Kerala
പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി. കിരണും സാജനുമാണ് ആണ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇതോടെ കേസിൽ ഉൾപ്പെട്ട ആറ് പ്രതികളും പിടിയിലായി.
ഇന്ന് രാവിലെ കേസിൽ പ്രതിയായ വൊക്കൻ എന്ന വിളിപ്പേരുള്ള പ്രശോഭിനെ പോലീസ് റാന്നിയിൽ നിന്നും പിടികൂടിയിരുന്നു. കേസിൽ മുഖ്യസൂത്രധാരൻ സുബിൻ അലക്സാണ്ടർ, തിരുവല്ല സ്വദേശി ബെർലിൻ ദാസ് എന്നിവരെയാണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്നരയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് മരണ സുബിൻ ഉൾപ്പെടെ ആറ് പേർ സ്പായിൽ എത്തുകയായിരുന്നു. 50,000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിൻ ജീവനക്കാരിയെ കഴുത്തിൽ കത്തി വെച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
National
ഭുവനേശ്വർ: ഒഡീഷയിലെ ഗജപതിയിൽ ഏഴു വയസുകാരിയായ ടിബറ്റൻ പെൺകുട്ടിയെ പീഡിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കൾ ഒരു കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സംഭവം നടന്നത്.
പീഡനം സിസിടിവിയിൽ പതിഞ്ഞുവെന്നും പ്രതിയെന്ന് സംശയിക്കുന്ന പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുത്തുവെന്നും പോലീസ് അറിയിച്ചു.
മെഡിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് ഗജപതി പോലീസ് സൂപ്രണ്ട് ജതിൻ പാണ്ട പറഞ്ഞു.
Kerala
പാറ്റ്ന: ബിഹാറിലെ ദർഭംഗ ജില്ലയിൽ ആറ് വയസുകാരിയെ അയൽവാസിയായ യുവാവ് പീഡിപ്പിച്ചു കൊന്നു. പട്വ പൊഖാർ പ്രദേശത്താണ് സംഭവം.
ശനിയാഴ്ച വൈകുന്നേരം മുതൽ കുട്ടിയെ കാണാതായിരുന്നു. തിരച്ചിൽ നടത്തുന്നതിനിടെ തെരുവ് നായ്ക്കൾ തുടർച്ചയായി കുരയ്ക്കുന്നത് ശ്രദ്ധച്ച വീട്ടുകാർ വീടിന് അടുത്തുള്ള കുളത്തിന് സമീപം രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇവർ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ, ആറ് മുതൽ എട്ട് വയസ് വരെ പ്രായമുള്ള മൂന്ന് പെൺകുട്ടികൾ കുളത്തിന് സമീപം ഒരുമിച്ച് കളിക്കുകയായിരുന്നെന്ന് കണ്ടെത്തി. ഇതിനിടെ സ്ഥലത്തെത്തിയ അയൽവാസിയായ 22 വയസുകാരൻ വികാസ് മഹ്തോ കുട്ടികളിൽ ഒരാളെ ഇവിടെ നിന്നും കൊണ്ടുപോയി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു.
വീട്ടിൽനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വസ്ത്രത്തിൽ നിന്നും പോലീസ് രക്തക്കറ കണ്ടെത്തി. കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
International
ന്യൂയോർക്ക്: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ദുരൂഹ ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ ആഗോളതലത്തിൽ പല വന്പന്മാരും പ്രതിക്കൂട്ടിലാകുന്നു! അമേരിക്കൻ സർക്കാർ പുറത്തുവിട്ട ലക്ഷക്കണക്കിനു പേജുകൾ വരുന്ന പുതിയ എപ്സ്റ്റീൻ ഫയലുകളിൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളും നിരവധി രാഷ്ട്രീയനേതാക്കളും ഉൾപ്പെട്ടതായാണ് സൂചന. 30 ലക്ഷം പേജുകൾ, 1.8 ലക്ഷം ചിത്രങ്ങൾ, 2,000 വീഡിയോ എന്നിവ ഉൾപ്പെടുന്നതാണ് പുറത്തുവന്ന പുതിയ രേഖകൾ. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട് പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ട നിയമത്തെത്തുടർന്നാണ് രേഖകൾ പരസ്യപ്പെടുത്തിയത്. എന്നാൽ, പല നിർണായക വിവരങ്ങളും ഇപ്പോഴും മറച്ചുവച്ചിരിക്കുകയാണെന്ന് ഡെമോക്രാറ്റുകൾ ശക്തമായി ആരോപിക്കുന്നു.
ഫയലുകളിലെ പ്രമുഖർ
പുറത്തുവന്ന രേഖകളിൽ പേരുള്ള പലരും തങ്ങൾക്കെതിരേയുള്ള ആരോപണങ്ങൾ നിഷേധച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ടു എന്നത് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നതിന് തെളിവല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇലോൺ മസ്ക് - എപ്സ്റ്റീനുമായി മസ്ക് നടത്തിയ ഇ മെയിൽ സംഭാഷണങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദ്വീപിലെ പാർട്ടികളെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഇമെയിലിലുണ്ട്. എന്നാൽ, താൻ എപ്സ്റ്റീന്റെ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്നാണ് മസ്കിന്റെ പ്രതികരണം.
പ്രതിക്കൂട്ടിലായ വമ്പൻമാർ
ബിൽ ഗേറ്റ്സ് - ഗേറ്റ്സിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പരാമർശങ്ങൾ എപ്സ്റ്റീൻ എഴുതിയതെന്നു കരുതപ്പെടുന്ന ഇമെയിലുകളിലുണ്ട്. റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്ന്, ലൈംഗികരോഗം ബാധിച്ചെന്നും ആരോഗ്യപ്രശ്നങ്ങൾ മറച്ചുവയ്ക്കാൻ എപ്സ്റ്റീൻ സഹായിച്ചതായി ഇമെയിലുകൾ അവകാശപ്പെടുന്നു. എന്നാൽ, ഇത് എപ്സ്റ്റീന്റെ വ്യാജ അവകാശവാദങ്ങൾ മാത്രമാണെന്നു ഗേറ്റ്സിന്റെ വക്താവ് അറിയിച്ചു.
ഡോണൾഡ് ട്രംപ് - ട്രംപിനെതിരേ എഫ്ബിഐക്കു ലഭിച്ച നിരവധി പരാതികൾ ഫയലിലുണ്ട്. എന്നാൽ, ഇവയിൽ ഭൂരിഭാഗവും തെളിവുകളില്ലാത്ത വെറും ആരോപണങ്ങളാണെന്നാണ് റിപ്പോർട്ട്. താൻ വർഷങ്ങൾക്ക് മുമ്പേ എപ്സ്റ്റീനുമായുള്ള ബന്ധം ഉപേക്ഷിച്ചതാണെന്നു ട്രംപ് ആവർത്തിച്ചു വ്യക്തമാക്കുന്നു. അതേസമയം, ട്രംപിന്റെ എതിർകക്ഷികൾ ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കളഞ്ഞു.
ആൻഡ്രു രാജകുമാരൻ (ബ്രിട്ടൻ) - ആൻഡ്രു രാജകുമാരൻ വിവിധ യുവതികളോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫയലിലുണ്ട്. ഇത് വലിയ വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട്.
റിച്ചാർഡ് ബ്രാൻസൺ- വിർജിൻ ഗ്രൂപ്പ് തലവൻ ബ്രാൻസണും എപ്സ്റ്റീനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. അതേസമയം, എപ്സ്റ്റീന്റെ സ്വഭാവത്തെക്കുറിച്ച് സൂചന ലഭിച്ചപ്പോൾ തന്നെ ബന്ധം അവസാനിപ്പിച്ചതായി ബ്രാൻസൺ വിശദീകരിക്കുന്നു.
സ്റ്റീവ് ബാനൻ - ട്രംപിന്റെ മുൻ ചീഫ് സ്ട്രാറ്റജിസ്റ്റ് ആയിരുന്ന സ്റ്റീവ് ബാനൻ, എപ്സ്റ്റീന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രതിരോധിക്കാനും അദ്ദേഹത്തെ ഒരു ജീവകാരുണ്യ പ്രവർത്തകനായി ചിത്രീകരിക്കാനും ബാനൻ തന്ത്രങ്ങൾ മെനഞ്ഞതായി ഇമെയിലുകൾ വ്യക്തമാക്കുന്നു.
ഹോവാർഡ് ലുട്നിക് - യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ഹോവാർഡ് ലുട്നിക്കും കുടുംബവും എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപ് സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നതായി ഇമെയിലുകൾ വെളിപ്പെടുത്തുന്നു. എന്നാൽ, ഭാര്യയുടെ സാന്നിധ്യത്തിൽ മാത്രമാണ് കൂടിക്കാഴ്ചകൾ നടന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചു.
ലാറി സമ്മേഴ്സ് - മുൻ യുഎസ് ട്രഷറി സെക്രട്ടറിയും ഹാർവാർഡ് സർവകലാശാല മുൻ പ്രസിഡന്റുമായ ലാറി സമ്മേഴ്സ്, എപ്സ്റ്റീനുമായി നടത്തിയ നിരന്തര സമ്പർക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഓപ്പൺ എഐ ബോർഡ് ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽനിന്നു രാജിവച്ചു.
സ്റ്റീവ് ടിഷ് - ന്യൂയോർക്ക് ജയന്റ്സ് സഹ ഉടമയായ സ്റ്റീവ് ടിഷ്, എപ്സ്റ്റീന്റെ വീട്ടിൽ വച്ചു കണ്ട സ്ത്രീകളെക്കുറിച്ച് അന്വേഷിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നു. സ്ത്രീകൾ -പ്രഫഷണലുകൾ- ആണോ എന്ന് ടിഷ് ചോദിച്ചതായും രേഖകളിലുണ്ട്.
ബ്രെറ്റ് രത്നർ - പ്രശസ്ത ഹോളിവുഡ് സംവിധായകൻ ബ്രെറ്റ് രത്നർ എപ്സ്റ്റീനോടൊപ്പം ഇരിക്കുന്ന ചിത്രങ്ങളും ഫയലിലുണ്ട്. മെലാനിയ ട്രംപിനെക്കുറിച്ചുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.
മറ്റു പ്രധാന വ്യക്തികൾ
മുൻ ബ്രിട്ടീഷ് മന്ത്രി ലോർഡ് മാൻഡൽസൺ, മുൻ സ്ളൊവാക്യൻ വിദേശകാര്യമന്ത്രി മിറോസ്ളോവ് ലജ്കാക്, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ, മുൻ ഇസ്രായേൽ പ്രധാനമന്ത്രി എഹൂദ് ബരാക് എന്നിവരുടെ പേരുകളും രേഖകളിൽ പരാമർശിക്കുന്നുണ്ട്. ഇതിനെത്തുടർന്ന് മിറോസ്ളോവ് ലജ്കാക് തന്റെ പദവിയിൽ നിന്ന് രാജിവച്ചു. മാൻഡൽസണും ഹൗസ് ഓഫ് ലോർഡ്സിൽനിന്ന് ഒഴിയുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒളിമ്പിക് കമ്മിറ്റി ചെയർമാൻ കേസി വാസർമാൻ, പ്രശസ്ത ഇൻഫ്ലുവൻസർ പീറ്റർ അറ്റിയ എന്നിവരും എപ്സ്റ്റീനുമായോ അദ്ദേഹത്തിന്റെ സഹായി ഘിസ്ലെയ്ൻ മാക്സ്വെല്ലുമായോ ബന്ധം പുലർത്തിയതായി രേഖകൾ പറയുന്നു. ഇന്ത്യയിലെ ചില വൻ വ്യവസായികളും എപ്സ്റ്റീന്റെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. അനിൽ അംബാനിയടക്കം ചിലരുടെ പേരുകൾ ഇതിനകംതന്നെ പുറത്തുവന്നു കഴിഞ്ഞു.
