങ്കി​ൽ ഫോ​ര്‍​ട്ടു​കൊ​ച്ചി-​വൈ​പ്പി​ന്‍ ജം​ങ്കാ​ര്‍ സ​ര്‍​വീ​സ് ഉ​പ​യോ​ഗി​ക്ക​ണം.


തേ​വ​ര ഫെ​റി ഭാ​ഗ​ത്തു​നി​ന്നും ക​ലൂ​ര്‍ ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ചെ​റു വാ​ഹ​ന​ങ്ങ​ള്‍ പ​ണ്ഡി​റ്റ് ക​റു​പ്പ​ന്‍ റോ​ഡി​ലൂ​ടെ മ​ട്ട​മ്മ​ല്‍ ജം​ഗ്ഷ​ൻ, പ​ന​മ്പി​ള്ളി ന​ഗ​ര്‍ വ​ഴി മ​നോ​ര​മ ജം​ഗ്ഷ​നി​ല്‍ നി​ന്നും വ​ല​ത്തു തി​രി​ഞ്ഞ് കെ.​കെ. റോ​ഡി​ലൂ​ടെ ക​ലൂ​ര്‍ ജം​ഗ​ഷ​നി​ലേ​ക്ക് പോ​കേ​ണ്ട​താ​ണ്.


വൈ​പ്പി​ന്‍ ഭാ​ഗ​ത്തു​നി​ന്നും ഫോ​ര്‍​ട്ടു​കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ല്‍ നി​ന്നും ക​ലൂ​ര്‍ ജം​ഗ്ഷ​നി​ലെ​ത്തി കെ.​കെ. റോ​ഡി​ലൂ​ടെ ക​ട​വ​ന്ത്ര ജം​ഗ്ഷ​നും സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​ന്‍ റോ​ഡി​ലൂ​ടെ വൈ​റ്റി​ല​യും പി​ന്നി​ട്ട് കു​ണ്ട​ന്നൂ​ര്‍ പാ​ലം വ​ഴി പോ​കേ​ണ്ട​താ​ണ്. അ​ല്ലെ​ങ്കി​ല്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി-​വൈ​പ്പി​ന്‍ ജം​ങ്കാ​ര്‍ സ​ര്‍​വീ​സ് ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.


വി​വി​ഐ​പി വാ​ഹ​ന വ്യൂ​ഹം ക​ട​ന്നു പോ​കു​ന്ന വ​ഴി​യി​ല്‍ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ലു​ള്ള വാ​ഹ​ന പാ​ര്‍​ക്കിം​ഗ് പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും വി​വി​ഐ​പി സ​ന്ദ​ര്‍​ശ​നം ഉ​ള​ള​തി​നാ​ല്‍ കൊ​ച്ചി സി​റ്റി പ​രി​ധി​യി​ല്‍ ഇ​ന്ന് സ​മ്പൂ​ര്‍​ണ ഡ്രോ​ണ്‍ നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

District News

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കുരു​ക്ക് ഒ​ഴി​വാ​ക്കും: മ​ന്ത്രി

പ​ത്ത​നം​തി​ട്ട: ന​ഗ​ര​റോ​ഡു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ര്‍​ത്തി ചെ​റി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ര​ണ്ട് റോ​ഡു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​ന​വും ര​ണ്ട് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ ഉ​ദ്ഘാ​ട​ന​വും കു​മ്പ​ഴ ലി​ജോ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ന​ഗ​ര റോ​ഡു​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി ന​വീ​ക​രി​ക്കും. മി​ക​ച്ച സൗ​ക​ര്യ​ത്തോ​ടെ യൂ​ട്ടി​ലി​റ്റി ഡ​ക്ടു​ക​ളു​ള്ള​വ​യാ​യി റോ​ഡു​ക​ള്‍ മാ​റ​ണം. അ​തി​നു​ള്ള ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ല്‍ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ബൈ​പാ​സ്, ഫ്‌​ളൈ ഓ​വ​ർ, ജം​ഗ്ഷ​ന്‍ വി​ക​സ​നം തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മി​ടു​ന്നു. ഗ്രേ​ഡ് സെ​പ്പ​റേ​റ്റ​ര്‍ നി​ര്‍​മി​ക്കും. ത​ട​സ​മി​ല്ലാ​ത്ത റോ​ഡ് ശൃം​ഖ​ല​യ്ക്കു​ള്ള പ​രി​ശ്ര​മം മു​ന്നോ​ട്ട് പോ​കു​ന്നു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ ശ​ബ​രി​മ​ല ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 12 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഏ​ഴു റോ​ഡ് ന​വീ​ക​രി​ച്ചു. 6.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പ​ത്ത​നം​തി​ട്ട റിം​ഗ് റോ​ഡ് സൗ​ന്ദ​ര്യ​വ​ത്കര​ണ​വും 5.75 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് തി​രു​വ​ല്ല-​കു​മ്പ​ഴ റോ​ഡി​ലെ ബിസി ഓ​വ​ര്‍​ലേ പ്ര​വൃ​ത്തി​യും ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.


ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​ഭാ​ഗം റോ​ഡു​ക​ളും മി​ക​ച്ച നി​ല​വാ​ര​ത്തി​ലാ​യെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മന്ത്രി ​വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 585 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. അ​ബാ​ന്‍ മേ​ല്‍​പ്പാ​ലം പൂ​ര്‍​ത്തി​യാ​കു​ന്നു. കോ​ഴ​ഞ്ചേ​രി, ആ​ഞ്ഞി​ലിമൂ​ട്ടി​ല്‍ ക​ട​വ് പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ കു​മ്പ​ഴ - പ്ലാ​വേ​ലി, പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളാ​യ കൈ​പ്പ​ട്ടൂ​ര്‍ - പ​ത്ത​നം​തി​ട്ട, പ​ത്ത​നം​തി​ട്ട - മൈ​ല​പ്ര, തി​രു​വ​ല്ല-​കു​മ്പ​ഴ, പ​ത്ത​നം​തി​ട്ട - താ​ഴൂ​ര്‍​ക്ക​ട​വ്, ടി​ബി അ​പ്രോ​ച്ച്, അ​ഴൂ​ര്‍- കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും തി​രു​വ​ല്ല - കു​മ്പ​ഴ റോ​ഡി​ല്‍ പ​രി​യാ​രം- സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​ന്‍, പ​ത്ത​നം​തി​ട്ട ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​വ​ഹി​ച്ചു.


പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എ. ​സു​രേ​ഷ് കു​മാ​ർ, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം.​വി. സ​ഞ്ജു, മ​നോ​ജ് മാ​ധ​വ​ശേ​രി​ൽ, ഡി. ഹ​രി​ദാ​സ്, എം. സ​ജി​കു​മാ​ര്‍, നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര, മു​ഹ​മ്മ​ദ് സാ​ലി, നി​സാ​ര്‍ നൂ​ർ​മ​ഹ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ബാ​ബു​രാ​ജ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്ലാ​നി​ങ്ങും ചേ​ര്‍​ന്ന് ത​യാ​റാ​ക്കി​യ റി​സ്‌​ക് ഇ​ന്‍​ഫോം​ഡ് മാ​സ്റ്റ​ര്‍ പ്ലാ​നി​ലെ ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ളു​ടെ ബ്രോ​ഷ​ര്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി. ​സ​ക്കീ​ര്‍​ഹു​സൈ​ന്‍ ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ ടൗ​ണ്‍​പ്ലാ​ന​ര്‍ ജി. അ​രു​ൺ, ഡെ​പ്യൂ​ട്ടി ടൗ​ണ്‍ പ്ലാ​ന​ര്‍ നി​മ്മി കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ൽ വീണ്ടും ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം

