Kerala
പത്തനംതിട്ട: തിരുവല്ലയിലെ സ്പായില്‍ നേരിട്ടത് അതിക്രൂര പീഡനമെന്ന് പെണ്‍കുട്ടി. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് സ്പായിലെത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തി അതിക്രുരമായി ആക്രമിച്ചെന്നും തങ്ങളെ ആരും ഒന്നും ചെയ്യില്ലെന്നും ഉന്നത രാഷ്ട്രീയ, പോലീസ് ബന്ധമുണ്ടെന്ന് പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു.
കഴുത്തില്‍ കത്തിവച്ചാണ് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ക്വട്ടേഷനായിരുന്നു സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നു. സ്പായിലുണ്ടായിരുന്ന കസ്റ്റമറെ ഭീഷണിപ്പെടുത്തി അയാള്‍ക്കൊപ്പവും നഗ്നദൃശ്യങ്ങളും പകര്‍ത്തി. കസ്റ്റമറെ മര്‍ദിക്കുകയും ചെയ്തു.
സുബിനും ഗുണ്ടകളും ആദ്യമായാണ് സ്പായിലെത്തിയത്. രാഹുല്‍ എന്നു പറയുന്ന ആള് സ്പായിലെത്തി പണം വാങ്ങാറുണ്ട്. സുബിന് ആദ്യമായാണ് സ്പായിലെത്തിയത്. 50,000 രൂപ ആവശ്യപ്പെട്ടു. ഉടമയോടു മൂന്നുലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.
തങ്ങളുടെ കൈവശം പണം ഇല്ലെന്ന് പറഞ്ഞു. ഇതിനിടെ സ്പായിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരിയെയും സംശയമുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. സംഭവദിവസം ഓഫീസില്‍ വരേണ്ട ആവശ്യമില്ലായിരുന്നെങ്കിലും ആ കുട്ടി അവിടെ എത്തി സ്പായിലെത്തിയ സംഘത്തോടു മുന്പരിചയമുള്ളതുപോലെ സംസാരിച്ചു.
അക്രമിസംഘം കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ പൂര്‍ണമായി പകര്‍ത്തി. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തനിക്ക് ലഭിച്ച ക്വട്ടേഷനിലാണ് ഇവിടെ എത്തിയതെന്നു പ്രതി സുബിന് പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു.
സ്പായില്‍ ടെലികോളറായി ജോലി നോക്കിവന്നിരുന്ന യുവതിയാണ് പീഡനത്തിനിരയായത്.
Kerala
പത്തനംതിട്ട: തിരുവല്ലയിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ-മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തെ തട്ടുകടയിലാണ് കുഞ്ഞിനെ ഇന്ന് പുലർച്ചെ നാലോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തട്ടുകടയുടെ ഉടമ ജയരാജൻ ആണ് പുലർച്ചെ കുഞ്ഞിനെ കണ്ടെത്തിയത്. ഇതേ തുടർന്ന് ഇയാൾ ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു. പിന്നാലെ പോലീസ് സ്ഥലത്തെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ എത്തിയപ്പോഴാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിൽ തുടരുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
തട്ടുകടയുടെ പിന്നിലുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
തിരുവല്ല: അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പോത്സവം 22 മുതൽ ഫെബ്രുവരി ഒന്നു വരെ മുൻസിപ്പൽ മൈതാനിയിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
22നു വൈകുന്നേരം അഞ്ചിന് മാത്യു ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മുന്നോടിയായി വൈഎംസിഎയിൽ നടക്കുന്ന സെമിനാർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യും.
23ന് വൈകുന്നേരം 5.30ന് നടക്കുന്ന സമ്മേളനവും അവാർഡ് ദാനവും മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 24ന് 5.30ന് കലാസന്ധ്യയുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിക്കും. 25ന് വൈകുന്നേരം 5.30ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. 26ന് മന്ത്രി വീണാ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
27ന് കലാസന്ധ്യയുടെ ഉദ്ഘാടനം പി.ജെ.കുര്യനും 28ന് രാജു ഏബ്രഹാമും 29ന് ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയും 30ന് ചാണ്ടി ഉമ്മൻ എംഎൽഎയും 31ന് ജോബ് മൈക്കിൾ എംഎൽഎയും കലാസന്ധ്യ ഉദ്ഘാടനം ചെയ്യും.