നീതിക്കായുള്ള പോരാട്ടം
എപ്സ്റ്റീന്റെ ഇരകളായ പെൺകുട്ടികൾക്കു നീതി ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പുറത്തുവന്ന ഇമെയിലുകളും ചിത്രങ്ങളും വരുംദിവസങ്ങളിൽ കൂടുതൽ നിയമനടപടികളിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019ൽ ജയിലിൽ വച്ചാണ് എപ്സ്റ്റീൻ ജീവനൊടുക്കിയത്. എങ്കിലും അദ്ദേഹത്തിന്റെ കൂട്ടാളിയായ ഘിസ്ലെയ്ൻ മാക്സ്വെൽ നിലവിൽ തടവു ശിക്ഷ അനുഭവിക്കുകയാണ്.
National
ഭോപ്പാല്‍: മധ്യപ്രദേശിലെ മൗഗഞ്ചില്‍ എട്ടാം ക്ലാസ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. നാല് പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മിന്റു ജയ്സ്വാള്‍(24), രവിനന്ദന്‍ സിംഗ് ഗൗര്‍(22), നീരജ് ജയ്സ്വാള്‍(21), സുഭാഷ് ജയ്സ്വാള്‍(23) എന്നിവരാണ് പിടിയിലായത്.
പെൺകുട്ടിയും സുഹൃത്തും ബോര്‍ഡ് പരീക്ഷ കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. ഈ സമയം ബൈക്കില്‍ അതുവഴി വരികയായിരുന്ന മിന്റു ഇരുവരെയും ബൈക്കില്‍ കയറ്റി.
വഴിയില്‍ വച്ച് സുഹൃത്തിനെ ഇറക്കിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ അടുത്തുള്ള ഖനിയുടെ ഭാഗത്തേക്ക് കൊണ്ടുപോകുകയും സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
ബലമായി മദ്യം നല്കിയ ശേഷമായിരുന്നു പെൺകുട്ടിയെ സംഘം പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം പെൺകുട്ടിയെ അവിടെത്തന്നെ ഉപേക്ഷിച്ച് പോകുകയും ചെയ്തു. സംഭവത്തിലെ മുഖ്യപ്രതിയായ മിന്റു ജയ്സ്വാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരനായിരുന്നെന്നും അതിനാലാണ് പെണ്‍കുട്ടി ബൈക്കില്‍ കയറിയതെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ തുടരുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി.
District News
കോഴിക്കോട്: നിരവധി മോഷണക്കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി തോട്ടുക്കടവ് വീട്ടില്‍ ഷാജി എന്ന കണ്ണാടിക്കല്‍ ഷാജി (46)യെ പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചു.
ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കെഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പേരില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പന്തീരങ്കാവ്, നല്ലളം, പന്നിയങ്കര, നടക്കാവ്, വെള്ളയില്‍, കൊണ്ടോട്ടി തുടങ്ങി പോലീസ് സ്റ്റേഷനുകളിലായി മൊബൈല്‍ ഫോണുകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ മോഷണം നടത്തിയതിന് നിരവധി കേസുകളുണ്ട്. ചേവായൂര്‍ സ്റ്റേഷനില്‍ നിന്നും കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം കാപ്പ നിയമ പ്രകാരം ഇയാളെ ജയിലിലടച്ചിരുന്നു. ഈ ശിക്ഷ കാലാവധി പൂര്‍ത്തിയാക്കി നാട്ടിലെത്തിയ പ്രതി മയക്കുമരുന്ന് വില്പനയിലേക്ക് തിരിഞ്ഞു.
2025 നവംബറില്‍ കോയമ്പത്തൂരില്‍ നിന്ന് 10.332 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായി.തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന പ്രതിക്കെതിരെ ചേവായൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മഹേഷ് നല്കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ഇതുപ്രകാരം പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ കളക്ടര്‍ ഉത്തരവിടുകയായിരുന്നു.
നിലവില്‍ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട് കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരുന്ന പ്രതിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി പാര്‍പ്പിച്ചു.
National
ലക്നോ: ഉത്തർപ്രദേശിൽ 2020ൽ 11 വയസുള്ള പെൺകുട്ടിയെ കേസിൽ പ്രതിക്ക് കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 2020 ഒക്ടോബർ 29 ന് ദാബുവ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് സ്വദേശിയായ രവി പാണ്ഡെയാണ് കേസിൽ പ്രതി. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് അയൽവാസിയായ പാണ്ഡെ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിച്ചത്.
ഇതേക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. പെൺകുട്ടി ആദ്യം മാതാപിതാക്കളോട് പറഞ്ഞില്ല. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് ചോദിച്ചപ്പോഴാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
National
മുംബൈ: വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ച കേസിൽ നടൻ അറസ്റ്റിൽ. അടുത്തിടെ പുറത്തിറങ്ങിയ ദുരന്ധർ എന്ന ബോളിവുഡ് ചിത്രത്തിലെ നടൻ നദീം ഖാനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
41 വയസുള്ള സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിരവധി നടന്മാരുടെ വീടുകളിൽ ജോലി ചെയ്തിരുന്നയാളാണ് പരാതിക്കാരി. വർഷങ്ങൾക്ക് മുൻപ് ഇവർ നദീം ഖാനെ പരിചയപ്പെട്ടു.
വിവാഹം കഴിക്കാമെന്ന് ഖാൻ വാഗ്ദാനം ചെയ്തുവെന്നും ആ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പത്ത് വർഷത്തിനിടെ മാൽവാനിയിലെ തന്റെ വസതിയിൽ വച്ചും വെർസോവയിലെ നടന്റെ വീട്ടിൽ വച്ചും തന്നെ നിരവധി തവണ പീഡിപ്പിച്ചു. പിന്നീട് ഇയാൾ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്നു. നദീം ഖാൻ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
National
ന്യൂഡല്‍ഹി: ട്രാഫിക് സിഗ്നലില്‍ പൂക്കല്‍ വില്‍ക്കുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
ദുർഗേഷ്(40) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 11നാണ് സംഭവം. പൂക്കള്‍ വില്ക്കാന് സഹായിക്കാം എന്ന് പറഞ്ഞാണ് കുട്ടിയെ ഇയാൾ സമീപിച്ചത്.
തുടർന്ന് കുട്ടിയെ ഓട്ടോയിൽ പ്രഫ. റാം നാഥ് വിജ് മാര്‍ഗിലെ വനപ്രദേശത്ത് കുട്ടിയെ എത്തിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തു. പിന്നീട് മരിച്ചെന്ന് കരുതി ഇയാൾ കുട്ടിയെ വനപ്രദേശത്ത് ഉപേക്ഷിച്ചു.
ബോധം വന്ന കുട്ടി പെട്ടന്ന് കുടുംബത്തിനടുത്ത് എത്തി. ശരീരത്തില്‍ നിന്നും രക്തം വരുന്നത് കണ്ട കുടുംബം കുട്ടിയുടെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
മുന്നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പും പീഡനവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെയുളള വകുപ്പുകളാണ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ ചുമത്തിയതെന്ന് പോലീസ് അറിയിച്ചു.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം. രാഹുലിന്റെ ജാമ്യ ഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും.
ബലാത്സംഗം അല്ല, ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് ജില്ലാ കോടതിയിലും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ ഹാജരാക്കുകയും ചെയ്തു.
ജാമ്യ ഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ, ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും സമാന സ്വഭാവമുള്ള മറ്റ് രണ്ട് കേസുകളിൽ രാഹുൽ പ്രതിയാണെന്ന കാര്യവും ചൂണ്ടിക്കാട്ടി. മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ്.
National
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കി.
നാഗേന്ദ്രകുമാർ ഭാരതീയ (19) എന്ന കൗമാരക്കാരനാണ് മരിച്ചത്. പോക്സോ കേസ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അവസാന വർഷ ബിരുദ വിദ്യാർഥിയായ നാഗേന്ദ്രകുമാർ സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ പരിചയപ്പെടുകയും വിവാഹാഭ്യർഥന നടത്തുകയും ചെയ്തു. തുടർന്ന് ഇരുവരും ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്ക് പോവുകയും ചെയ്തു.
അവിടെവച്ച് പെൺകുട്ടിയെ നാഗേന്ദ്രകുമാർ പീഡിപ്പിച്ചു. ഇരുവരെയും പോലീസ് പ്രയാഗ്രാജിൽ നിന്ന് കണ്ടെത്തുകയും നാഗേന്ദ്രകുമാറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇയാൾ പുതപ്പ് ഉപയോഗിച്ചാണ് തൂങ്ങി മരിച്ചത്.
വിവരമറിഞ്ഞ നാഗേന്ദ്രകുമാറിന്റെ മാതാവ് പോലീസ് സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണു. ഇയാളുടെ കുടുംബം പോലീസുകാർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
Kerala
തിരുവല്ല: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള കുറ്റകൃത്യങ്ങള്‍ അതീവ ഗുരുതരമായതെന്ന് കോടതി നിരീക്ഷണം. പ്രതിഭാഗം ഉന്നയിച്ച വാദങ്ങള്‍ പൂര്‍ണമായും കോടതി തള്ളിക്കളഞ്ഞു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന രാഹുലിന്റെ വാദം നിലനില്‍ക്കില്ലെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് തിരുവല്ല ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വ്യക്തമാക്കി.
യുവതി പരാതിയില്‍ നേരിട്ട് ഒപ്പിട്ടില്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഡിജിറ്റല്‍ ഒപ്പ് മതി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ എംഎല്‍എയാണ്. അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമേറിയതാണ്. ഇരയായ യുവതിയെകൊണ്ട് സ്വകാര്യ ഹോട്ടലില്‍ മുറി ബുക്ക് ചെയ്യിപ്പിച്ചത് രാഹുലാണ്. പുറത്ത് റസ്റ്ററന്റിലിരുന്നു സംസാരിക്കാമെന്ന് യുവതി പറഞ്ഞെങ്കിലും രാഹുല്‍ സമ്മതിച്ചില്ല.