പ​ഴ​യ ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം പി​ന്‍വ​ലി​ച്ചു

കോ​ട്ട​യം: ന​ഗ​ര​ത്തി​ല്‍ വീ​ണ്ടും ഗ​താ​ഗ​ത പ​രി​ഷ്‌​കാ​ര​വു​മാ​യി പോ​ലീ​സ്. ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ലാ​ണ് കു​രു​ക്കൊ​ഴി​വാ​ക്കാ​ന്‍ പു​തി​യ പ​രി​ഷ്‌​കാ​രം ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ കു​രു​ക്കൊ​ഴി​വാ​ക്കാ​ന്‍ കാ​ര്യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, യാ​ത്ര​ക്കാ​ര്‍ക്കും പൊ​തു​ജ​ന​ങ്ങ​ള്‍ക്കും കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ നി​ര്‍ദേ​ശ പ്ര​കാ​രം ഇ​ന്നു മു​ത​ല്‍ പു​തി​യ പ​രി​ഷ്‌​കാ​രം ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​തി​ന്‍പ്ര​കാ​രം കു​മ​ര​കം, അ​യ്മ​നം, കു​ട​മാ​ളൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളും കെ​എ​സ്ആ​ര്‍ടി​സി ബ​സു​ക​ളും എം​സി റോ​ഡി​ല്‍ ഇ​റ​ക്കി നി​ര്‍ത്താ​തെ സൂ​ഡി​യോ ക​ട​യു​ടെ മു​ന്‍വ​ശ​ത്തു നി​ര്‍ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കി സീ​സേ​ഴ്‌​സ് ജം​ഗ്ഷ​ന്‍ വ​ഴി നാ​ഗ​മ്പ​ടം സ്റ്റാ​ന്‍ഡി​ലേ​ക്ക് പോ​ക​ണം. ഈ ​ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സു​ക​ള്‍ ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ലെ​ത്തി ശാ​സ്ത്രീ റോ​ഡ് ബ​സ്‌​റ്റോ​പ്പി​ല്‍ ആ​ളെ ഇ​റ​ക്കി കു​ര്യ​ന്‍ ഉ​തു​പ്പ് റോ​ഡു​വ​ഴി നാ​ഗ​മ്പ​ട​ത്തേ​ക്ക് പോ​കു​ന്ന രീ​തി​യാ​യി​രു​ന്നു മൂ​ന്നാ​ഴ്ച ന​ട​പ്പാ​ക്കി​യി​രു​ന്ന​ത്. ഇ​തു യാ​ത്ര​ക്കാ​രെ വ​ല​ച്ചി​രു​ന്നു.

എം​സി റോ​ഡു വ​ഴി ഏ​റ്റു​മാ​നൂ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളും കെ​എ​സ്ആ​ര്‍ടി​സി ബ​സു​ക​ളും ശ​ക്തി ഹോ​ട്ട​ലി​നു സ​മീ​പ​മു​ള്ള വെ​യി​റ്റിം​ഗ് ഷെ​ഡി​നു മു​ന്‍വ​ശം നി​ര്‍ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റി ഉ​ട​ന്‍ ത​ന്നെ പേ​ക​ണം. ഇ​താ​ണ് പു​തി​യ പ​രി​ഷ്‌​കാ​രം.
പ​രി​ഷ്‌​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍ ഇ​പ്പോ​ള്‍ ബ​സ് നി​ര്‍ത്തു​ന്ന എ​വി​ജി പ​മ്പി​നു സ​മീ​പം ട്രാ​ഫി​ക് കോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ക​യ​ര്‍ കെ​ട്ടി ബ്ലോ​ക്ക് ചെ​യ്തി​ട്ടു​ണ്ട്.

യാ​ത്ര​ക്കാ​ര്‍ മു​ന്നോ​ട്ടു മാ​റി വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ നി​ല്‍ക്ക​ണ​മെ​ന്ന ബോ​ര്‍ഡു​മു​ണ്ട്. പു​തി​യ ഗ​താ​ഗ​ത പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ഇ​ന്നു മു​ത​ല്‍ പോ​ലീ​സ​ന്‍റെ നി​രീ​ക്ഷ​ണ​വു​മു​ണ്ടാ​കും.

പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യാ​ലും പ​ല​പ്പോ​ഴും പാ​ലി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന​തയാ​ണ് കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ലെ ബ​സ്റ്റോ​പ്പ് മാ​റ്റം എ​ത്ര​ത്തോ​ളം പ്രാ​യോ​ഗി​ക​മാ​കു​മെ​ന്ന് ക​ണ്ട​റി​യേ​ണ്ട​താ​ണ്.

ഇ​വി​ടെ പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണം ഉ​ണ്ടെ​ങ്കി​ലേ പ​രി​ഷ്‌​കാ​രം വി​ജ​യി​ക്കു​ക​യു​ള്ളൂ. അ​ല്ലെ​ങ്കി​ല്‍ ബ​സു​ക​ള്‍ തോ​ന്നും പ​ടി നി​ര്‍ത്തും. ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍ ശ​ക്തി ഹോ​ട്ട​ലി​നു മു​ന്‍വ​ശ​ത്തു വാ​ഹ​ന​ങ്ങ​ള്‍ യു​ടേ​ണ്‍ എ​ടു​ക്കു​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​ത് നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല. അ​തേ​പോ​ലെ, കു​മ​ര​കം റോ​ഡി​ലും ട്രാ​ഫി​ക് കോ​ണു​ക​ള്‍ തീ​രു​ന്ന ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ള്‍ യു​ടേ​ണ്‍ എ​ടു​ക്കു​ന്നു.

