Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Train Safty

ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്കു സു​ര​ക്ഷ; ‘ഓ​പ്പ​റേ​ഷ​ൻ ര​ക്ഷി​ത’​ആരംഭിച്ചു

പാ​​​ല​​​ക്കാ​​​ട്: സം​​​സ്ഥാ​​​ന​​​ത്തു ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ; പ്ര​​​ത്യേ​​​കി​​​ച്ച്, സ്ത്രീ​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സും ലോ​​​ക്ക​​​ൽ പോ​​​ലീ​​​സും ചേ​​​ർ​​​ന്ന് ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ ര​​​ക്ഷി​​​ത’ എ​​​ന്ന പേ​​​രി​​​ൽ പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ചു.

റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ട്രെ​​​യി​​​നു​​​ക​​​ളി​​​ലും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗം, സ്ത്രീ​​​ക​​​ളോ​​​ടു​​​ള്ള മോ​​​ശ​​​മാ​​​യ പെ​​​രു​​​മാ​​​റ്റം തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ റെ​​​യി​​​ൽ​​​വേ എ​​​സ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​ങ്ങ​​​നെ നാ​​​ലു മേ​​​ഖ​​​ല​​​ക​​​ളാ​​​യി തി​​​രി​​​ച്ചാ​​​ണ് ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻ ര​​​ക്ഷി​​​ത’ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

ഈ ​​​നാ​​​ലു മേ​​​ഖ​​​ല​​​ക​​​ളി​​​ലും റെ​​​യി​​​ൽ​​​വേ ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ വ​​​നി​​​താ പോ​​​ലീ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സേ​​​നാം​​​ഗ​​​ങ്ങ​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ച് ട്രെ​​​യി​​​നു​​​ക​​​ളി​​​ലും പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലും പ​​​ട്രോ​​​ളിം​​​ഗ് ശ​​​ക്ത​​​മാ​​​ക്കി. സ്ത്രീ​​​ക​​​ൾ കൂ​​​ടു​​​ത​​​ലു​​​ള്ള ക​​​ന്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നും തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ക​​​വാ​​​ട​​​ങ്ങ​​​ളി​​​ലും ട്രെ​​​യി​​​നു​​​ക​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​​​യ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി, മ​​​ദ്യ​​​പി​​​ച്ച​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി 38 റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ആ​​​ൽ​​​ക്കോ​​​മീ​​​റ്റ​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യും തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്കു​​​ നേ​​​രേ ക​​​ല്ലെ​​​റി​​​യു​​​ന്ന​​​വ​​​രെ​​​യും ട്രാ​​​ക്കി​​​ൽ ക​​​ല്ലും മ​​​റ്റും വ​​​ച്ച് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​രെ​​​യും ക​​​ണ്ടെ​​​ത്താ​​​ൻ റെ​​​യി​​​ൽ​​​വേ പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ൻ ഫോ​​​ഴ്സും (ആ​​​ർ​​​പി​​​എ​​​ഫ്) പോ​​​ലീ​​​സും നി​​​രീ​​​ക്ഷ​​​ണം വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​നു​​​ പു​​​റ​​​മെ ബോം​​​ബ് സ്ക്വാ​​​ഡി​​​ന്‍റെ​​​യും ന​​​ർ​​​ക്കോ​​​ട്ടി​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ​​​യും സ​​​ഹാ​​​യ​​​ത്തോ​​​ടെ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ൾ, നി​​​രോ​​​ധി​​​ത പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ഹ​​​വാ​​​ല പ​​​ണം എ​​​ന്നി​​​വ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​യും ശ​​​ക്ത​​​മാ​​​ക്കി. സം​​​ശ​​​യ​​​ക​​​ര​​​മാ​​​യ വ​​​സ്തു​​​ക്ക​​​ളോ ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട ബാ​​​ഗു​​​ക​​​ളോ ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ ഉ​​​ട​​​ൻ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ബോം​​​ബ് സ്ക്വാ​​​ഡ്, കെ9 ​​​സ്ക്വാ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തും.

