District News
കൊച്ചി: തന്നെ മോശക്കാരിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് നടി റിനി ആന്‍ ജോര്‍ജ്. സൈബര്‍ പോരാളികള്‍ സൈബര്‍ കോമാളികളായി മാറിയെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിന് പിന്നില്‍ തന്റെ ഗൂഢാലോചന എന്ന് പറയുന്നവരെ സമ്മതിക്കണമെന്നും റിനി പറഞ്ഞു.
എതിര്‍ക്കുന്നവരെ സിപിഎമ്മുകാരാക്കും. പുറത്തുവന്ന ഓഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിട്ടില്ല. മാനനഷ്ടക്കേസ് കൊടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും റിനി കൂട്ടിച്ചേര്‍ത്തു.
തന്നെ പ്രകോപിപ്പിച്ചാല്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും പറയേണ്ടി വരുമെന്ന് റിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്ക് അറിയാവുന്നതും നേരിട്ട് അനുഭവമുള്ളതുമായ കാര്യങ്ങളുണ്ട്. അത് പറയേണ്ടിവരും. അത്തരം കാര്യങ്ങള്‍ ഇതുവരെ പറയാത്തതിന് കാരണം കാരണം ആ പ്രസ്ഥാനത്തിലെ പല ആളുകളേയും സ്നേഹിക്കുന്നുണ്ട് എന്നതുകൊണ്ടാണെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി സിപിഎം നേതാവ് എം.വി. ജയരാജൻ. ഗൂഗിൾ പേയിലൂടെ അശ്ലീല സന്ദേശം അയക്കാമെന്ന് പഠിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന്റെ അത്രയും തൊലിക്കട്ടി തിരുവനന്തപുരം മൃഗശാലയിലെ കണ്ടാമൃഗത്തിന് പോലുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
രാഹുൽ പീഡിപ്പിച്ച സ്ത്രീകളെല്ലാം കോൺഗ്രസ് കുടുംബത്തിലുള്ളവരാണ്. എന്നിട്ടും കോൺഗ്രസുകാർ രാഹുലിന് നമോവാകം ചൊല്ലി നിൽക്കുന്നു. രാഹുൽ വിഷയം മറച്ചു പിടിക്കാനാണ് പഴയ കസ്റ്റഡി മർദന ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
തെറ്റ് ചെയ്താല്‍ ഒരു പോലീസുകാരനെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ അല്ല കേരളം ഭരിക്കുന്നത്. കുറ്റക്കാരായ പോലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞത് പഴയ ഓര്‍മയില്‍ നിന്നാണ്. ഉരുട്ടിക്കൊന്നവരെ സംരക്ഷിച്ചതാണ് കോണ്‍ഗ്രസിന്റെ പഴയ ഭരണമെന്നും അദ്ദേഹം പറഞ്ഞു.
രാജനെ കൊന്നവരെ സംരക്ഷിച്ച ആളാണ് കരുണാകരൻ. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കും പോലീസ് മർദനം ഏറ്റിട്ടുണ്ട്. ആ പോലീസുകാർക്കെതിരെ നടപടി എടുത്തിട്ടില്ല. അതാണ് കോൺഗ്രസ് ചരിത്രം. ഇതാണ് ഗതകാല ഇടതുപക്ഷ ചരിത്രം.
പോലീസ് തെറ്റ് ചെയ്താൽ സംരക്ഷിക്കില്ല. ആസനത്തിൽ ആയുധം കയറ്റിയ പോലീസുകാരനെ യുഡിഎഫ് ഭരണം സംരക്ഷിച്ചിട്ടുണ്ട്. ഇടതുപക്ഷം വന്നപ്പോൾ നടപടിയെടുത്തെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.