25000 ചതുരശ്ര അടിയിൽ പുഷ്പ-ഫല-സസ്യ പ്രദർശനവും വിപണനവും ഫ്ളവർ അറേഞ്ച്മെന്റ്സ്, ഫോട്ടോ പ്രദർശനം, ഫുഡ് കോർട്ട്, സെൽഫി കോർണർ, തിരുവല്ലായിൽ ആദ്യമായി സ്കൈ ഡൈനിംഗ്, റോബോട്ടുകളുടെ പ്രകടനവും പ്രദർശനവും, 360 ഡിഗ്രി സൂപ്പർ റിയാലിറ്റി ഡൂം തിയേറ്റർ, ഹൈടെക്ക് അമ്യൂസ്മെന്റ് പാർക്ക് എന്നിവ മേളയുടെ ഭാഗമാകും.
എല്ലാ ദിവസവും പ്രഗത്ഭ കലാകാരന്മാർ പങ്കെടുക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. മികച്ച കർഷകനുള്ള പുരസ്കാരം, ആതുരസേവന പുരസ്കാരം, സേവാകർമ പുരസ്കാരം, വിവിധ മത്സര വിജയികൾക്കുള്ള അവാർഡ്, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കൽ എന്നിവ വിവിധ യോഗങ്ങളിൽ നടക്കും.
വൈകുന്നേരം അഞ്ചു മുതൽ രാത്രി ഏഴുവരെ ടിക്കറ്റുകളോടൊപ്പം സമ്മാനകൂപ്പൺ നൽകി കലാസന്ധ്യയിൽ നറുക്കെടുത്ത് വിജയികൾക്ക് ആകർഷകമായ സമ്മാനം നൽകും. ഭിന്നശേഷി കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും ചെയർമാൻ കെ.പ്രകാശ് ബാബു, ജനറൽ കൺവീനർ ജുബി പീടിയേക്കൽ, ടി.എം. സലിം തുടങ്ങിയവർ അറിയിച്ചു.
Kerala
പത്തനംതിട്ട: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, പഞ്ചായത്തുകളിൽ വളർത്തു പക്ഷികളുടെ മുട്ട, ഇറച്ചി വിൽപ്പന നിരോധിച്ചു.
ഇന്നുമുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം. താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയ്ക്കാണ് നിരോധനം
ഇത് സംബന്ധിച്ച നിർദേശം ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. കൂടുതൽ പക്ഷികളിലേക്ക് രോഗബാധ പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.
Kerala
പത്തനംതിട്ട: തിരുവല്ല വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്ത് നാല് പേരെ കുത്തി. പരിക്കേറ്റവരിൽ ഒരാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. പോത്തിനെ താൽക്കാലികമായി പിടിച്ചുകെട്ടി.
കഴുത്തിൽ കിടന്ന കയർ ഉപയോഗിച്ചാണ് ഫയർഫോഴ്സ് പോത്തിനെ പിടിച്ചു കെട്ടിയത്. വലിയവടം ഉപയോഗിച്ച് പിന്നീട് കെട്ടുമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. വര്‍ഗീസ് ഫിലിപ്പ് എന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
രാവിലെ വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ പിടിച്ചുകെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും എത്തി പോത്തിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെട്ടെന്ന് ആക്രമിച്ചത്.
നാല് പേരുടെയും പരിക്ക് ഗുരുതരമല്ല. കഴുത്തിൽ കിടന്ന കയര്‍ കൊണ്ട് തന്നെ ഫയര്‍ഫോഴ്സ് പിടിച്ചു കെട്ടുകയാണ് ചെയ്തത്. വടം കൊണ്ടുവന്ന് പിന്നീട് കെട്ടും.
Kerala
തിരുവല്ല: നൂറാം വയസിലും വോട്ട് ചെയ്യാൻ ഫാ. ഏബ്രഹാം മാരേട്ടെത്തി. മലങ്കര കത്തോലിക്ക സഭ തിരുവല്ല അതിരൂപതയിലെ സീനിയർ വൈദികനായ ഫാ. ഏബ്രഹാം മാരേട്ട് കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം നമ്പർ പോളിംഗ് ബൂത്തിലാണ് വോട്ടു ചെയ്യാനെത്തിയത്. കുറ്റൂർ ഗ്രാമപഞ്ചായത്ത് 12 ാം വാർഡിലെ വോട്ടറായിരുന്നു അദ്ദേഹം.
കുറ്റൂർ പള്ളിമല സ്നേഹ സദനിൽ വിശ്രമ ജീവിതം നയിക്കുന്ന സീനിയർ വൈദികരായ ഫാ. മാത്യു പഞ്ഞിക്കാട്ടിൽ (90 ), ഫാ. തോമസ് പുതിയവീട്ടിൽ (87) എന്നിവർക്കൊപ്പമാണ് ഫാ. ഏബ്രഹാം മാരേട്ടുമെത്തിയത്. ഫാ. വിൽസൺ നിറകണ്ടത്തിലും ഇവർക്കൊപ്പമുണ്ടായിരുന്നു.
