x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​സി റോ​ഡി​ൽ ടി​പ്പ​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്


Published: November 18, 2025 12:10 PM IST | Updated: November 18, 2025 12:10 PM IST

തി​രു​വ​ല്ല: എം​സി റോ​ഡി​ൽ തി​രു​വ​ല്ല പെ​രും​തു​രു​ത്തി​യി​ൽ ടി​പ്പ​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. തൃ​ശൂ​ർ ചാ​ല​ക്കു​ടി മാ​ർ​ത്താ​ല​യ്ക്ക​ൽ വീ​ട്ടി​ൽ ത​ങ്ക​പ്പ​ൻ ( 61), ഭാ​ര്യ ല​ളി​താ ത​ങ്ക​പ്പ​ൻ (54 ), ടി​പ്പ​ർ ഡ്രൈ​വ​ർ തി​രു​വ​ല്ല ചു​മ​ത്ര അ​മ്പ​നാ​ട്ടു​കു​ന്നി​ൽ വീ​ട്ടി​ൽ അ​ഭി​ലാ​ഷ് (39) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്ത് നി​ന്നും എം​സാ​ൻ​ഡ് ക​യ​റ്റി വ​ന്ന ലോ​റി​യും എ​തി​ർ​വ​ശ​ത്തു​നി​ന്നും വ​ന്ന മാ​രു​തി സി​ഫ്റ്റ് കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ങ്ക​പ്പ​ൻ ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മൂ​വ​രെ​യും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ല​ളി​താ ത​ങ്ക​പ്പ​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : Accident truck car MC Road Thiruvalla

Recent News

Up