ഇ​തു നി​യ​ന്ത്രി​ക്ക​ണം. സൂ​ഡി​യോ​യ്ക്കു മു​മ്പി​ലു​ടെ​യു​ള്ള റോ​ഡി​ല്‍ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്‍ഡു​മു​ണ്ട്. ഇ​വി​ടെ പ​ല​പ്പോ​ഴും ര​ണ്ടു വ​രി​യാ​യി​ട്ടാ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ള്‍ പാ​ര്‍ക്കു ചെ​യ്യു​ന്ന​ത്. ക​ഷ്ടി​ച്ച് ഒ​രു വാ​ഹ​ന​ത്തി​നു മാ​ത്രം ക​ട​ന്നു പോ​കാ​നേ സാ​ധി​ക്കു​ന്നു​ള്ളൂ. അ​തേ​പോ​ലെ വ​ണ്‍വേ​യാ​യ റോ​ഡി​ല്‍ കൂ​ടി വാ​ഹ​ന​ങ്ങ​ള്‍ ക​യ​റി വ​രു​ന്ന​തും കു​രു​ക്കു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​വി​ടെ വ​ണ്‍വേ​യാ​ണെ​ന്നു​ള്ള ബോ​ര്‍ഡ് പോ​ലു​മി​ല്ല.

District News

സം​​ക്രാ​​ന്തി​​യി​​ലും ച​​വി​​ട്ടു​​വ​​രി​​യി​​ലും കു​​രു​​ക്കോ​​ടു കു​​രു​​ക്ക്

കോ​​ട്ട​​യം: എം​​സി റോ​​ഡി​​ല്‍ ഏ​​റ്റു​​മാ​​നൂ​​രി​​നും കോ​​ട്ട​​യ​​ത്തി​​നു​​മി​​ട​​യി​​ലെ ഗ​​താ​​ഗ​​ത​​ക്കൂ​​രു​​ക്ക് യാ​​ത്ര​​ക്കാ​​രെ വ​​ല​​യ്ക്കു​​ന്നു. തെ​​ള്ള​​കം, സം​​ക്രാ​​ന്തി, ച​​വി​​ട്ടു​​വ​​രി, എ​​സ്എ​​ച്ച് മൗ​​ണ്ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് രൂ​​ക്ഷ​​മാ​​യി​​രി​​ക്കു​​ന്ന​​ത്. സം​​ക്രാ​​ന്തി​​യി​​ല്‍ പ​​ഴ​​യ എം​​സി റോ​​ഡി​​ല്‍നി​​ന്നു വ​​ണ്‍​വേ​​യാ​​യി വാ​​ഹ​​ന​​ങ്ങ​​ള്‍ തി​​രി​​ഞ്ഞു​വ​​രു​​ന്ന​​തും ജം​​ഗ്ഷ​​നി​​ല്‍ ത​​ന്നെ​​യു​​ള്ള ബ​​സ്‌ സ്റ്റോ​​പ്പു​​ക​​ളി​​ല്‍ ബ​​സു​​ക​​ള്‍ നി​​ര്‍​ത്തു​​ന്ന​​തു​​മാ​​ണ് കു​​രു​​ക്കി​​നു കാ​​ര​​ണം.

ബ​​സ്റ്റോ​​പ്പി​​നോ​​ടു ചേ​​ര്‍​ന്നു ത​​ന്നെ​​യാ​​ണ് ഇ​​വി​​ടെ ഓ​​ട്ടോ​റി​ക്ഷ-​ടാ​​ക്സി സ്റ്റാ​​ന്‍​ഡും. ബ​സ്‌​​സ്റ്റോ​​പ്പു​​ക​​ള്‍ ജം​​ഗ്ഷ​​നി​​ല്‍നി​​ന്ന് അ​​ല്‍​പം മാ​​റ്റി​​യാ​​ലും ടാ​​ക്സി സ്റ്റാ​​ന്‍​ഡി​​നു പു​​നഃ​​ക്ര​​മീ​​ക​​ര​​ണം ന​​ട​​ത്തി​​യാ​​ലും ഇ​​വി​​ടത്തെ കു​​രു​​ക്ക് ഒ​​ഴി​​വാ​​ക്കാ​​നാ​​കു​​ന്ന​​താ​​ണ്.