കേസില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മുറിയിലേക്ക് വന്നയുടനെ യുതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രേഖകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാണ്. രാഹുലിന്റെ അറസ്റ്റ് നിയമപ്രകാരമാണ്. തെളിവുകള്‍ നശിപ്പിക്കാനും അതിജീവിതയെ ഭീഷണിപ്പെടുത്താനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ട്. ഈസാഹചര്യത്തില്‍ ജാമ്യം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വാദിയുടെ വ്യക്തമായ മൊഴിയില്ലാതെയാണ് പോലീസ് കേസെടുത്തതെന്നും എഫ്ഐആര്‍ ഇട്ടതെന്നും പ്രതിഭാഗം വാദിച്ചു. രാഹുലിന്റെ അറസ്റ്റ് നിലനില്‍ക്കുന്നതല്ല. മാനദണ്ഡം പാലിക്കാതെയാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ സമാന കേസില്‍ പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതാണെന്നും നിയമസഭാംഗമാണെന്നും പ്രതിഭാഗം വാദിച്ചു.
Kerala
പത്തനംതിട്ട: ലൈംഗീക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കോടതിക്ക് പുറത്ത് രാഹുലിനെതിരേ യുവമോർച്ചയുടെയും ഡിവൈഎഫ്ഐയുടെയും കടുത്ത പ്രതിഷേധമാണുണ്ടായത്. നേരത്തെ, വൈദ്യപരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും വലിയ പ്രതിഷേധമാണുണ്ടായത്.
നമ്പർ വൺ കോഴി എന്നെഴുതിയ ട്രോഫിക്കു മുകളിൽ രാഹുലിന്റെ ചിത്രം പതിച്ചാണ് യുവമോർച്ച പ്രതിഷേധത്തിനെത്തിയത്. കോഴിയുടെ ചിത്രം ഉയർത്തിയായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ഏറെ ബുദ്ധിമുട്ടിയാണ് പോലീസ് രാഹുലിനെ മാവേലിക്കര സബ്ജയിലിൽനിന്ന് പുറത്തിറക്കിയും വൈദ്യപരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചതും പിന്നീട് കോടതിയിലെത്തിച്ചതും.
National
ദിസ്പുർ: പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച പീഡനക്കേസിലെ പ്രതിയെ പോലീസ് വെടിവച്ചു കീഴ്പെടുത്തി. ആസാമിലെ കൊക്രഝർ ജില്ലയിലാണ് സംഭവം.
ഏറ്റുമുട്ടലിനിടെ രണ്ടു പോലീസുകാർക്കും പരിക്കേറ്റു. പ്രതി റഫീക്കുൽ ഇസ്ലാമിന്റെ കാലിനാണ് വെടിയേറ്റത്. പോലീസുകാരുടെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റു.
റഫീക്കുലിനെ കൊക്രജാറിലേക്ക് കൊണ്ടുവരുന്നതിനിടെ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് പോലീസുകാരോട് ആവശ്യപ്പെട്ടു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന പോലീസുകാരിൽ നിന്നും ആയുധം തട്ടിപ്പറിച്ച് ഇയാൾ രക്ഷപെടാൻ ശ്രമിച്ചു.
തടയാൻ ശ്രമിച്ച പോലീസുകാരെ ഇയാൾ ആക്രമിച്ചു. ഇതിനിടെയാണ് പോലീസ് ഇയാളെ കാലിന് വെടിവച്ച് കീഴ്പ്പെടുത്തിയത്.
പരിക്കേറ്റ പ്രതിയെ ആദ്യം കൊക്രഝർ ആർഎൻബി സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊക്രഝർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
കൊക്രജാർ പോലീസ് സ്റ്റേഷൻ പരിധിയിലെ പത്തരുഘട്ടിനടുത്തുള്ള ഒരു ലേബർ ക്യാമ്പിൽ അനാഥയും മാനസിക പ്രശ്നവുമുള്ള ഒരു സ്ത്രീയെ പീഡിപ്പിച്ച കേസിലാണ് റഫീകുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Kerala
പത്തനംതിട്ട: പീഡനക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
പരാതിക്കാരിയുമായുള്ള ബന്ധങ്ങൾ എങ്ങനെ തനിക്ക് അനുകൂലമാക്കാം എന്ന് കൃത്യമായി അറിയാമെന്നും തന്റെ പക്കൽ എല്ലാ തെളിവുകളും ഭദ്രമാണെന്നും രാഹുൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാൽ പോലും താൻ വിജയിക്കുമെന്നും രാഹുൽ വെല്ലുവിളി നടത്തി. കേസിനെ നിയമപരമായി നേരിടുമെന്നും രാഷ്ട്രീയമായി തന്നെ തകർക്കാൻ കഴിയില്ലെന്നും രാഹുൽ വ്യക്തമാക്കി.
അതേസമയം, അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്. വഴിനീളെ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലെത്തിച്ചു.
വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായത്.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിൽ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. പരാതി നല്കിയ യുവതിയെ അഭിനന്ദിക്കുന്നുവെന്നും സൈബര്‍ ആക്രമണങ്ങളെ ഭയക്കാതെ ധൈര്യത്തോടെ മുന്നോട്ടുവന്ന ധൈര്യത്തെ പ്രശംസിക്കുന്നുവെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് അവസാനിക്കുകയും രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തതിന് ശേഷമാണ് മൂന്നാമത്തെ പരാതി വന്നത്. ഇനിയെങ്കിലും പരാതികള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറയരുതെന്ന് റിനി കൂട്ടിച്ചേര്‍ത്തു.
പെൺകുട്ടികൾക്കൊപ്പമാണ് കേരളത്തിന്റെ മനസാക്ഷി. ഇത് ഇവിടെ അവസാനിക്കുന്ന കേസല്ല. ഇനിയും അതിജീവിതകളുണ്ട്. അവരെല്ലാം മുന്നോട്ട് വരണം. അവർക്കുണ്ടായ പ്രശ്നങ്ങൾ പുറത്തുപറയണം, ധൈര്യത്തോടെ മുന്നോട്ട് വരണം. ഇനിയും മറഞ്ഞിരിക്കരുത്.
ഓരോരുത്തരും നേരിട്ട പ്രശ്നങ്ങൾ സമൂഹത്തിനുമുന്നിൽ വെളിപ്പെടുത്തുമ്പോൾ മാത്രമേ ഇത്തരത്തിലുള്ള ക്രിമിനലുകളെ തുറന്നുകാട്ടാൻ സാധിക്കൂ. നിങ്ങളുടെ നീതി നിങ്ങൾ തന്നെ കണ്ടെത്തണമെന്നും റിനി ആൻ ജോർജ് പറഞ്ഞു.
ഒരു യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതികളുടെ കൂടുതൽ വെളിപ്പെടുത്തലുകളും പരാതികളും പുറത്തുവന്നത്. ഇതിന് പിന്നാലെ രാഹുൽ അനുകൂലികളിൽനിന്ന് വധഭീഷണിയടക്കം നേരിട്ടുവെന്ന് റിനി പറഞ്ഞിരുന്നു.
Kerala
ബംഗുളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ശിവാനന്ദ്, ഗണേഷ് എന്നിവരാണ് പിടിയിലായത്.
ദൃശ്യങ്ങൾ വാട്സ്ആപ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച മറ്റൊരാളെയും പോലീസ് പിടികൂടി. വെള്ളിയാഴ്ചയാണ് സംഭവം. അംബേദ്കർ ഗ്രൗണ്ടിന് സമീപം ഓട്ടോറിക്ഷയിലെത്തിയ യുവാക്കൾ 35കാരിയായ യുവതിയെ സമീപിക്കുകയും നിർബന്ധിച്ച് ഓട്ടോയിൽ കയറ്റുകയും ചെയ്തു.
തുടർന്ന് ഇവർ യുവതിക്ക് മദ്യം നൽകുകയും പീഡിപ്പിക്കുകയുമായിരുന്നു. ഇവർ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് അംബേദ്കർ ഗ്രൗണ്ടിന് സമീപം യുവതിയെ ഇറക്കിവിട്ടു.
എന്നാൽ ദൃശ്യങ്ങൾ പുറത്തായതോടെയാണ് പോലീസ് കേസെടുത്തത്. പീഡനത്തിനിരയായ യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതിരുന്നതോടെ പോലീസ് സ്വമേധയ കേസെടുത്തു. തുടരന്വേഷണത്തിൽ യുവതിയെ ഹുബ്ബള്ളിയിൽ നിന്നും കണ്ടെത്തി.
അനാഥയായ ഇവർ ഒന്നരമാസത്തോളമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. ശിവാനന്ദിനും ഗണേഷിനുമെതിരെ തട്ടിക്കൊണ്ടുപോകൽ, ലൈംഗീക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. വാട്ട്സ്ആപ്പിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പ്രദീപ് എന്നയാളാണ് അറസ്റ്റിലായത്.
മൂന്ന് പേരും ഓട്ടോ ഡ്രൈവർമാരാണെന്നാണ് റിപ്പോർട്ട്. ലൈംഗീകാതിക്രമ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകൾ, ഐടി ആക്ടിലെ വ്യവസ്ഥകൾ എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ കൗമാരക്കാരിയെ പീഡിപ്പിച്ച കോച്ചിംഗ് സെന്ററിലെ അധ്യാപകൻ അറസ്റ്റിൽ. 15കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
സംഭവത്തിൽ ദേവേന്ദ്ര പട്ടേൽ (27) എന്നയാളെ പോലീസ് പിടികൂടി. കഴിഞ്ഞ ഒരു മാസത്തിലധികമായി കോച്ചിംഗ് സെന്ററിൽ വച്ച് ഇയാൾ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടി കോച്ചിംഗ് സെന്ററിൽ പോകാൻ വിസമ്മതിച്ചതോടെ വീട്ടുകാർ കാരണമന്വേഷിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കിദ്വായ് നഗറിൽ പത്താം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ ദേവേന്ദ്ര സ്കൂളിലും പഠിപ്പിക്കുന്നുണ്ട്.
മാതാപിതാക്കളെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പലതവണ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് ദേവേന്ദ്രക്കെതിരെയുള്ള പരാതി.
ബിഎൻഎസ്, പോക്സോ വകുപ്പുകൾ പ്രകാരം ദേവേന്ദ്രയ്ക്കെതിരെ പോലീസ് കേസെടുത്തുണ്ടെന്നും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രാവുകളുടെ കൂടുകള്‍ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍.
കുറ്റകൃത്യം ചെയ്ത ശേഷം ഒളിവില്‍പോയ രണ്ടു പേരെ ബെംഗ്ലുരുവില്‍നിന്നു പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മാണിക്യവിളാകം സ്വദേശികളായ അഷ്കര്‍ (31), ഇയാളുടെ സുഹ്യത്ത് മുഹമ്മദ് റാസിക്(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സംഭവം. പ്രതികളുമായി പരിചയമുളള 17കാരനെ പ്രാവുകളെ വളര്‍ത്തുന്ന കൂടുകള്‍ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇരുവരും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടുകാരെ അറിയിച്ചതിനെത്തുടര്‍ന്നു പൂന്തുറ പോലീസില്‍ പരാതി നല്കി.