കേരളം രൂപീകൃതമായ കാലം മുതൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും മാരേട്ടച്ചൻ മുടക്കം കൂടാതെ തന്റെ സമ്മതിദാനവകാശം രേഖപ്പെടുത്തി വരികയാണ്. കല്ലൂപ്പാറ സ്വദേശിയായ ഇദ്ദേഹം സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത് രണ്ടുമാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
പിന്നീട് ചെങ്ങന്നൂരിലെ ജയിലിൽ നിന്ന് മോചനം നേടിയ ശേഷം സ്വാതന്ത്ര്യസമര സേനാനിയായിരുന്ന തന്റെ പിതാവിനോടൊപ്പം നിരവധി രാഷ്ട്രീയ സമ്മേളനങ്ങളിൽ പങ്കെടുത്ത് വിമോചന സമരത്തിലും പങ്കാളിയായി.
പതിനേഴാം വയസിൽ കാൻഡിൽ പേപ്പൽ സെമിനാരിയിൽ പോകുന്ന കാലയളവു വരെ തികഞ്ഞ രാഷ്ട്രീയക്കാരനായിരുന്നു എന്നത് മാരേട്ടച്ചൻ ഓർക്കുന്നു. അക്കാലത്ത് രാഷ്ട്രീയമെന്നാൽ രാഷ്ട്ര സേവനമായിരുന്നു.
എന്നാൽ കാലഘട്ടം മാറിയതോടെ രാഷ്ട്രീയ സേവനം സ്വയം സേവനമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ തലമുറ പൗരാവകാശമായ തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്താൻ മടി കാണിക്കുകയാണെന്നാണ് തന്റെ നൂറാം വയസിലും ഏറെ ചുറുചുറുക്കോടെ വോട്ടു ചെയ്യാനെത്തുന്ന ഫാ. ഏബ്രഹാം മാരേട്ട് പറയുന്നത്.
District News
തിരുവല്ല: നഗരസഭയിലെ കേരള കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ അറിയിച്ചു. വാർഡ് മൂന്ന് - ലിന്റാ തോമസ്, 6 - ബിജു കാഞ്ഞിരത്തുംമൂട്ടിൽ, 13 - റീനാ മാത്യൂസ് ചാലക്കുഴി, 14 - ജീനാ ആൻ ഫിലിപ്പ്, 16 - ജേക്കബ് ജോർജ് മനയ്ക്കൽ, 17 - ജി. സുധാകരൻ, 19 - ബിഞ്ചു മേരി ജോസഫ്, 20 - ഫിലിപ്പ് ജോർജ്, 21 - എസ്. ലേഖ, 27 - ജി. പ്രകാശ് കുമാർ, 34 - ഷീലാ വർഗീസ്, 35 - ഷാലു മറിയം വർഗീസ്.
Kerala
തിരുവല്ല: കുറ്റൂരിൽ 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരേ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽനിന്ന് ഏകദേശം അരക്കിലോമീറ്റർ അകലെയാണ് പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്.
പെൺകുട്ടിയുടെ വീടിന് സമീപത്ത് എത്തിയ പ്രതികൾ, കുട്ടി പുറത്തുനിൽക്കുന്നത് കണ്ടു. ഇതോടെ ഇരുവരും വീടിനുള്ളിൽ കയറി ഒളിച്ചിരിക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടി വീടിനുള്ളിലേക്ക് എത്തിയതോടെ, വായ പൊത്തിപ്പിടിച്ച് ശൗചാലയത്തിലെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് വിവരം.
Kerala
തിരുവല്ല: എംസി റോഡിൽ തിരുവല്ല പെരുംതുരുത്തിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. തൃശൂർ ചാലക്കുടി മാർത്താലയ്ക്കൽ വീട്ടിൽ തങ്കപ്പൻ ( 61), ഭാര്യ ലളിതാ തങ്കപ്പൻ (54 ), ടിപ്പർ ഡ്രൈവർ തിരുവല്ല ചുമത്ര അമ്പനാട്ടുകുന്നിൽ വീട്ടിൽ അഭിലാഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്ത് നിന്നും എംസാൻഡ് കയറ്റി വന്ന ലോറിയും എതിർവശത്തുനിന്നും വന്ന മാരുതി സിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
തങ്കപ്പൻ ആണ് കാർ ഓടിച്ചിരുന്നത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ലളിതാ തങ്കപ്പന്റെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
District News
തിരുവല്ല: ഭാരതിയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുള്ള തിരുവല്ല ബ്ലോക്ക് തല കിസാന്‍ മേള ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അനുവിന്റെ അധ്യക്ഷതയില്‍ ജില്ലാ കൃഷി ഓഫീസര്‍ ഷേര്‍ളി സഖറിയാസ് പദ്ധതി വിശദീകരണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അനീന, വൈസ് പ്രസിഡന്റ് സോമന് താമരച്ചാലില്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ മറിയാമ്മ ഏബ്രഹാം, വിജി നൈനാൻ, ജിനു തൂമ്പുങ്കുഴി, കെ.എസ്. രാജലക്ഷ്മി, അരുന്ധതി അശോക്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എബി ബാബു എന്നിവര്‍ പ്രസംഗിച്ചു.