ച​​വി​​ട്ടു​​വ​​രി​​യി​​ലും ഇ​​തേ സ്ഥി​​തി​​യാ​​ണ്. ഇ​​വി​​ടത്തെ മു​​ക്ക​​വ​​ല​​യി​​ലാ​​ണ് ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലേ​​ക്കു​​മു​​ള്ള സ്വ​​കാ​​ര്യ, കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ള്‍ നി​​ര്‍​ത്തി ആ​​ളെ ക​​യ​​റ്റു​​ന്ന​​തും ഇ​​റ​​ക്കു​​ന്ന​​തും. ബ​​സു​​ക​​ള്‍ സ്റ്റോ​​പ്പു​​ക​​ളി​​ല്‍ നി​​ര്‍​ത്തു​​മ്പോ​​ള്‍ കു​​രു​​ക്കാ​​കും. ഇ​​തി​​നി​​ട​​യി​​ലേ​​ക്കാ​​ണ് പാ​​റ​​മ്പു​​ഴ റോ​​ഡി​​ല്‍നി​​ന്നു വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍ എ​​ത്തു​​ന്ന​​തും. ഈ ​​സ​​മ​​യം ഒ​​രു വ​​ശ​​ത്തേ​​ക്കും വാ​​ഹ​​ന​​ങ്ങ​​ള്‍​ക്ക് ക​​ട​​ന്നു​പോ​​കാ​​ന്‍ പ​​റ്റാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്.

ഇ​​വി​​ടെ​​യും ര​​ണ്ടു വ​​ശ​​ങ്ങ​​ളി​​ലേ​​ക്കും ബ​സ് ​സ്റ്റോ​​പ്പു​​ക​​ള്‍ മാ​​റ്റി ക്ര​​മീ​​ക​​രി​​ച്ചാ​​ല്‍ കു​​രു​​ക്കി​​നു പ​​രി​​ഹാ​​ര​​മു​ണ്ടാ​കും. ര​​ണ്ടി​​ട​​ങ്ങ​​ളി​​ലും നേ​​ര​​ത്തേ ട്രാ​​ഫി​​ക് പോ​​ലീ​​സി​​ന്‍റെ സേ​​വ​​ന​​മു​​ണ്ടാ​​യി​​രു​​ന്നു സ്‌​​കൂ​​ള്‍ തു​​റ​​ന്ന് തി​​ര​​ക്ക് വ​​ര്‍​ധി​​ച്ച ഈ ​​സ​​മ​​യ​​ത്ത് ട്രാ​​ഫി​​ക് പോ​​ലീ​​സി​​ന്‍റെ സേ​​വ​​നം പ​​ല​​പ്പോ​​ഴും ല​​ഭ്യ​​മ​​ല്ലാ​​ത്ത സ്ഥി​​തി​​യു​​മാ​​ണ്.

തെ​ള്ള​കം കാ​​രി​​ത്താ​​സ് ജം​​ഗ്ഷ​​നി​​ലും എ​​സ്എ​​ച്ച് മൗ​​ണ്ടി​​ലും സ​​മാ​​ന​​മാ​​യ കു​​രു​​ക്കാ​​ണ്. ജം​​ഗ്ഷ​​നു​​ക​​ളി​​ലെ അ​​ന​​ധി​​കൃ​​ത പാ​​ര്‍​ക്കിം​​ഗും കൈ​​യേ​​റ്റ​​വും ഒ​​ഴി​​പ്പി​​ച്ച് ജം​​ഗ്ഷ​​ന്‍ വീ​​തി​​കൂ​​ട്ടി​​യാ​​ലും കു​​രു​​ക്ക് ഒ​​ഴി​​വാ​​ക്കാം.

District News

കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം; ബൈപ്പാസ് നിർമ്മാണം വേഗത്തിലാക്കാൻ നിർദേശം

കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. മഴയും റോഡുകളിലെ നിർമ്മാണ പ്രവർത്തനങ്ങളും ഗതാഗതക്കുരുക്ക് വർധിപ്പിക്കാൻ കാരണമായി.