ഇതോടെ പ്രതികള്‍ ആദ്യം ചെന്നൈയിലേക്കും തുടര്‍ന്ന് ബംഗളൂരുവിലേക്കും കടക്കുകയായിരുന്നു. പിടിയിലായവര്‍ ഇതേ പ്രതികള്‍ ബീമാപളളി സ്വദേശിനിയുടെ വീട്ടില്‍ക്കയറി അക്രമം കാണിച്ച കേസിലും പ്രതികളാണെന്നു പൂന്തുറ പോലീസ് പറഞ്ഞു. പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേത്യത്വത്തില്‍ എസ്ഐമാരായ വി.സുനില്‍, എസ്.എസ്. ശ്രീജേഷ്, എഎസ്ഐ ഗോഡ്വിന്, സിപിഒമാരായ രാജേഷ്, സനല്‍, അനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Kerala
പാലക്കാട്: മലമ്പുഴയിൽ സ്കൂൾ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ പിടിയിൽ. മലമ്പുഴയിലെ യുപി സ്കൂളിലെ അധ്യാപകനായ അനിലാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ നവംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം നടത്തിയതും അധ്യാപകൻ പിടിയിലായതും.
എസ്സി വിഭാഗത്തിൽപെട്ട കുട്ടിയെ ക്വാര്‍ട്ടേഴ്സിൽ വച്ചാണ് മദ്യം നൽകിയശേഷം പീഡിപ്പിച്ചത്. ആറാം ക്ലാസുകാരനായ വിദ്യാര്‍ഥി സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകനെ പിടിയിലായത്.
National
ലക്നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി.
ജനുവരി രണ്ടിനാണ് അതിദാരുണമായ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സിക്കന്ദരാബാദിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരണംസംഭവിച്ചു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍, ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 70(2), 103(1) എന്നിവ പ്രകാരവും പോക്സോ നിയമത്തിലെ 5(എം), 6 എന്നീ സെക്ഷന്‍ പ്രകാരവും പോലീസ് കേസെടുത്തു.
പെണ്‍കുട്ടി താമസിച്ചിരുന്ന കെട്ടിടത്തിലെ തമാസക്കാരായ രാജു, വീരു കശ്യപ് എന്നിവരാണ് പ്രതികളെന്നും പിതാവ് പരാതിയില്‍ പറയുന്നു.
മകള്‍ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും പിന്നീട് കെട്ടിടത്തിന് പിന്നിലെ വയലില്‍ മരിച്ചു കിടക്കുന്നതായാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരും ചേര്‍ന്ന് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി സംശയിക്കുന്നുന്നതായും പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മൂന്ന് ടീമുകള്‍ രൂപീകരിച്ചു. നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നതായി പോലീസിന് പിന്നീട് വിവരം ലഭിച്ചു.
തുടര്‍ന്ന് സിക്കന്ദരാബാദ് പോലീസ് സംഘം പ്രദേശം വളഞ്ഞു. പ്രതികള്‍ പോലീസിന് നേരെ വെടിയുതിര്‍ത്തതായും പോലീസ് തിരിച്ചടിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ഏറ്റുമുട്ടലില്‍ രാജുവിന്റെയും വീരു കശ്യപിന്റെയും കാലുകള്‍ക്ക് പരിക്കേറ്റു. ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
National
കാണ്‍പുർ: ഉത്തർപ്രദേശിൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരനെ കൊന്ന് പതിനെട്ടുകാരി. പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് ബന്ദ ജില്ലയിലെ ബബേരു ഗ്രാമത്തിലാണ് സംഭവം.
പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് അയൽവാസി അതിക്രമിച്ച് വീട്ടിൽ കയറി പീഡനശ്രമം നടത്തിയത്. ഉച്ചകഴിഞ്ഞ് 3.30നാണ് സുഖ്റാം പ്രജാപതി (50) പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയതോടെ ഇയാൾ വീടിനകത്തേയ്ക്ക് കയറി വാതിൽ അകത്ത് നിന്ന് പൂട്ടി.
പിന്നാലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെയാണ് പെൺകുട്ടി സ്വയം രക്ഷയ്ക്ക് വേണ്ടി അയൽവാസിയെ കൊലപ്പെടുത്തിയത്. കോടാലി ഉപയോഗിച്ചാണ് പെൺകുട്ടി സുഖ്റാമിനെ ആക്രമിച്ചത്.
അടിയേറ്റ് നിലത്തുവീണപ്പോൾ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം ആയുധവുമായി പെൺകുട്ടി തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മരിച്ചയാളുടെ ഭാര്യയുടെ പരാതിയിൽ പെണ്‍കുട്ടിക്കെതിരെ കൊലപാത കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
National
ഡല്‍ഹി: ഹരിയാനയില്‍ യുവതിയെ കാറിനുള്ളിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഫരീദാബാദിലാണ് സംഭവം. 25കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
സംഭവത്തിൽ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പീഡനത്തിനു ശേഷം യുവതിയെ റോഡിലേക്കു വലിച്ചെറിഞ്ഞെന്നും ഇവർക്കു ഗുരുതര പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്.
തലയ്ക്കും മുഖത്തും പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി സെക്ടര്‍ 23ലെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് മടങ്ങി വരവേ കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്കു വാഹനം കാത്തുനില്‍ക്കുമ്പോഴാണ് വാനിലെത്തിയ സംഘം ലിഫ്റ്റ് നല്‍കുന്നത്. ഇതിനിടെയിലാണ് സംഭവം.
പിന്നീട് വാഹനത്തില്‍നിന്നു യുവതിയെ തള്ളിയിട്ടു. അവശനിലയിലായ യുവതി തന്റെ സഹോദരിയെ വിളിച്ചു വിവരമറിയിക്കുകയായിരുന്നു. സഹോദരി സ്ഥലത്തെത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.
നിലവില്‍ പോലീസിനു മൊഴി നല്‍കാനുള്ള അവസ്ഥയിൽ അല്ല യുവതി. അതുകൊണ്ട് സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
National
ദിസ്പുർ: ആസിഡ് ഒഴിക്കുമെന്നും സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കൗമാരക്കാരനെതിരെ കേസ്. ആസാമിലെ കാച്ചര്‍ ജില്ലയിലാണ് സംഭവം.
16കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. ഭാരതീയ ന്യായ സംഹിത, പോക്സോ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
പ്രതി ഒളിവിലാണെന്നും ഇയാളുടെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ ബിസിനസുകാരനും മതപ്രഭാഷകനുമാണെന്നും മകന്റെ പ്രവൃത്തികളെ പിന്തുണച്ചതായും ഇരയെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതിയുടെ പിതാവിനെ കോടതിയില്‍ ഹാജരാക്കുമെന്ന് കാച്ചറിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) പാർഥ പ്രതിം ദാസ് പറഞ്ഞു.
NRI
കലിഫോര്‍ണിയ: അബോധാവസ്ഥയിലായ യുവതിയെ ടാക്സിക്കുള്ളില്വച്ച് പീഡിപ്പിച്ച ഡ്രൈവറായ ഇന്ത്യന്‍ വംശജന് പിടിയില്‍. മുപ്പത്തിയൊന്നുകാരനായ സിമ്രന്‍ജിത് സിംഗ് ശേഖണിനെയാണ് കലിഫോര്‍ണിയ പോലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതി കുറ്റം നിഷേധിച്ചു. നവംബര്‍ 27ന് പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. 21 വയസുള്ള യുവതി തൗസന്റ് ഓക്ക്സിലുള്ള ബാറില്‍നിന്നാണ് ടാക്സിയില്‍ കയറിയത്. അമിതമായി മദ്യപിച്ചിരുന്ന യുവതി അല്പസമയത്തിനുള്ളില് അബോധാവസ്ഥയിലായി.
ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനു പകരം യുവതിയെ ടാക്സിക്കുള്ളില്വച്ച് ശേഖണ്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
International
കാലിഫോർണിയ: അമേരിക്കയിൽ അബോധാവസ്ഥയിലായിരുന്ന യാത്രക്കാരിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ. കാലിഫോർണിയയിലാണ് സംഭവം.
സിമ്രൻജിത്ത് സിംഗ് സെഖോനെ (35) ആണ് അറസ്റ്റിലായത്. 21 കാരിയാണ് പരാതി നൽകിയത്. കാലിഫോർണിയയിലെ കാമറില്ലോ നഗരത്തിലാണ് സംഭവം.
നവംബർ 27ന് പുലർച്ചെ ഒന്നിന് തൗസൻഡ് ഓക്സിലെ ഒരു ബാറിൽനിന്ന് കാമറില്ലോയിലെ വീട്ടിലെത്തിക്കാൻ ടാക്സി വിളിച്ചതായിരുന്നു യുവതി. മദ്യലഹരിയിലായിരുന്ന യുവതി മയങ്ങിപ്പോയി.
യാത്ര പൂർത്തിയായതായി ആപ്പിൽ രേഖപ്പെടുത്തിയ ശേഷം അബോധാവസ്ഥയിലായിരുന്ന ഇരയെ കാമറില്ലോയിൽ ചുറ്റിസഞ്ചരിപ്പിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് ഇവരെ താമസസ്ഥലത്ത് ഇറക്കിവിട്ടു.
ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ടുവെന്ന് യുവതി മനസിലാക്കുന്നത്. തുടർന്ന് മേജർ ക്രൈംസ് സെക്ഷ്വൽ അസോൾട്ട് യൂണിറ്റിൽ പരാതി നൽകുകയും സിമ്രൻജിത്ത് സിംഗ് സെഖോനെയിലേക്ക് അന്വേഷണമെത്തുകയും ചെയ്തു.
സെഖോനെ ഡിസംബർ 15 നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ താൻ നിരപരാധിയാണെന്ന് സെഖോൻ വാദിച്ചു. അയാളുടെ ജാമ്യത്തുക 500,000 ഡോളറായി നിശ്ചയിച്ചിട്ടുണ്ട്. ഡിസംബർ 29ന് ജാമ്യത്തിൽ വാദം കേൾക്കും.
National
ലക്നോ: ഉത്തർപ്രദേശിൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ച തടവിലാക്കി പീഡിപ്പിച്ചു. സിതാപൂർ ജില്ലയിലാണ് സംഭവം. 16കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ ഒന്നിനാണ് കുട്ടിയെ കാണാതയത്. ദുബാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ, സ്കൂളിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെ കാണാതാവുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ച ദുബാർ പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും കുട്ടിയെ രക്ഷപെടുത്തുകയായിരുന്നുവെന്ന് ദുബാർ എസ്എച്ച്ഒ അജയ് പാൽ പറഞ്ഞു.
സീതാപൂർ ജില്ലയിലെ സിധൗലി പ്രദേശത്തെ സർവ ഗ്രാമവാസിയായ രഞ്ജിത് പാൽ (22) എന്നയാളുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. രഞ്ജിത് തന്നെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം പീഡിപ്പിച്ചുവെന്ന് കുട്ടി ആരോപിച്ചു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തുകയും ലൈംഗീക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു.
പ്രതിയെ ചൊവ്വാഴ്ച ദുബാർ പട്ടണത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയും നിയമനടപടികൾക്ക് ശേഷം ജയിലിലേക്ക് അയച്ചുവെന്നും എസ്പി ഓംവീർ സിംഗ് പറഞ്ഞു.
