Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Truck

ജ​യ്പു​രി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ജ​യ്പു​രി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ അ​ഞ്ച് പേ​ർ മ​രി​ച്ചു. ച​ക്സു പ്ര​ദേ​ശ​ത്തെ ടി​ഗാ​ഡി​യ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

നാ​ല് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ഒ​രാ​ൾ ആ​ശു​പ​ത്രി​ൽ വ​ച്ചു​മാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

NRI

ജ​ര്‍​മ​ന്‍ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​യു​ണ്ട​ക​ള്‍ കൊ​ള്ള​യ​ടി​ച്ചു

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ സാ​ക്സ​ണി - അ​ന്‍​ഹാ​ള്‍​ട്ടി​ലെ ബു​ര്‍​ഗ് പ​ട്ട​ണ​ത്തി​ലെ പ​ട്ടാ​ള​ക്യാ​മ്പി​ലേ​ക്കു​ള്ള ഡെ​ലി​വ​റി ട്ര​ക്കി​ല്‍ നി​ന്ന് അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ള്‍ ആ​യി​ര​ക്ക​ണ​ക്കി​ന് വെ​ടി​യു​ണ്ട​ക​ള്‍ മോ​ഷ്‌​ടി​ച്ച​താ​യി ജ​ര്‍​മ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ജ​ര്‍​മ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം മോ​ഷ​ണം സ്ഥി​രീ​ക​രി​ച്ചു. ആ​സൂ​ത്രി​ത​മ​ല്ലാ​ത്ത സ്റ്റോ​പ്പ് ന​ട​ത്തി​യ ഡെ​ലി​വ​റി ഡ്രെെ​വ​റെ അ​ധി​കൃ​ത​ർ കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ ആ​രാ​ണ് വെ​ടി​യു​ണ്ട​ക​ള്‍ എ​ടു​ത്ത​തെ​ന്നും എ​ന്തു​കൊ​ണ്ടാ​ണെ​ന്നും ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ന​വം​ബ​ര്‍ 25നാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം, ഒ​രു സി​വി​ലി​യ​ന്‍ ഡെ​ലി​വ​റി ട്ര​ക്ക് വെ​ടി​യു​ണ്ട​ക​ള്‍ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഡ്രെെ​വ​ര്‍ ബു​ര്‍​ഗി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ ട്ര​ക്ക് രാ​ത്രി നി​ര്‍​ത്തി, സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഒ​രു കാ​ര്‍ പാ​ര്‍​ക്കി​ല്‍ ട്ര​ക്ക് പാ​ര്‍​ക്ക് ചെ​യ്തു. പി​റ്റേ​ന്ന് രാ​വി​ലെ, ഡെ​ലി​വ​റി ബാ​ര​ക്കു​ക​ളി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ചി​ല വെ​ടി​യു​ണ്ട​ക​ള്‍ ന​ഷ്‌​ട​പ്പെ​ട്ട​താ​യി വ്യ​ക്ത​മാ​യ​ത്.

ഡെ​ലി​വ​റി ലി​സ്റ്റ് പ​രി​ശോ​ധി​ച്ച ശേ​ഷം, പി​സ്റ്റ​ളു​ക​ള്‍​ക്കാ​യു​ള്ള ഏ​ക​ദേ​ശം 10,000 റൗ​ണ്ട് ലൈ​വ് വെ​ടി​യു​ണ്ട​ക​ളും അ​സോ​ള്‍​ട്ട് റൈ​ഫി​ളു​ക​ള്‍​ക്കാ​യു​ള്ള 9,900 റൗ​ണ്ട് പ​രി​ശീ​ല​ന വെ​ടി​യു​ണ്ട​ക​ളും മോ​ഷ​ണം പോ​യ​താ​യി അ​റി​യി​ച്ച​ത്.

മ​ന്ത്രാ​ല​യ​വും ഡെ​ലി​വ​റി ക​മ്പ​നി​ക​ളും ത​മ്മി​ലു​ള്ള ക​രാ​ര്‍ അ​നു​സ​രി​ച്ച് ച​ര​ക്ക് സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ര​ണ്ടാ​മ​ത്തേ​തി​ന് ബാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ, സാ​ധാ​ര​ണ​യാ​യി ര​ണ്ട് ഡ്രെെ​വ​ര്‍​മാ​രു​ണ്ടാ​കും. അ​തി​നാ​ല്‍ ഏ​തൊ​രു സ്റ്റോ​പ്പി​ലും വാ​ഹ​നം നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യും.

പ്രാ​ദേ​ശി​ക പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സൈ​ന്യം അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Kerala

അമിതഭാരം കയറ്റുന്ന വാഹനങ്ങൾ ദേശീയപാതയില്‍ അനുവദിക്കാനാകില്ല: കോടതി

 കൊ​​​ച്ചി: അ​​​മി​​​ത ഭാ​​​രം ക​​​യ​​​റ്റു​​​ന്ന ട്ര​​​ക്കു​​​ക​​​ൾ പോ​​​ലു​​​ള്ള വ​​​ലി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളെ ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍  അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.       

