x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല​യി​ൽ 14കാ​രി​ക്ക് പീ​ഡ​നം: ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ


Published: November 18, 2025 12:20 PM IST | Updated: November 18, 2025 12:20 PM IST

തി​രു​വ​ല്ല: കു​റ്റൂ​രി​ൽ 14 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്‌​റ്റി​ൽ. ഇ​ത​ര​സം​സ്‌​ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ൾ​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പു​ക​ൾ അ​ട​ക്കം ചു​മ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​യും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് ഏ​ക​ദേ​ശം അ​ര​ക്കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് പ്ര​തി​ക​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്ക് പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പ​ത്ത് എ​ത്തി​യ പ്ര​തി​ക​ൾ, കു​ട്ടി പു​റ​ത്തു​നി​ൽ​ക്കു​ന്ന​ത് ക​ണ്ടു. ഇ​തോ​ടെ ഇ​രു​വ​രും വീ​ടി​നു​ള്ളി​ൽ ക​യ​റി ഒ​ളി​ച്ചി​രി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പെ​ൺ​കു​ട്ടി വീ​ടി​നു​ള്ളി​ലേ​ക്ക് എ​ത്തി​യ​തോ​ടെ, വാ​യ പൊ​ത്തി​പ്പി​ടി​ച്ച് ശൗ​ചാ​ല​യ​ത്തി​ലെ​ത്തി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

Tags : Minor Girl rape case arrest Thiruvalla

Recent News

Up