x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല സ്പാ ​ബ​ലാ​ത്സം​ഗ കേ​സ്: ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ട് പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി


Published: February 11, 2026 10:16 PM IST | Updated: February 11, 2026 10:48 PM IST

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല സ്പാ ​ബ​ലാ​ത്സം​ഗ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ട് പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി. കി​ര​ണും സാ​ജ​നു​മാ​ണ് ആ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ആ​റ് പ്ര​തി​ക​ളും പി​ടി​യി​ലാ​യി.

ഇ​ന്ന് രാ​വി​ലെ കേ​സി​ൽ പ്ര​തി​യാ​യ വൊ​ക്ക​ൻ എ​ന്ന വി​ളി​പ്പേ​രു​ള്ള പ്ര​ശോ​ഭി​നെ പോ​ലീ​സ് റാ​ന്നി​യി​ൽ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു. കേ​സി​ൽ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ സു​ബി​ൻ അ​ല​ക്സാ​ണ്ട​ർ, തി​രു​വ​ല്ല സ്വ​ദേ​ശി ബെ​ർ​ലി​ൻ ദാ​സ് എ​ന്നി​വ​രെ​യാ​ണ് ആ​ദ്യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്കാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഗു​ണ്ടാ പി​രി​വ് ചോ​ദി​ച്ച് മ​ര​ണ സു​ബി​ൻ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ സ്പാ​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. 50,000 രൂ​പ പി​രി​വ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ന​ൽ​കാ​നാ​വി​ല്ല എ​ന്ന് ജീ​വ​ന​ക്കാ​രി അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ സു​ബി​ൻ ജീ​വ​ന​ക്കാ​രി​യെ ക​ഴു​ത്തി​ൽ ക​ത്തി വെ​ച്ച് ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

Tags : two accused surrendered thiruvalla spa rape case

Recent News

Up