ഈ സാഹചര്യത്തിൽ, നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപ്പാസ് നിർമ്മാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. നിലവിലുള്ള ബൈപ്പാസ് നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു. പദ്ധതി പൂർത്തീകരണത്തിൽ കാലതാമസം വരുത്തരുതെന്നും സമയബന്ധിതമായി പണി പൂർത്തിയാക്കണമെന്നും നിർദേശം നൽകി.

ദീർഘകാലാടിസ്ഥാനത്തിൽ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ ഫ്ലൈഓവറുകളും അടിപ്പാതകളും നിർമ്മിക്കുന്നതിനുള്ള സാധ്യതകളും പരിഗണിച്ചുവരുന്നുണ്ട്. നഗരസഭയും ഗതാഗത വകുപ്പും സംയുക്തമായി ഗതാഗത നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.

District News

ഗ​താ​ഗ​തപ​രി​ഷ്കാ​രം പാ​ളി; കു​രു​ക്ക് രൂ​ക്ഷ​മാ​യെ​ന്ന് ആ​ക്ഷേ​പം

  കോ​ട്ട​യം: ന​ഗ​ര​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​തപ​രി​ഷ്‌​കാ​രം പാ​ളി​യ​താ​യും കു​രു​ക്ക് രൂ​ക്ഷ​മാ​യ​താ​യും ആ​ക്ഷേ​പം. കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി കു​മ​ര​കം ഭാ​ഗ​ത്തു​നി​ന്നു സി​എം​എ​സ് കോ​ള​ജ് റോ​ഡി​ല്‍കൂ​ടി​യെ​ത്തു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ള്‍ ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ല്‍ ക​ട​ന്ന് ശാ​സ്ത്രിറോ​ഡി​ല്‍ നി​ര്‍ത്തി ആ​ളെ​യി​റ​ക്കി, കു​ര്യ​ന്‍ ഉ​തു​പ്പ് റോ​ഡുവ​ഴി നാ​ഗ​മ്പ​ട​ത്ത് എ​ത്തു​ന്ന രീ​തി​യി​ലാ​ണു പ​രി​ഷ്‌​കാ​രം ന​ട​പ്പാ​ക്കി​യ​ത്. പോ​ലീ​സ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ പ​രി​ഷ്‌​കാ​രം ഗു​ണ​ത്തേ​ക്കാ​ള്‍ ഏ​റെ ദോ​ഷ​മാ​ണു​ണ്ടാ​ക്കു​ന്ന​തെ​ന്ന് ഒ​രു വി​ഭാ​ഗം ബ​സു​ട​മ​ക​ളും യാ​ത്ര​ക്കാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 

കോ​ള​ജ് റോ​ഡി​ല്‍ കൂ​ടി​യെ​ത്തു​ന്ന ബ​സു​ക​ള്‍ ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലി​ല്‍ കാ​ത്തു​കി​ട​ക്കേ​ണ്ടി വ​ന്ന​തോ​ടെ കു​രു​ക്ക് വ​ര്‍ധി​ച്ചു. ബ​സു​ക​ള്‍ ട്രാ​ഫി​ക് സി​ഗ്ന​ല്‍ക​ട​ന്ന് ആ​കാ​ശ​പാ​ത​യ്ക്കു മു​ന്നി​ലെ​ത്തി ശാ​സ്ത്രി റോ​ഡി​ലേ ഇ​റ​ക്കം ഇ​റ​ങ്ങു​ന്ന​തോ​ടെ ഇ​വി​ടെ​യും കു​രു​ക്കാ​യി. ഈ ​സ​മ​യ​ത്ത് സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍നി​ന്നു വ​ന്നു ശാ​സ്ത്രി റോ​ഡി​ലൂ​ടെ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളും സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ന്‍ സാ​ധി​ക്കാ​തെ കു​രു​ക്കി​ലാ​കും. ബേ​ക്ക​ര്‍ ജം​ഗ്ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്ന് കെ​എ​സ്ആ​ര്‍ടി​സി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളും കു​രു​ക്കി​ലാ​കും. 