കിസാന്‍ മേള യുടെ ഭാഗമായി കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷിക സെമിനാര്‍ എന്നിവ നടത്തി. പ്രകൃതി കൃഷിയിലൂടെ സുരക്ഷിത ഭക്ഷണം, പ്രകൃതി സൗഹൃദ കൃഷി, പരമ്പരാഗത വിത്ത് സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹായത്തോടെയാണ് പദ്ധതി നടത്തിപ്പ്.
District News
തിരുവല്ല: നാളെയും ഒന്‍പതിനുമായി തിരുമൂലപുരത്ത് നടക്കുന്ന ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
തിരുവല്ല തിരുമൂലപുരം എംഡിഎം കൺവൻഷൻ സെന്ററിൽ തയാറാക്കിയ ഇട്ടിത്തൊമ്മൻ കത്തനാർ നഗറിലാണ് സംഗമം നടക്കുക. നാളെ വൈകുന്നേരം ആറിന് പതാകയ്ക്കും, ഛായാചിത്രത്തിനും സ്വീകരണം.
തുടർന്ന് പതാക ഉയർത്തൽ. വൈകിട്ട് ആറരയ്ക്ക് കേന്ദ്ര പ്രതിനിധി സമ്മേളനം. ഒന്പതിനു രാവിലെ ഏഴിന് വള്ളംകുളം മാർ ഏലിയാസ് തൃതീയൻ പള്ളിയിൽ വി. കുർബാന, രാവിലെ 10.30 മുതൽ തിരുമൂലപുരം എംഡിഎം കൺവൻഷൻ സെന്ററിൽ കലാമത്സരങ്ങൾ. ഉച്ചകഴിഞ്ഞ് രണ്ടിന് വനിതാ സമ്മേളനം, മൂന്നിന് തിരുമൂലപുരം ജംഗ്ഷനിൽ നിന്നും സമ്മേളന നഗറിലേക്ക് ഘോഷയാത്ര.
3.30 ന് വിശ്വാസ സംരക്ഷണ പൊതുസമ്മേളനം പാത്രിയാർക്കീസ് ബാവായുടെ പ്രതിനിധി ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് ബാഹി ഉദ്ഘാടനം ചെയ്യും. കല്ലിശേരി മേഖല മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ ഗ്രീഗോറീയോസ് അധ്യക്ഷത വഹിക്കും. തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തും.
കോട്ടയം അതിരുപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം, യാക്കോബായ സഭയിലെ തോമസ് മാർ അലക്സന്ത്രയോസ്, റാന്നി മേഖലാധ്യക്ഷൻ കുറിയാക്കോസ് മാർ ഈവാനിയോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി ഏഴിന് കലാസന്ധ്യ.
അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി നേതാക്കളായ മുൻ സമുദായ സെക്രട്ടറി ഏലിയാസ് സഖറിയ പാറയിൽ, ഫാ. ജിബി ജോസഫ് പ്ളാത്തോട്ടം, അസോസിയേഷൻ അംഗം ടിനു ഏബ്രഹാം തോട്ടുപുറത്ത്, അനിൽ കിടങ്ങേറ്റ് പറമ്പിൽ, റെജി പഴയ പീടിയിൽ, പ്രമോദ് തുരുത്തേൽ, മനീഷ് ജോയി ഒഴുക്കൂത്ര എന്നിവർ പരിപാടികൾ വിശദീകരിച്ചു.
Kerala
പത്തനംതിട്ട: തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന് റെജി മാത്യു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസില്‍ പ്രതിയുടെ ശിക്ഷ അഡീഷണൽ ജില്ലാ കോടതി-1 വ്യാഴാഴ്ച വിധിക്കും. അതേസമയം, പ്രതിക്ക് തൂക്കുകയര്‍ നല്‍കണമെന്ന് കോടതിവിധി കേള്‍ക്കാനെത്തിയ കവിതയുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.
2019 മാര്‍ച്ച് 12നാണ് തിരുവല്ല നഗരത്തില്‍വെച്ച് കവിയൂര്‍ സ്വദേശിനിയായ കവിതയെ (19) അജിന് റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം. തിരുവല്ലയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇടറോഡില്‍വെച്ചായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
കവിതയെ വഴിയിൽ തടഞ്ഞുനിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരടക്കം ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ കവിത കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.