x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂറാം വയസിലും വോട്ടു ചെയ്യാൻ മാരേട്ട് അച്ചനെത്തി

തിരുവല്ല ബ്യൂറോ
Published: December 9, 2025 05:54 PM IST | Updated: December 9, 2025 06:31 PM IST

കുറ്റൂർ ഗവൺമെന്‍റ് എച്ച്എസ്എസിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്തു മടങ്ങുന്ന ഫാ. ഏബ്രഹാം മാരേട്ട്, ഫാ.തോമസ് പുതിയവീട്ടിൽ, ഫാ. മാത്യു പഞ്ഞിക്കാട്ടിൽ എന്നിവർ.

തി​രു​വ​ല്ല: നൂ​റാം വ​യ​സി​ലും വോ​ട്ട് ചെ​യ്യാ​ൻ ഫാ. ​ഏ​ബ്ര​ഹാം മാ​രേ​ട്ടെ​ത്തി. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നാ​യ ഫാ. ​ഏ​ബ്ര​ഹാം മാ​രേ​ട്ട് കു​റ്റൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ന​മ്പ​ർ പോ​ളിം​ഗ് ബൂ​ത്തി​ലാ​ണ് വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​ത്. കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12 ാം വാ​ർ​ഡി​ലെ വോ​ട്ട​റാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​റ്റൂ​ർ പ​ള്ളി​മ​ല സ്നേ​ഹ സ​ദ​നി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്ന സീ​നി​യ​ർ വൈ​ദി​ക​രാ​യ ഫാ. ​മാ​ത്യു പ​ഞ്ഞി​ക്കാ​ട്ടി​ൽ (90 ), ഫാ. ​തോ​മ​സ് പു​തി​യ​വീ​ട്ടി​ൽ (87) എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഫാ. ​ഏ​ബ്ര​ഹാം മാ​രേ​ട്ടു​മെ​ത്തി​യ​ത്. ഫാ. ​വി​ൽ​സ​ൺ നി​റ​ക​ണ്ട​ത്തി​ലും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

കേ​ര​ളം രൂ​പീ​കൃ​ത​മാ​യ കാ​ലം മു​ത​ൽ ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മാ​രേ​ട്ട​ച്ച​ൻ മു​ട​ക്കം കൂ​ടാ​തെ ത​ന്‍റെ സ​മ്മ​തി​ദാ​ന​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്. ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം സി.​പി. രാ​മ​സ്വാ​മി അ​യ്യ​രു​ടെ ഭ​ര​ണ​കാ​ല​ത്ത് ര​ണ്ടു​മാ​സം ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

പി​ന്നീ​ട് ചെ​ങ്ങ​ന്നൂ​രി​ലെ ജ​യി​ലി​ൽ നി​ന്ന് മോ​ച​നം നേ​ടി​യ ശേ​ഷം സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യാ​യി​രു​ന്ന ത​ന്‍റെ പി​താ​വി​നോ​ടൊ​പ്പം നി​ര​വ​ധി രാ​ഷ്ട്രീ​യ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​മോ​ച​ന സ​മ​ര​ത്തി​ലും പ​ങ്കാ​ളി​യാ​യി.

പ​തി​നേ​ഴാം വ​യ​സി​ൽ കാ​ൻ​ഡി​ൽ പേ​പ്പ​ൽ സെ​മി​നാ​രി​യി​ൽ പോ​കു​ന്ന കാ​ല​യ​ള​വു വ​രെ തി​ക​ഞ്ഞ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി​രു​ന്നു എ​ന്ന​ത് മാ​രേ​ട്ട​ച്ച​ൻ ഓ​ർ​ക്കു​ന്നു. അ​ക്കാ​ല​ത്ത് രാ​ഷ്ട്രീ​യ​മെ​ന്നാ​ൽ രാ​ഷ്ട്ര സേ​വ​ന​മാ​യി​രു​ന്നു.

എ​ന്നാ​ൽ കാ​ല​ഘ​ട്ടം മാ​റി​യ​തോ​ടെ രാ​ഷ്ട്രീ​യ സേ​വ​നം സ്വ​യം സേ​വ​ന​മാ​യി മാ​റി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന​ത്തെ ത​ല​മു​റ പൗ​രാ​വ​കാ​ശ​മാ​യ ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നം രേ​ഖ​പ്പെ​ടു​ത്താ​ൻ മ​ടി കാ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് ത​ന്‍റെ നൂ​റാം വ​യ​സി​ലും ഏ​റെ ചു​റു​ചു​റു​ക്കോ​ടെ വോ​ട്ടു ചെ​യ്യാ​നെ​ത്തു​ന്ന ഫാ. ​ഏ​ബ്ര​ഹാം മാ​രേ​ട്ട് പ​റ​യു​ന്ന​ത്.

Tags : vote at the age of 100 father Maret thiruvalla

Recent News

Up