x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കു​ന്ന​ത് വ​രെ രാ​ഹു​ലി​നെ കോ​ണ്‍​ഗ്ര​സി​ല്‍ തി​രി​ച്ചെ​ടു​ക്കി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ


Published: November 29, 2025 10:33 AM IST | Updated: November 29, 2025 10:33 AM IST

തി​രു​വ​ന​ന്ത​പു​രം: നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കു​ന്ന​ത് വ​രെ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യെ കോ​ണ്‍​ഗ്ര​സി​ല്‍ തി​രി​ച്ചെ​ടു​ക്കി​ല്ലെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ന്‍.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പ്ര​വൃ​ത്തി​യെ ന്യാ​യീ​ക​രി​ക്കാ​ന്‍ പാ​ര്‍​ട്ടി​യോ പാ​ര്‍​ട്ടി മു​ഖ​പ​ത്ര​മോ ത​യാ​റ​ല്ലെ​ന്നും തി​രു​ത്തേ​ണ്ട സ്ഥ​ല​ത്ത് പാ​ര്‍​ട്ടി തി​രു​ത്തു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

പാ​പം ചെ​യ്യാ​ത്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ എ​ന്ന് വീ​ക്ഷ​ണം മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞ​ത് സി​പി​ഐ​എ​മ്മി​നെ​യും എ​ല്‍​ഡി​എ​ഫി​നെ​യും ഉ​ദ്ദേ​ശി​ച്ചാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

മു​കേ​ഷി​നെ​പ്പോ​ലെ ഒ​രു എം​എ​ല്‍​എ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​ട്ട് പോ​ലും എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്കാ​തി​രി​ക്കു​ക​യും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ വ​ന്ന​പ്പോ​ള്‍ മാ​ത്രം ധാ​ര്‍​മി​ക​ത പ​റ​യു​ന്ന​തി​ലെ തെ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​ണ് മു​ഖ​പ്ര​സം​ഗം.

അ​ല്ലാ​തെ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പ്ര​വൃ​ത്തി​യെ ന്യാ​യീ​ക​രി​ക്കാ​ന്‍ പാ​ര്‍​ട്ടി​യോ പാ​ര്‍​ട്ടി മു​ഖ​പ​ത്ര​മോ ത​യാ​റ​ല്ല. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഞ​ങ്ങ​ള്‍ അ​ന്നേ പു​റ​ത്താ​ക്കി​യ​താ​ണ്. ആ ​ചാ​പ്റ്റ​ര്‍ അ​ന്നേ ക്ലോ​സ് ചെ​യ്ത​താ​ണ്. അ​തി​ന്‍റെ പേ​രി​ല്‍ ഇ​പ്പോ​ഴും ഞ​ങ്ങ​ളെ ഉ​പ​ദേ​ശി​ക്കാ​ന്‍ വ​രു​ന്ന​വ​ര്‍ അ​വ​രു​ടെ ജ​ന​പ്ര​തി​നി​ധി​ക​ളെ​വെ​ച്ച് മാ​തൃ​ക കാ​ണി​ക്ക​ണം.- കെ. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Tags : K. Muralidharan congress rahulmamkoottathil rape case

Recent News

Up