National
ചെന്നൈ: ജോലി അവസാനിപ്പിച്ചതിന്റെ പകയിൽ ഭർത്താവിനെ ക്രൂരമായി മർദിച്ച് ഭാര്യയെ കൂട്ടബലാംത്സംഗത്തിന് ഇരയാക്കി.
തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. ആസാം സ്വദേശിനിയെയും ഭർത്താവിനെയുമാണ് ക്രൂരമായി പീഡിപ്പിച്ചത്.
സംഭവത്തിൽ ആസാം സ്വദേശിയായ 27കാരനെയും പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
തിസയൻവിളയിൽ ലേബർ കോൺട്രാക്ടറായി ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ എ. മുഹമ്മദ് മക്ഫുൽ ഹുസൈൻ (27) ആണ് പ്രധാന പ്രതിയെന്ന് ശ്രീവൈകുണ്ഠം വനിതാ പോലീസ് പറഞ്ഞു. 16 കാരായ മറ്റ് രണ്ട് പ്രതികളും ഇയാളോടൊപ്പം താമസിച്ചിരുന്നതായി പോലീസ് അറിയിച്ചു.
ചെറാക്കുളത്തെ ഒരു സ്ഥലത്ത് മുഹമ്മദ്, സ്ത്രീക്കും ഭർത്താവിനും ജോലി ശരിയാക്കി നൽകിയിരുന്നു. എന്നാൽ, ജോലിസ്ഥലത്തെ സൗകര്യങ്ങൾ അപര്യാപ്തമായതിനെ തുടർന്ന് ദമ്പതികൾ ജോലി ഉപേക്ഷിച്ച് ഞായറാഴ്ച കേരളത്തിലേക്ക് പോകാൻ തീരുമാനിച്ചു.
ഇതറിഞ്ഞ മുഹമ്മദ് ഇവരോട് പോകരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവർ ആവശ്യം വിസമ്മതിച്ചു. തുടർന്ന് ഇവർ ഒരു ഓട്ടോ റിക്ഷയിൽ കേരളത്തിലേക്ക് പുറപ്പെട്ടു. എന്നാൽ തിരുനെൽവേലിയിൽ വച്ച് മുഹമ്മദും പ്രായപൂർത്തിയാകാത്ത രണ്ടുപേരും ചേർന്ന് ദമ്പതികൾ മോഷണം നടത്തിയെന്ന് ആരോപിച്ച് ശിവന്തിപട്ടിയിലെ കലിയുഗ മെയ്യന്നാർ ശാസ്താ ക്ഷേത്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇവരെ എത്തിച്ചു.
ഇവിടെ വച്ച് പ്രതികൾ ഭർത്താവിനെ ക്രൂരമായി മർദിക്കുകയും യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരും തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസിലെ 70 (കൂട്ടബലാത്സംഗം), 126(2), 115(2), 324(4), 351(2) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
National
ഹൈദരാബാദ്: തെലുങ്കാനയിൽ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ നാലുപേർ ചേർന്ന് പീഡിപ്പിച്ചു. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.
സെകന്തരാബാദിലാണ് സംഭവം. 13കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പെൺകുട്ടി തനിച്ചാണെന്ന് മനസിലാക്കിയ പ്രതികൾ കുട്ടിയെ ഒരു ലോഡ്ജിൽ എത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ഡിസംബർ അഞ്ചിന് സംഗറെഡ്ഡി ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ പെൺകുട്ടി പോലീസിനെ ബന്ധപ്പെടുകയും പോലീസ് എത്തി കുട്ടിയെ രക്ഷിക്കുകയുമായിരുന്നു.
പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ റിമാൻഡിൽ അയച്ചു. പ്രായപൂർത്തിയാകാത്ത രണ്ടു പ്രതികളെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു.
Kerala
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയ സംഭവത്തിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
2015നും 2020നും ഇടയിൽ ദുബായിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായിയിലെ ഉന്നത ഉദ്യോഗസ്ഥയായ 35കാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയും തന്റെ കമ്പനിയിൽ യുവതിയെ കൊണ്ട് 16 കോടി നിക്ഷേപിപ്പിക്കുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
ഇതിനിടെ യുവതി ഗർഭിണിയാകുകയും ചെയ്തു. ഗർഭിണിയായ യുവതി തന്നെ വിവാഹം കഴിക്കണമെന്ന് സജിത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സജിത്തിന്റെ നിർദേശപ്രകാരം ഗർഭഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാതെയും തന്റെ പണം നൽകാതെയും ദുബായിയിൽ നിന്ന് ഇയാൾ കടന്നുകളയുകയായിരുന്നുവെന്നാണു പരാതി. എടക്കാട് പോലീസ് അറസ്റ്റ് ചെയ്ത സജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ തീരുമാനത്തെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
സണ്ണി ജോസഫ് എംഎൽഎയുടെ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, ഇത് ഞങ്ങളുടെ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ഇവിടെ വ്യക്തി താൽപ്പര്യങ്ങളല്ല, പാർട്ടിയുടെ ധാർമികതയും നീതിബോധവുമാണ് വിജയിച്ചത്. ഇത് കോൺഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്നും സന്ദീപ് വാര്യർ കുറിച്ചു.
സമാനമായ ആരോപണങ്ങൾ വന്നപ്പോൾ, ആരോപണവിധേയരെ സംരക്ഷിക്കാൻ ഭരണ സ്വാധീനം ഉപയോഗിക്കുകയും, തങ്ങളെ വിമർശിക്കുന്നവരെ വേട്ടയാടുകയും ചെയ്ത പല പാർട്ടികളും ഈ നടപടിയിൽ നിന്ന് ഒരു പാഠം പഠിക്കണമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയെയും പുറത്താക്കിയ കെപിസിസിയുടെ നടപടിയേയും സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
രണ്ടു തീരുമാനങ്ങളും പൊതുസമൂഹത്തിന് സന്തോഷം നൽകുന്നതാണ്. രാഹുലിനായി പാർട്ടിയിൽ ഇനി ആരും വാദിക്കരുത്. ധാർമികതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. ധാർമികത എന്ന് പറയുന്നില്ല. ധാർമികതയുള്ള പ്രവർത്തിയല്ലല്ലോ അയാൾ ഇത്രയും നാൾ ചെയ്തുകൊണ്ടിരുന്നത്.
പൊതുരംഗത്ത് പുലർത്തേണ്ട മാന്യത പുലർത്തിയില്ല. രാഹുൽ എന്ന ചാപ്റ്റർ ക്ലോസ് ചെയ്ത് കഴിഞ്ഞു. സൈബർ ആക്രമങ്ങളെ ഭയപ്പെടുന്നില്ല. കൂലി തല്ലുകാരെ ആരു പേടിക്കാനാണ്. രാഹുലിന്റെ ഒരു തിരുത്തലും ഇനി കോൺഗ്രസ് പാർട്ടിക്ക് ആവശ്യമില്ല. രാഹുലിനെ ഇനി പാർട്ടിക്ക് ആവശ്യമില്ല. ഒളിച്ചിരിക്കുന്നവരെ പുറത്ത് കൊണ്ട് വരേണ്ടത് കേരള പോലീസാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോള്‍ തന്നെ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നുവെന്നും അത് ഇന്ന് പ്രഖ്യാപിച്ചുവെന്നു മാത്രമേയുള്ളുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആദ്യം പരാതി വന്നപ്പോള്‍ തന്നെ ഏകകണ്ഠമായി രാഹുലിനെ സസ്പെന്‍ഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. നേതാക്കളെല്ലാം കൂട്ടായെടുത്ത തീരുമാനമായിരുന്നു അത്.
രാഹുലിനെതിരെ രണ്ടാമത്തെ പരാതി കൂടി വന്നതോടെ ഇന്നലെ തന്നെ രാഹുലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാൻ നേതൃത്വം കൂടിയാലോചിച്ച് ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇന്നലെയാണോ ഇന്നാണോയെന്നതിൽ പ്രസക്തിയില്ല.
തന്റെ പാര്‍ട്ടിയിൽ തനിക്ക് അഭിമാനമുണ്ട്. ഇത്തരമൊരു തീരുമാനം കൂട്ടായാണ് എടുത്തതെന്നും വി.ഡി. സതീശൻ പറഞ്ഞു.
ആദ്യമെടുത്ത തീരുമാനം ശരിയായെന്ന് പുറത്താക്കിയ നടപടിയോടെ വ്യക്തമായി. ഇന്നലെയെടുത്ത തീരുമാനം ഇന്ന് പ്രഖ്യാപിച്ചുവെന്ന് മാത്രമേയുള്ളു.
മിനിഞ്ഞാനാണ് കെപിസിസി അധ്യക്ഷന്‍ പരാതി ലഭിക്കുന്നത്. ആ പരാതിയാണ് കെപിസിസിക്ക് ആദ്യമായി ലഭിച്ചത്. അതിന് മുമ്പ് അത്തരം പരാതിയൊന്നും വന്നിരുന്നില്ല. ആദ്യത്തെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ പരാതി കെപിസിസി അധ്യക്ഷനും ലഭിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് പരാതി നൽകിയശേഷമാണ് തങ്ങള്‍ക്ക് പരാതി ലഭിക്കുന്നത്. അതിൽ നടപടിയെടുക്കുന്നതിന് മുമ്പ് തന്നെ പോലീസ് തുടര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞിരുന്നു. ഇനി രാഹുൽ രാജിവയ്ക്കുകയോ വയ്ക്കാതിരിക്കുകയോ എന്നൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്.
എന്ത് തീരുമാനമെടുത്താലും കുഴപ്പമില്ല. ഇനി പാര്‍ട്ടിക്ക് യാതൊരു ബാധ്യതയുമില്ല. ഇനി ഒന്ന് രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി കഴിഞ്ഞു. അതിനാൽ രാജിയുടെ കാര്യത്തിൽ എന്തു തീരുമാനം വേണമെങ്കിലും എടുത്തോട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയത് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാർഷിക ദിനത്തിൽ.
2024 ഡിസംബർ നാലിനാണ് പാലക്കാട് നിന്നുള്ള നിയമസഭാംഗമായി രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ പീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ രാഹുലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിർദേശം. അത് സ്വന്തം തീരുമാനമാണെന്നും അഭിപ്രായം ഉയരുന്നുണ്ട്.
Kerala
ഇടുക്കി: എഐസിസിയുടെ അനുമതിയോടു കൂടിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
എഐസിസിയുടെ അനുമതി തേടിയിരുന്നു നടപടി ക്രമങ്ങളുടെ കാലതാമസമാണ് രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ വൈകിയത്. രാഹുൽ എംഎൽഎ സ്ഥാനം രാജി വയ്ക്കുന്നതാണ് നല്ലത്.
എല്ലാ നേതാക്കന്മാരോടും ആലോചിച്ചു. എല്ലാവരും യോജിച്ച് ഐക്യകണ്ഠേനയായ തീരുമാനമാണ് ഇപ്പോൾ എടുത്തത്. രാഹുലിന്റെ പ്രശ്നം കോൺഗ്രസ് പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ല. കോൺഗ്രസ് മാതൃകാപരമായ തീരുമാനങ്ങൾ എല്ലാ സന്ദർഭങ്ങളിലും എടുത്തിട്ടുണ്ട്.