ടി​​​ക്ക​​​റ്റി​​​ല്ലാ​​​തെ യാ​​​ത്ര​​​ ചെ​​​യ്യു​​​ന്ന​​​വ​​​രെ​​​യും പ്ലാ​​​റ്റ്ഫോം ടി​​​ക്ക​​​റ്റി​​​ല്ലാ​​​തെ ക​​​റ​​​ങ്ങി​​​ന​​​ട​​​ക്കു​​​ന്ന​​​വ​​​രെ​​​യും ക​​​ർ​​​ശ​​​ന​​​മാ​​​യി നി​​​രീ​​​ക്ഷി​​​ച്ച് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. സ്ഥി​​​ര​​​മാ​​​യി കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ ക​​​രു​​​ത​​​ൽ​​​ ത​​​ട​​​ങ്ക​​​ലി​​​ൽ ആ​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ക്കും.

സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ വ​​​സ്തു​​​ക്ക​​​ളോ വ്യ​​​ക്തി​​​ക​​​ളെ​​​യോ ക​​​ണ്ടാ​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു റെ​​​യി​​​ൽ അ​​​ല​​​ർ​​​ട്ട് ക​​​ണ്‍​ട്രോ​​​ൾ ന​​​ന്പ​​​റാ​​​യ 9846200100ലോ, ​​​എ​​​മ​​​ർ​​​ജ​​​ൻ​​​സി റെ​​​സ്പോ​​​ണ്‍​സ് സ​​​പ്പോ​​​ർ​​​ട്ട് സി​​​സ്റ്റം ക​​​ണ്‍​ട്രോ​​​ൾ 112 ലോ, ​​​റെ​​​യി​​​ൽ​​​വേ ഹെ​​​ൽ​​​പ്പ്‌​​​ലൈ​​​ൻ ന​​​ന്പ​​​റാ​​​യ 139 ലോ ​​​വി​​​വ​​​രം ന​​​ൽ​​​കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നു പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് ഡി​​​വൈ​​​എ​​​സ്പി അ​​​റി​​​യി​​​ച്ചു.

അ​നി​ഷ‌്ട​സം​ഭ​വ​ങ്ങ​ൾ പോ​ലീ​സി​നെ വാ​ട്സാ​പ്പി​ലൂ​ടെ​യും അ​റി​യി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്രെ​​​യി​​​ൻ യാ​​​ത്ര​​​യ്ക്കി​​​ടെ ഉ​​​ണ്ടാ​​​കു​​​ന്ന അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ 112 എ​​​ന്ന ന​​​മ്പ​​​രി​​​ൽ പോ​​​ലീ​​​സി​​​നെ ബ​​​ന്ധ​​​പ്പെ​​​ടാം. ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ വാ​​​ട്സാ​​​പ്പ് മു​​​ഖേ​​​ന​​​യും പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കാം.

ഇ​​​തി​​​നാ​​​യി 94 97 93 58 59 എ​​​ന്ന ന​​​മ്പ​​​റി​​​ലേ​​​ക്കാ​​​ണ് സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യയ്​​​ക്കേ​​​ണ്ട​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ഫോ​​​ട്ടോ, വീ​​​ഡി​​​യോ, ടെ​​​ക്സ്റ്റ് എ​​​ന്ന​​​വ വാ​​​ട്സാ​​​പ്പി​​​ലൂ​​​ടെ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കാം. സം​​​ഭ​​​വ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന ആ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ര​​​ഹ​​​സ്യ​​​മാ​​​യി സൂ​​​ക്ഷി​​​ക്കും. കൂ​​​ടാ​​​തെ 9846 200 100, 9846 200 150, 9846 200 180 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ലും പോ​​​ലീ​​​സ് സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ണ്.

Latest News

Up