ഇ​​​ത്ത​​​രം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍  റോ​​​ഡു​​​ക​​​ളു​​​ടെ ത​​​ക​​​ര്‍ച്ച​​​യ്ക്കും അ​​​പ​​​ക​​​ട​​​ത്തി​​​നും  കാ​​​ര​​​ണ​​​മാ​​​കും.  ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ ഇ​​​വ​​​യു​​​ടെ സ​​​ഞ്ചാ​​​രം ത​​​ട​​​യാ​​​ന്‍ അ​​​ടി​​​യ​​​ന്തി​​​ര ന​​​ട​​​പ​​​ടി വേ​​​ണം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ക​​​ര​​​ട് പ്ര​​​വ​​​ര്‍ത്ത​​​ന ന​​​ട​​​പ​​​ടി​​​ക്ര​​​മം  എ​​​ങ്ങ​​​നെ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് സ​​​ര്‍ക്കാ​​​ര്‍ അ​​​റി​​​യി​​​ക്കാ​​​നും ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ബെ​​​ഞ്ച് നി​​​ര്‍ദേ​​​ശി​​​ച്ചു.

ക​​​രി​​​ങ്ക​​​ല്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും മ​​​റ്റും ഇ​​​പ്ര​​​കാ​​​രം കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ലൂ​​​ടെ വ്യാ​​​പ​​​ക​​​മാ​​​യി നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പും ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന​​​ത​​​ട​​​ക്കം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി തൃ​​​ശൂ​​​ര്‍ നേ​​​ര്‍ക്കാ​​​ഴ്ച അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ പി.​​​ബി. സ​​​തീ​​​ശ​​​ന്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.  

ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ക​​​ര​​​ട് പ്ര​​​വ​​​ര്‍ത്ത​​​ന ന​​​ട​​​പ​​​ടി​​​ക്ര​​​മം ആ​​​ഭ്യ​​​ന്ത​​​ര അ​​​ഡീ. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍ന്ന യോ​​​ഗം ച​​​ര്‍ച്ച ചെ​​​യ്ത​​​താ​​​യി അ​​​റി​​​യി​​​ച്ച സ​​​ര്‍ക്കാ​​​ര്‍, ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ്വീ​​​ക​​​രി​​​ച്ച തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും അ​​​വ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ളും അ​​​റി​​​യി​​​ക്കാ​​​ന്‍ ഒ​​​രാ​​​ഴ്ച സ​​​മ​​​യം തേ​​​ടി. 

ട്ര​​​ക്കു​​​ക​​​ളി​​​ല്‍ അ​​​മി​​​ത​​​ഭാ​​​രം ക​​​യ​​​റ്റു​​​ന്ന​​​ത് ത​​​ട​​​യാ​​​ന്‍  ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​യും ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പും മ​​​റ്റ് ഏ​​​ജ​​​ന്‍സി​​​ക​​​ളും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

Kerala

എം​സി റോ​ഡി​ൽ ടി​പ്പ​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ല്ല: എം​സി റോ​ഡി​ൽ തി​രു​വ​ല്ല പെ​രും​തു​രു​ത്തി​യി​ൽ ടി​പ്പ​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. തൃ​ശൂ​ർ ചാ​ല​ക്കു​ടി മാ​ർ​ത്താ​ല​യ്ക്ക​ൽ വീ​ട്ടി​ൽ ത​ങ്ക​പ്പ​ൻ ( 61), ഭാ​ര്യ ല​ളി​താ ത​ങ്ക​പ്പ​ൻ (54 ), ടി​പ്പ​ർ ഡ്രൈ​വ​ർ തി​രു​വ​ല്ല ചു​മ​ത്ര അ​മ്പ​നാ​ട്ടു​കു​ന്നി​ൽ വീ​ട്ടി​ൽ അ​ഭി​ലാ​ഷ് (39) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്ത് നി​ന്നും എം​സാ​ൻ​ഡ് ക​യ​റ്റി വ​ന്ന ലോ​റി​യും എ​തി​ർ​വ​ശ​ത്തു​നി​ന്നും വ​ന്ന മാ​രു​തി സി​ഫ്റ്റ് കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ങ്ക​പ്പ​ൻ ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മൂ​വ​രെ​യും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ല​ളി​താ ത​ങ്ക​പ്പ​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

National

ജ​മ്മു​കാ​ഷ്മീ​രി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ലു​പേ​ർ മ​രി​ച്ചു

 ശ്രീനഗർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ബു​ദ്ഗാം ജി​ല്ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ മ​രി​ച്ചു. അ​ഞ്ച്പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബു​ദ്ഗാ​മി​ലെ പാ​ലാ​റി​ൽ രാ​ത്രി 10.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ടാ​റ്റ സു​മോ​യും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഒ​മ്പ​ത് പേ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും അ​തി​ൽ നാ​ല് പേ​ർ മ​രി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

Latest News

Up