ആക്ഷേപങ്ങൾ മാധ്യങ്ങളിലൂടെ വന്നപ്പോൾ തന്നെ അദ്ദേഹത്തെ യൂത്ത്കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റി. കോൺഗ്രസ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കി. പരാതി കെപിസിസിക്ക് കിട്ടയപ്പോൾ അത് ഡിജിപിക്ക് കൈമാറി.
ഇക്കാര്യങ്ങളെല്ലാം നേതാക്കന്മാരുമായി ആലോചിച്ചു. കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തി. അതിന്റെ അടിസ്ഥാനത്തിൽ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കോൺഗ്രസ് സിപിഎമ്മിനെ പോലെയല്ല. കളവ് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന, അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ മനസിലാക്കും. രാഹുൽ രാജിവയ്ക്കുന്നതാണ് നല്ലത്. അദ്ദേഹം വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണ്.- കെപിസിസി അധ്യക്ഷൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: മുൻ കൂർ ജാമ്യഹർജി കോടതി തള്ളിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്നും പുറത്താക്കി.
നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
അതേസമയം, പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി തള്ളി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം. മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് 25മിനിട്ട് വാദമാണ് നടന്നത്. ബുധനാഴ്ച രാവിലെ രാഹുലിന്റെ ആവശ്യപ്രകാരം, അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം വാദം നടന്നു. അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കം പ്രതിഭാഗം ഹാജരാക്കി.
കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് അനുമതി ചോദിച്ചത് കോടതി അനുവദിച്ചിരുന്നു. രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചു, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗർഭധാരണത്തിന് ആവശ്യപ്പെട്ടു, പിന്നീട് നിർബന്ധിച്ച് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന് പ്രോസിക്യൂഷൻ വാദം.
അശാസ്ത്രീയ ഗർഭഛിദ്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ചികിത്സിച്ച ഡോക്ടറുടെ മൊഴിയും ചികിത്സാ രേഖകളുമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സമാനമായ നിരവധി ആക്ഷേപങ്ങൾ പ്രതിക്കെതിരെ ഉണ്ട്. ജാമ്യം നൽകിയാൽ കേസിനെ സ്വാധീനിക്കാനിടയുണ്ട്. മാതൃകാപരമായി പെരുമാറേണ്ട ജനപ്രതിനിധി ഒളിവിലാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടയിൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകി മറ്റൊരു യുവതി. രാഹുൽ ലൈംഗീകമായി പീഡിപ്പിച്ച ശേഷം ബന്ധത്തിൽ നിന്നും പിന്മാറിയെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി നൽകിയതായി പെൺകുട്ടി പറഞ്ഞു. എന്നാൽ നടപടി സ്വീകരിക്കാത്തത് വേദനിപ്പിച്ചെന്നും അവർ വ്യക്തമാക്കി.
രാഹുലുമായി സൗഹൃദമുണ്ടായിരുന്നു. വിവാഹക്കാര്യം വീട്ടിൽ അറിയിച്ചപ്പോൾ രാഹുലിന് ജോലി ഇല്ലാത്തതിനാൽ വീട്ടുകാർ ബന്ധം വേണ്ടന്ന് വച്ചു. എന്നാൽ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായപ്പോൾ വീട്ടുകാർ താൽപര്യം പ്രകടിപ്പിച്ചുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ തന്നെ ഹോം സ്റ്റേയിൽ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചുവെന്നും പെൺകുട്ടി പറയുന്നു.
പിന്നീട് ഇയാൾ വിവാഹത്തിൽ നിന്നും പിന്മാറി. ഇത് തന്നെ മാനസികമായും ശാരീരികമായും തളർത്തി. പോലീസിൽ പരാതി നൽകാത്തത് ഭയം കാരണമെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.
Kerala
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ കോൺഗ്രസ് കൃത്യമായ നിലപാട് സ്വീകരിച്ചുവെന്നും രാഹുലും പാർട്ടിയും ഒരുമിച്ച് എടുത്ത തീരുമാനമാണ് ആരോപണം വന്നതോടെ മാറി നിൽക്കുക എന്നതെന്നും ഷാഫി പറമ്പിൽ എംപി.
രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആയ വ്യക്തിയാണ്. വലിയ ജനാധിപത്യ പ്രക്രീയയിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് കോൺഗ്രസ് പാർട്ടി രാഹുലിനെ സസ്പെൻഡ് ചെയ്തു. അത് കേസ് വരുന്നതിന് മുൻപ് തന്നെ ചെയ്തു.
എംഎൽഎ എന്ന രീതിയിൽ യുഡിഎഫിന്റെ ഭാഗം ആകേണ്ട എന്ന തീരുമാനം നേതൃത്വം എടുത്തു. തന്റെ അടുപ്പം ഒന്നും ഇവിടെ ബാധകം അല്ല. മറ്റ് ഏത് പാർട്ടിയേക്കാളും നല്ല രീതിയില്‍ ആണ് കോൺഗ്രസ് അത് കൈകാര്യം ചെയ്തത്.
നിലവിൽ അതൊരു കേസ് ആണ്. നിയമപരമായി മുന്നോട്ട് പോകട്ടെ. രാഹുലിനെതിരെയുള്ള നിലപാടിൽ നേതാക്കൾക്ക് ഇടയിൽ അഭിപ്രായ വ്യത്യാസമില്ല. ഒരുത്തരുടെയും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.
രാഹുൽ പാർട്ടി വേദികളിൽ എത്തിയത് പ്രാദേശികമായി പ്രവർത്തകർ വിളിച്ചത് കൊണ്ടാണ്. രാഹുൽ വിഷയം കോൺഗ്രസ് യുവനിരക്കിന് തിരിച്ചടിയല്ല. ഒരാൾ മാത്രം അല്ലാലോ യുവ നിരയിൽ ഉള്ളത്.
വി.ഡി. സതീശനുമായ ബന്ധത്തിൽ ഉലച്ചിലുണ്ടായി എന്നത് വാർത്ത മാത്രമാണ്. കേരളത്തിൽ ഭരണ മാറ്റം എന്ന അജണ്ടയ്ക്ക് എല്ലാവരും ഒരുമിച്ച് ആണ്. ഇണക്കവും പിണക്കവും ഈ പരിശ്രമത്തിന് വെല്ലുവിളിയാവില്ലെന്നും ഷാഫി മറുപടി നൽകി.
താൻ ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ ആഗ്രഹിച്ചിട്ടില്ല. സംസ്ഥാന രാഷ്ട്രീയമാണ് തന്റെ കംഫർട്ട് സോൺ. അപ്രതീക്ഷിതമായാണ് വടകരയിൽ സ്ഥാനാർഥിയായത് എന്നും ഷാഫി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പാര്‍ട്ടിയോ പാര്‍ട്ടി മുഖപത്രമോ തയാറല്ലെന്നും തിരുത്തേണ്ട സ്ഥലത്ത് പാര്‍ട്ടി തിരുത്തുമെന്നും കെ. മുരളീധരന് പറഞ്ഞു.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ പറഞ്ഞത് സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും ഉദ്ദേശിച്ചാണെന്നും മുരളീധരന് വ്യക്തമാക്കി.
മുകേഷിനെപ്പോലെ ഒരു എംഎല്‍എ കുറ്റപത്രം സമര്‍പ്പിച്ചിട്ട് പോലും എംഎല്‍എ സ്ഥാനം രാജിവയ്ക്കാതിരിക്കുകയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വന്നപ്പോള്‍ മാത്രം ധാര്‍മികത പറയുന്നതിലെ തെറ്റ് ചൂണ്ടിക്കാട്ടുകയാണ് മുഖപ്രസംഗം.
അല്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പാര്‍ട്ടിയോ പാര്‍ട്ടി മുഖപത്രമോ തയാറല്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഞങ്ങള്‍ അന്നേ പുറത്താക്കിയതാണ്. ആ ചാപ്റ്റര്‍ അന്നേ ക്ലോസ് ചെയ്തതാണ്. അതിന്റെ പേരില്‍ ഇപ്പോഴും ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നവര്‍ അവരുടെ ജനപ്രതിനിധികളെവെച്ച് മാതൃക കാണിക്കണം.- കെ. മുരളീധരന് പറഞ്ഞു.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയെ ആണ് രാഹുല്‍ സമീപിച്ചിരിക്കുന്നത്.
വിവാഹിതയായ യുവതിയുടെ ഗര്‍ഭത്തിന് ഉത്തരവാദി ഞാനല്ല, അവരുടെ ഭര്‍ത്താവാണ്. ഗര്‍ഭച്ഛിദ്രം അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തത് എന്നുമാണ് രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
പരാതിക്കുപിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചനയാണ്. യുവതിയുടെ ഭര്‍ത്താവ് ബിജെപിയുടെ പ്രാദേശിക നേതാവാണ്. പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കാതെ തെരഞ്ഞെടുപ്പുവേളയില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയതിലും ദുരൂഹതയുണ്ട്.
എതിര് രാഷ്ട്രീയപാര്‍ട്ടിക്ക് സ്വാധീനമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. പരാതി നല്‍കിയില്ലെങ്കില്‍ സ്ഥാപനത്തില്‍ തുടരാനാകില്ലെന്ന് മാനേജ്മെന്റ് അറിയിച്ചതായുള്ള യുവതിയുടെ ശബ്ദസന്ദേശം അടക്കം ഹാജരാക്കാന്‍ തയാറാണ്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് കേസെടുത്തത് എന്നുമാണ് മുൻകൂർ ജാമ്യഹർജിയിൽ രാഹുൽ പറയുന്നത്.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി. പോലീസിനു നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്
2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. നാലു ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരു മാസത്തിനുള്ളില്‍ ഈ ബന്ധം ഒഴിഞ്ഞു. രാഹുലുമായി പരിചയപ്പെടുന്നത് പിന്നീട് അഞ്ചു മാസത്തിനു ശേഷമാണെന്നും യുവതി മൊഴി നൽകി.
അതേസമയം, വിവാഹിതയാണെന്ന് അറിഞ്ഞാണ് അടുപ്പം തുടങ്ങിയതെന്നും ബന്ധം പുലർത്തിയതെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ സമ്മതിക്കുന്നുണ്ട്.
2025 മാര്‍ച്ച് നാലിന് തൃക്കണ്ണാപുരത്തെ അതിജീവിതയുടെ ഫ്ളാറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ദേഹോപദ്രവമേല്‍പ്പിച്ചുകൊണ്ട് പീഡിപ്പിച്ചു എന്നതുള്‍പ്പെടെയാണ് എഫ്ഐആറിലെ പരാമര്‍ശങ്ങള്‍.