ശാ​സ്ത്രി റോ​ഡി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ല്‍ നി​ല​വി​ല്‍ ന​ല്ല തി​ര​ക്കാ​ണ്. ഇ​പ്പോ​ള്‍ കു​മ​ര​കം ബ​സു​ക​ള്‍കൂ​ടി എ​ത്തി​യ​തോ​ടെ തി​ര​ക്ക് കൂ​ടി. ബ​സു​ക​ള്‍ നി​ര്‍ത്താ​ന്‍പോ​ലും സ്ഥ​ല​മി​ല്ലാ​താ​യി. ബ​സു​ക​ള്‍ ശാ​സ്ത്രി റോ​ഡി​ല്‍നി​ന്നും കു​ര്യ​ന്‍ ഉ​തു​പ്പ് റോ​ഡി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്തും നാ​ഗ​മ്പ​ട​ത്തെ​ത്തി ബ​സ് സ്റ്റാ​ന്‍ഡി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്തും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി. 


പു​തി​യ പ​രി​ഷ്‌​കാ​ര​ത്തി​ല്‍ ബ​സു​ക​ള്‍ നാ​ഗ​മ്പ​ട​ം സ്റ്റാ​ന്‍ഡി​ലെ​ത്തു​മ്പോ​ള്‍ ഇ​ര​ട്ടി​യി​ല​ധി​കം സ​മ​യ​മാ​ണ് എ​ടു​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ കു​മ​ര​കം, ചേ​ര്‍ത്ത​ല ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന രോ​ഗി​ക​ളും വി​ദ്യാ​ര്‍ഥി​ക​ളും ഉ​ള്‍പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. 


പു​തി​യ​ പ​രി​ഷ്‌​കാ​രം ഗ​താ​ഗ​ത​ക്കു​രു​ക്കു വ​ര്‍ധി​പ്പി​ച്ചെ​ന്നും ഇ​തു ന​ട​പ്പാ​ക്കി​യ​വ​രു​ടെ അ​ജ്ഞ​ത​യാ​ണി​തി​നു കാ​ര​ണ​മെ​ന്നും പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്സ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് ജോ​യി ചെ​ട്ടി​ശേ​രി ആ​രോ​പി​ച്ചു. 
വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പ് നാ​ഗ​മ്പ​ടം സ്റ്റാ​ന്‍ഡി​ല്‍ അ​പ​ക​ട​മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ക​യും ഗ​താ​ഗ​തം താ​റു​മാ​റാ​കു​ക​യും ചെ​യ്ത അ​വ​സ​ര​ത്തി​ല്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​ര്‍ക്ക് ന​ല്‍കി​യ നി​വേ​ദ​ന​ത്തെത്തു​ട​ര്‍ന്നാ​ണ് ആ​ര്‍ടി​എ ബോ​ര്‍ഡ് നി​ല​വി​ലു​ള്ള സം​വി​ധാ​നം ന​ട​പ്പിലാ​ക്കി​യ​ത്. ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം ഉ​ട​ന്‍ പി​ന്‍വ​ലി​ച്ച്, ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്സ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

District News

കണ്ണൂർ നഗരത്തിൽ ഗതാഗത പരിഷ്കരണം ഫലം കണ്ടു; തിരക്കിന് അയവ്

കണ്ണൂർ നഗരത്തിലെ തിരക്കേറിയ മേഖലകളിൽ നടപ്പിലാക്കിയ പുതിയ ഗതാഗത പരിഷ്കരണം യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്നു. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ട്രാഫിക് സിഗ്നലുകളും വൺവേ സംവിധാനങ്ങളും കർശനമാക്കിയതോടെ ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവ് വന്നിട്ടുണ്ട്. നഗരത്തിലൂടെയുള്ള യാത്ര കൂടുതൽ സുഗമമായതായി വാഹനയാത്രികരും കാൽനടയാത്രക്കാരും അഭിപ്രായപ്പെടുന്നു.

ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന നഗരഹൃദയത്തിൽ നേരത്തെ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് പതിവായിരുന്നു. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി കൂടുതൽ ട്രാഫിക് പോലീസിനെയും ഹോം ഗാർഡുകളെയും വിന്യസിക്കുകയും, തിരക്ക് നിയന്ത്രിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ സഹകരണവും ഈ മാറ്റത്തിന് പ്രധാന കാരണമായി.

ഈ ഗതാഗത പരിഷ്കരണം വിജയകരമാക്കാൻ എല്ലാ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

Latest News

Up