മാര്‍ച്ച് 17നു ഭീഷണിപ്പെടുത്തി അതിജീവിതയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, ബന്ധം പുറത്തു പറഞ്ഞാല്‍ ജീവിതം നശിപ്പിക്കുമെന്ന് തുടര്‍ച്ചയായ ഭീഷണിപ്പെടുത്തി, അതിജീവിത ഗര്‍ഭിണിയാണെന്ന് അറിഞ്ഞും നിരന്തര പീഡനം തുടര്‍ന്നു എന്നിവയും എഫ്ഐആറില്‍ പറയുന്നു.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ഏപ്രില്‍ 22 -ാം തീയതി തൃക്കണ്ണാപുരത്തെ ഫ്ലാറ്റില്‍ വച്ചും, മേയ് അവസാനം പാലക്കാട്ടെ പ്രതിയുടെ വീട്ടില്‍ വച്ചും പല തവണ പീഡിപ്പിച്ചുവെന്നും എഫ്ഐആറില്‍ ആരോപിക്കുന്നുണ്ട്.
Kerala
കൊച്ചി: അനാശാസ്യത്തിന് അറസ്റ്റ് ചെയ്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ഉടൻ കേസെടുത്തേക്കും. ഉമേഷിനെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
ചെർപ്പുള്ളശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ആദ്യമായി ഗുരുതരമായ ആരോപണം ഉയർന്നത്.
അനാശാസ്യ കേസിൽ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു സിഐ യുടെ ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം. കഴിഞ്ഞ ദിവസം ഇതേ യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നൽകിയിരുന്നു.
ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് യുവതി മൊഴിയിൽ ആവർത്തിച്ചു. തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് ഡിവൈഎസ്പി കൈക്കൂലി വാങ്ങിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.ഈ പശ്ചാത്തലത്തിലാണ് ഡിവൈഎസ്പിക്കെതിരെ കേസെടുക്കുന്നതിനും തുടർ നടപടികൾക്കുമായി പാലക്കാട് എസ്പി റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്.
Kerala
കൊച്ചി: ഒരു സ്ത്രീയുമായുള്ള ബന്ധം ഉപേക്ഷിച്ച് മറ്റൊരു ബന്ധമുണ്ടാക്കിയാല്‍, സമ്മതത്തോടെയുള്ള മുന്‍കാല ലൈംഗികബന്ധങ്ങള്‍ ബലാത്സംഗമായി മാറില്ലെന്ന് ഹൈക്കോടതി.
വിവാഹവാഗ്ദാനം നല്‍കിയാണ് ലൈംഗികബന്ധം എന്നാരോപിച്ചാലും സമ്മതത്തോടെയാണെങ്കില്‍ അത് ബലാത്സംഗ പരാതിയായി മാറുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കേസുകളില്‍, നേരത്തേയുള്ള ലൈംഗികബന്ധത്തിനുള്ള സമ്മതം വിവാഹവാഗ്ദാനം നല്കി നേടിയതാണെന്നു പറയാനാവില്ലെന്ന് ജസ്റ്റീസ് ജി. ഗിരീഷ് വ്യക്തമാക്കി.
തിരുവനന്തപുരത്തെ മുപ്പത്തെട്ടുകാരനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഉത്തരവ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 493 (നിയമപരമായ വിവാഹമെന്നു വിശ്വസിച്ച് വഞ്ചനാപരമായി പുരുഷന് സഹവാസം നടത്തി), 496 (നിയമപരമായ വിവാഹം കൂടാതെ വഞ്ചനാപരമായി വിവാഹച്ചടങ്ങ് നടത്തി), 376 (ബലാത്സംഗത്തിനുള്ള ശിക്ഷ) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്.
രണ്ടു കുട്ടികളുടെ മാതാവായ പരാതിക്കാരിയുമായി 2009ല്‍ സൗഹൃദത്തിലാവുകയും പിന്നീട് വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷന് കേസ്. 2013ല്‍ ഭര്‍ത്താവ് മരിച്ച പരാതിക്കാരിയോടും കുട്ടികളോടുമൊപ്പം ഇയാൾ താമസമാരംഭിച്ചു. പിന്നീട്, വയനാട്ടില്‍ ജോലി ലഭിച്ചശേഷവും പരാതിക്കാരിയെ സന്ദര്‍ശിക്കുകയും ബന്ധം നിലനിര്‍ത്തുകയും ചെയ്തു.
പരാതിക്കാരി വിവാഹത്തിനു നിര്‍ബന്ധിച്ചപ്പോള്‍, ഇയാൾ മെഴുകുതിരിയുടെയും വിളക്കിന്റെയും മുന്നില്‍വച്ച് മാല അണിയിക്കുകയും വിവാഹം കഴിച്ചതായി വിശ്വസിപ്പിക്കുകയും ചെയ്തു. 2014 ല്‍ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി അറിഞ്ഞപ്പോഴാണു പരാതി നല്‍കിയത് . എന്നാൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഇവർക്കിടയിൽ ഉണ്ടായിരുന്നതെന്ന് നിരീക്ഷിച്ചാണ് കോടതി കേസ് തള്ളിയത്.
NRI
ടെക്സസ്: ഹൂസ്റ്റണിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഹോണ്ടുറാസ്, എൽ സാൽവഡോർ സ്വദേശികളായ രണ്ട് പുരുഷന്മാർ അറസ്റ്റിലായി. അനധികൃതമായി രാജ്യത്തേക്ക് കടത്തിയ കുട്ടിയെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട് ഈ കേസിലെ നാല് പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തിരുന്നു.
ഫെലിക്സ് ബുസ്റ്റിലോ ഡയസ് (49), ജോസ് ജെർബർ റിവേര (45) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെൺകുട്ടി ഫെലിക്സ് ബുസ്റ്റിലോ ഡയസിന്റെ അനന്തരവളാണ്. കുട്ടിയെ അനധികൃതമായി രാജ്യത്തേക്ക് കടത്തിയ ശേഷം പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
ഡയസിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയെ പിന്നീട് തടഞ്ഞുവച്ച് മർദിക്കുകയും നിർബന്ധിത ജോലി ചെയ്യിക്കുകയും ചെയ്തതിന് ബ്രെൻഡ ഗാർഷ്യ (38), ടാനിയ ഗാർഷ്യ (37) എന്നീ രണ്ട് സ്ത്രീകളെ അധികൃതർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളിൽ ഒരാളായ ജോസ് ജെർബർ റിവേരയെ മോണ്ട്ഗോമറി കൗണ്ടി ഷെരീഫ് ഓഫീസാണ് അറസ്റ്റ് ചെയ്തത്. ഫെലിക്സ് ബുസ്റ്റിലോ ഡയസിനെ ഇമിഗ്രേഷൻ നിയമലംഘനങ്ങളുടെ പേരിൽ ഐസിഇ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിന് കൈമാറുകയും ചെയ്തു.
കേസിന്റെ വിശദാംശങ്ങൾ അത്യധികം അസ്വസ്ഥജനകമാണെന്ന് ഷെരീഫുമാർ പ്രതികരിച്ചു. നീതി ഉറപ്പാക്കാനുള്ള അന്വേഷണം തുടരുകയാണെന്നും പീഡനത്തിനിരയായ പെൺകുട്ടി ഇപ്പോൾ സുരക്ഷിതയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Kerala
കഴക്കൂട്ടം: ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ മധുര സ്വദേശി ബെഞ്ചമിൻ (35) നെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിൽ വാങ്ങി. ബെഞ്ചമിനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ മോഷണം ഉൾപ്പെടെ ഇരുപതിലധികം കേസുകളിൽ പ്രതിയാണ്. തമിഴ്നാട്ടിലെ മധുരയിലും കഴക്കൂട്ടത്തെ വിവിധ ഹോട്ടലുകളിലും ലോറി നിർത്തിയിട്ട സ്ഥലത്തും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ 18ന് പുലർച്ചെയാണ് ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന യുവതിയെ മുറിയിലെ കതക് തള്ളി തുറന്നു ബെഞ്ചമിൻ പീഡിപ്പിച്ചത്. ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം മധുരയിൽ നിന്നും സാഹസികമായാണ് ബെഞ്ചമിനെ പിടികൂടിയത്.
Kerala
കൊച്ചി: കോളജ് അധ്യാപികയായിരുന്ന യുവതിയെ എംഡിഎംഎ നൽകി ബോധം കെടുത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.
മലപ്പുറം വടക്കേപ്പുറത്ത് വീട്ടിൽ ഫിറോസ് (28), കോട്ടയം പുത്തൻ പറമ്പിൽ വീട്ടിൽ മാർട്ടിൻ ആന്റണി (27 ) എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയാണ് മലപ്പുറം സ്വദേശിനിയായ കോളജ് അധ്യാപിക പരാതിയുമായി കളമശേരി പോലീസിനെ സമീപിച്ചത്. നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്ലാറ്റിലാണ് പീഡനം നടന്നത്.
ബലം പ്രയോഗിച്ച് എംഡിഎംഎയും കഞ്ചാവും നൽകി ബോധം കെടുത്തി ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഒറ്റയ്ക്കും കൂട്ടായും നിരവധി തവണ ബലാത്സംഗം ചെയ്തെന്നും പരാതിയിലുണ്ട്.
യുവതി ഒരു ആഘോഷ പരിപാടിയിലാണ് പ്രതികളെ പരിചയപ്പെട്ടത്. യൂസ്ഡ് കാർ വിൽപ്പനയും റെന്റ് എ കാർ ബിസിനസും നടത്തുന്നവരാണ് പ്രതികൾ.
Kerala
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തനാപുരം, ഇടത്തറ സ്വദേശി ഷെമീറി(36)നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ചിതറ, വളവുപച്ച സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കിളിമാനൂരിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ചെന്നും വിദേശത്ത് പോയ തന്നെ പിന്നാലെയെത്തി ശല്യം ചെയ്തെന്നുമുള്ള പരാതിയിലാണ് നടപടി.
ചിതറ സ്വദേശിയായ യുവതി കിളിമാനൂരിലെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ പഠിക്കുകയായിരുന്നു. ഈ സമയത്താണ് യുവാവുമായുള്ള സൗഹൃദം സംഭവിച്ചത്. ഇൻസ്റ്റഗ്രാമിലാണ് ഷെമീറും യുവതിയും പരിചയപ്പെട്ടത്.
പിന്നീട് ഷെമീർ കിളിമാനൂരിലെത്തി. 2024 മേയ് 25 ന് യുവതിയെ കിളിമാനൂരിലെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് യുവതി കിളിമാനൂരിലെ പഠനം നിർത്തി. കുറച്ച് നാളുകൾക്ക് ശേഷം ജോലി തേടി വിദേശത്തേക്ക് പോയി.
എന്നാൽ ഷെമീർ യുവതിയെ തേടി വിദേശത്തേക്ക് എത്തി. സുഹൃത്തുക്കൾ വഴി യുവതിയുടെ താമസസ്ഥലം കണ്ടെത്തിയ ഷെമീർ നിരന്തരം യുവതിയുടെ പിന്നാലെ പോയി ശല്യം ചെയ്തു. ഇതോടെ യുവതി നാട്ടിലേക്ക് മടങ്ങി.
തിരുവനന്തപുരത്ത് എത്തിയ യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് ഷെമീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനകളടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: എംബിബിഎസ് വിദ്യാർഥിനിയെ ലഹരി നൽകി പീഡിപ്പിച്ചതായി പരാതി. ഡൽഹിയിലെ ആദർശ് നഗറിലാണ് സംഭവം.
ഹരിയാനയിലെ ജിന്ദ് സ്വദേശിനിയായ 18കാരിയാണ് പീഡനത്തിന് ഇരയായത്. സെപ്റ്റംബർ ഒൻപതിനായിരുന്നു സംഭവം.
പാർട്ടിയുടെ പേരിൽ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തിയാണ് 20കാരനും രണ്ട് സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി.
ഹോട്ടലിൽ വച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നും തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തിയെന്നും അത് പുറത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു. ലൈംഗീകാതിക്രമത്തിനും ഭീഷണിക്കും പുറമേ, തന്നോടൊപ്പം വരാൻ നിരന്തരമായി പ്രതി നിർബന്ധിച്ചുവെന്നും വിദ്യാര്‍ഥിനി നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: എംബിബിഎസ് വിദ്യാർഥിനിയെ ലഹരി നൽകി പീഡിപ്പിച്ചതായി പരാതി. ഡൽഹിയിലെ ആദർശ് നഗറിലാണ് സംഭവം.
ഹരിയാനയിലെ ജിന്ദ് സ്വദേശിനിയായ 18കാരിയാണ് പീഡനത്തിന് ഇരയായത്. സെപ്റ്റംബർ ഒൻപതിനായിരുന്നു സംഭവം.
പാർട്ടിയുടെ പേരിൽ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തിയാണ് 20കാരനും രണ്ട് സുഹൃത്തുക്കളും ചേർന്ന് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി.
ഹോട്ടലിൽ വച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചെന്നും തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തിയെന്നും അത് പുറത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥിനി പരാതിയിൽ പറയുന്നു. ലൈംഗീകാതിക്രമത്തിനും ഭീഷണിക്കും പുറമേ, തന്നോടൊപ്പം വരാൻ നിരന്തരമായി പ്രതി നിർബന്ധിച്ചുവെന്നും വിദ്യാര്‍ഥിനി നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
District News
പാലക്കാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പാലക്കാട് പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി പുതുനഗരം വാരിയത്തുകളം എൻ. ഷാജിയാണ് (35) അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി.
ജഴ്സി വാങ്ങാൻ കടയിലെത്തിയ 10-ാം ക്ലാസ് വിദ്യാർഥിക്ക് ഷാജി സ്വകാര്യഭാഗം കാണിച്ചുകൊടുത്തു. തിരിച്ച് കുട്ടിയോടും സ്വകാര്യഭാഗം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തതായാണ് കേസ്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പുതുനഗരം പോലീസ് അന്വേഷിച്ച് ബുധനാഴ്ച കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ വാഹന പരിശോധനയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ച പോലീസുകാരെ പിരിച്ചുവിട്ടു.
തിരുവണ്ണാമല ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്.
ഏന്തൾ ചെക്പോസ്റ്റിനോട് ചേർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവണ്ണാമലൈ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജും സുന്ദറും ചേർന്നാണ്19കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്.
പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിയിൽ ഇരുവരെയും മണിക്കൂറുകൾക്കുള്ളിലാണ് തിരുവണ്ണാമലൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉടൻ സസ്പെൻഡും ചെയ്തു. വെല്ലൂർ റേഞ്ച് ഡിഐജി ജി. ധർമരാജന്റെ നിർദേശപ്രകാരം തിരുവണ്ണാമലൈ എസ്പി എം. സുധാകർ അപകടസ്ഥലം സന്ദർശിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പിരിച്ചുവിടൽ നടപടി.
അതേസമയം, മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു. ഇരുവരും ഇപ്പോൾ വെല്ലൂർ സെൻട്രൽ ജയിലിലാണ്. പീഡനത്തിനിരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ എഐഎഡിഎംകെയും ബിജെപിയും സർക്കാരിനെ വിമർശിച്ച് രംഗത്തെത്തി.
National
ഗോഡ്ഡ: ജാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ ബൊറിജോറിൽ കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത നാലുപേർ അറസ്റ്റിൽ. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
17കാരിയാണ് പീഡനത്തിന് ഇരയായത്. ബോറിജോറിലെ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയപ്പോളാണ് കുട്ടിയെ പ്രതികൾ പീഡിപ്പിച്ചത്.
ഇവിടെവച്ച് കുട്ടി ഒരാളുമായി സൗഹൃദത്തിലായി. ഇയാൾ കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ചു. ഇവിടെവച്ച് ഇയാളും മൂന്ന് സുഹൃത്തുക്കളും ചേർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എല്ലാ പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.
National
ഗോഹട്ടി: ആസാമിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥിനി പീഡനത്തിനിരയായി. പെൺകുട്ടിയുടെ പരാതിയിന്മേൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗോഹട്ടയിൽ നിന്നും 55 കിലോമീറ്റർ അകലെയുള്ള പാനിഖൈതിയിൽ സെപ്റ്റംബർ 13 ന് രാത്രിയിലാണ് സംഭവം നടന്നതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. ചൊവ്വാഴ്ചയാണ് പെൺകുട്ടി പരാതി നൽകിയതെന്നും ഉടൻ തന്നെ കേസെടുത്തുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ) അമിതാഭ് ബസുമാത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അന്വേഷണത്തിൽ, 13-ാം തീയതി രാത്രി ഒരു പെൺകുട്ടിയും മണിപ്പൂർ സ്വദേശികളായ അഞ്ച് ആൺകുട്ടികളും ഒരു പാർട്ടി നടത്തിയതായി കണ്ടെത്തി. തുടർന്ന് തന്റെ മുറിയിലേക്ക് പോയ ഇവർ മദ്യലഹരിയിലായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ, സുഹൃത്തുക്കളിലൊരാൾ തന്നെ പീഡിപ്പിച്ചതായി ഇവർ മനസിലാക്കി.-ബസുമാത്രി പറഞ്ഞു.
പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും പ്രായപൂർത്തിയാകാത്തതിനാൽ അവരെ കാംരൂപ് മെട്രോയിലെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും ചെയ്തുവെന്നും ഡിസിപി പറഞ്ഞു.
അഞ്ച് വിദ്യാർഥികളെയും സർവകലാശാല സസ്പെൻഡ് ചെയ്തു. ത്രിപുര സ്വദേശിനിയാണ് പെൺകുട്ടി.
National
ലക്നോ: ഉത്തർപ്രദേശിൽ തന്നെ ലൈംഗീകമായി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി. ഗാസിയാബാദ് ജില്ലയിലെ മോദിനഗറിലെ തഹസിലിൽ വെള്ളിയാഴ്ചയാണ് സംഭവം.
കൃത്യസമയത്ത് പോലീസ് ഇടപെട്ടതിനാൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. ഇവരെ ഉടൻ തന്നെ മോദിനഗറിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.
മോദിനഗർ സ്വദേശിയായ നീരജ് ഗോയൽ എന്നയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ശരീരികമായി ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസിൽ പരാതി നൽകിയത്. മർദനത്തിൽ തന്റെ കൈ ഒടിഞ്ഞെന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. എന്നാൽ അറസ്റ്റ് ചെയ്തില്ല. യുവാവും പോലീസും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച യുവതി, 48 മണിക്കൂറിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ താൻ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി.
എന്നാൽ നീരജ് ഗോയൽ അലഹബാദ് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിട്ടുണ്ടെന്നും അതിനാലാണ് കൂടുതൽ നടപടികൾ സ്വീകരിക്കാതിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.
National
ഭുവനേശ്വർ: ഒഡീഷയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി മാസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതി. ബാലസോർ സ്വദേശിനിയായ 23കാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
പ്രദേശവാസിയായ ഒരാൾ തന്നെ തട്ടിക്കൊണ്ടുപോയി മയൂർഭഞ്ച് ജില്ലയിലെ ബാരിപാഡയിൽ ആറുമാസം തടവിലാക്കി നിരവധി പ്രാവശ്യം പീഡിപ്പിച്ചെന്നാണ് പരാതി. തന്നെ കൂട്ടബലാത്സംഗത്തിനും പീഡനങ്ങൾക്കും ഇരയാക്കിയെന്നും ഭോഗ്രായി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു.
അതേസമയം, മകൾ ഒരാളോടൊപ്പം ഒളിച്ചോടിയെന്നും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചെന്ന് കാണിച്ച് യുവതിയുടെ അമ്മ മാർച്ച് മൂന്നിന് പരാതി നൽകിയതായി ഭോഗ്രായി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് രോഹിത് കുമാർ ബാൽ പറഞ്ഞു.
സ്ത്രീയെ ബാലസോറിലെ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
കോഴഞ്ചേരി: പതിനഞ്ചുകാരിയെ മാതാപിതാക്കളുടെ അറിവോടെ വീട്ടിലെത്തി ലൈംഗിക പീഡനത്തിനും അതിക്രമത്തിനും ഇരയാക്കിയ കേസില്‍ കോഴിക്കോട് സ്വദേശിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നരിക്കുനി മണ്ണാറചാലില്‍ വീട്ടില്‍ സനോജാണ് (41) പിടിയിലായത്.
കഴിഞ്ഞ ജൂണ്‍ 27നാണ് ഇയാള്‍ കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീട്ടില്‍ കുട്ടിയോട് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടുകയും, ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് മൊഴി. കേസില്‍ കുട്ടിയുടെ അച്ഛനും അമ്മയും രണ്ടും മൂന്നും പ്രതികളാണ്.
ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടി ഫേസ്ബുക്ക് വഴി സനോജിനെ പരിചയപ്പെടുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ വാങ്ങിനല്‍കിയ പുതിയ ഫോണിലൂടെ ആയിരുന്നു ഇരുവരും സന്ദേശങ്ങള്‍ അയച്ചിരുന്നത്. വീഡിയോ കോള്‍ ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു.
എന്‍സിസി ക്യാമ്പില്‍ ജോലി ആണെന്നും മറ്റും ഇയാള്‍ ബോധ്യപ്പെടുത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ വിശ്വാസം ആര്‍ജിച്ചെടുത്ത ഇയാള്‍ തുടര്‍ന്നാണ് ഇവരുടെ അറിവോടെ വീട്ടിലെത്തിയതും, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പറയുന്നു. തുടര്‍ന്ന് ബന്ധു മരിച്ചെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു പോയതാണ്.
കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട സ്കൂള്‍ അധ്യാപകരാണ് വിവരങ്ങള്‍ ആദ്യം ചോദിച്ചറിഞ്ഞത്. ചൈല്ഡ്ലൈന് മുഖേന പോലീസിനെ അറിച്ചു. കോയിപ്രം പോലീസ് വനിതാ എസ്ഐ ഐ. വി ആശ പെണ്‍കുട്ടിയുടെ വിശദമായ മൊഴി വണ്‍ സ്റ്റോപ്പ് സെന്ററിലെത്തി രേഖപ്പെടുത്തി.
മൊഴി പിന്നീട് കോടതിയിലും രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ പി.എം.ലിബിയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘത്തില്‍ സിപിഒമാരായ റഷാദ്, അഖിലേഷ്,ടോജോ എന്നിവര്‍ ഉള്‍പ്പെടുന്നു.