Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Arrested

Ernakulam

പാ​ർ​ക്കിം​ഗ് ത​ട​ഞ്ഞ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച ര​ണ്ടം​ഗ​സം​ഘം അ​റ​സ്റ്റി​ൽ

ആ​ലു​വ: ശി​വ​രാ​ത്രി മ​ണ​പ്പു​റം പാ​ല​ത്തി​ന് സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ത​ട​ഞ്ഞ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച ര​ണ്ടം​ഗ​സം​ഘം അ​റ​സ്റ്റി​ലാ​യി. വെ​സ്റ്റ് ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ രു​ദ്ര​മാ​ല ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ടു​മ്പി​ള്ളി വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ(30), താ​ര​ക​ര വീ​ട്ടി​ൽ അ​ക്ഷ​യ് (29) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ പാ​ല​സ് റോ​ഡി​ൽ നി​ന്ന് കൊ​ട്ടാ​ര​ക്ക​ട​വി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്താ​ണ് സം​ഭ​വം . ചെ​ങ്ങ​മ​നാ​ട് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നാ​യ പാ​റ​ക്ക​ട​വ് ചി​റ​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്ത് വി​ജ​യ​ൻ ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ലു​വ​യി​ൽ സ്പെ​ഷ​ൽ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു.

മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള ആ​ളു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ന് ഇ​രു​വ​ശ​വും പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​ൽ ഇ​വി​ടെ ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക് ഓ​ടി​ച്ചു വ​ന്ന് പാ​ർ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്.

ഇ​തു ത​ട​ഞ്ഞ​പ്പോ​ൾ ഇ​വി​ടെ ഡ്യൂ​ട്ടി ചെ​യ്യ​ണ്ട​ടാ എ​ന്നു പ​റ​ഞ്ഞ് ഒ​ന്നാം​പ്ര​തി ഹ​രി​കൃ​ഷ്ണ​ൻ പോ​ലീ​സു​കാ​ര​ന്‍റെ ഇ​ട​തു കൈ​യി​ൽ പി​ടി​ച്ചു തി​രി​ക്കു​ക​യും ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പോ​ലീ​സു​കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. നെ​ഞ്ചി​ൽ ഇ​ടി​ച്ചു​വെ​ന്നും യൂ​ണി​ഫോ​മി​ന്‍റെ ലൈ​ൻ​യാ​ർ​ഡ് വ​ലി​ച്ച് പൊ​ട്ടി​ച്ചു​വെ​ന്നും പ​രി​താ​യി​ലു​ണ്ട്. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നും മ​റ്റൊ​രാ​ൾ ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക്കാ​ര​നു​മാ​ണ്. പ്ര​തി​ക​ളെ ആ​ലു​വ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി; ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

വ​യ​നാ​ട്: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​സി. സ​ര്‍​ജ​ന്‍ ഡോ. ​ജി​തി​ന്‍​രാ​ജി​നെ ഡ്യൂ​ട്ടി​ക്കി​ടെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പു​ല്‍​പ്പ​ള്ളി ആ​ന​പ്പാ​റ ത​യ്യി​ല്‍ അ​മ​ല്‍ ചാ​ക്കോ (30), പെ​രി​ക്ക​ല്ലൂ​ര്‍ പാ​ല​ത്തു​പ​റ​മ്പ് മം​ഗ​ല​ത്ത് പി.​ആ​ര്‍. രാ​ജീ​വ് (31) എ​ന്നി​വ​രെ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് വാ​ടാ​ന​ക്ക​വ​ല​യി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ശേ​ഷം ഇ​രു​വ​രും ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ല്‍ നി​യ​മ​പ്ര​കാ​ര​വും സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച​തി​ന് ബി​എ​ന്‍​എ​സ് നി​യ​മ​പ്ര​കാ​ര​വു​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. പി​ടി​യി​ലാ​യ ര​ണ്ടു​പേ​രും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ പ​ത്താം തി​യ​തി​യാ​യി​രു​ന്നു സം​ഭ​വം. ഡ്യൂ​ട്ടി​ക്കി​ടെ പ്ര​തി​ക​ള്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ ഡോ​ക്ട​റോ​ട് ക​യ​ര്‍​ത്ത് സം​സാ​രി​ച്ച​ത് ഡോ. ​ജി​തി​ന്‍​രാ​ജ് ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ലാ​യി​രു​ന്നു അ​ക്ര​മം.

ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യു​ടെ പു​റ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഡോ​ക്ട​റെ ഇ​വ​ര്‍ അ​സ​ഭ്യം പ​റ​യു​ക​യും ക​ഴു​ത്തി​നു കു​ത്തി​പി​ടി​ച്ചും നെ​ഞ്ചി​ല്‍ കൈ​കൊ​ണ്ട് ഇ​ടി​ച്ചും കാ​ല്‍ കൊ​ണ്ട് ച​വി​ട്ടി​യും കൈ ​വി​ര​ല്‍ പി​ടി​ച്ച് തി​രി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​റു​ടെ ഇ​ട​തു കൈ​യു​ടെ ചെ​റു​വി​ര​ലി​ന് പൊ​ട്ട​ലു​ണ്ടാ​യി. പു​ല്‍​പ്പ​ള്ളി ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​എ​ച്ച്.​ഒ കെ.​വി മ​ഹേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

International

ബ്രി​ട്ട​നി​ൽ ട്രെ​യ്‌​നി​ൽ ക​ത്തി​ക്കു​ത്ത്; ഒ​ൻ​പ​ത് പേ​രു​ടെ നി​ല ഗു​രു​ത​രം, ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

ല​ണ്ട​ൻ: കേം​ബ്രി​ഡ്ജ്ഷെ​യ​റി​ൽ ട്രെ​യ്‌​നി​ലു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്. ഡോ​ണ്‍​കാ​സ്റ്റ​റി​ല്‍​നി​ന്ന് ല​ണ്ട​ന്‍ കിം​ഗ്‌​സ് ക്രോ​സി​ലേ​ക്കു​ള്ള പാ​സ​ഞ്ച​ര്‍ ട്രെ​യ്‌നി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​ൻ​പ​ത് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ര​ണ്ടു​പേ​രെ അ​റ​സ്റ്റു ചെ​യ്തു.

ട്രെ​യി​ന്‍ ഹ​ണ്ടി​ങ്ട​ൻ സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ടു. അ​ക്ര​മ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ആ​ശ​ങ്കാ​ജ​ന​മാ​യ സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി കി​യ​ർ സ്റ്റാ​ർ​മ​ർ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ബ​സു​ക​ളി​ൽ സ്റ്റേ​ഷ​നി​ൽ​നി​ന്ന് നീ​ക്കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ര​ക്ത​ത്തി​ൽ കു​ളി​ച്ച് നി​ര​വ​ധി​പേ​ർ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഓ​ടു​ന്ന​തു ക​ണ്ട​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ഈ​സ്റ്റ് കോ​സ്റ്റ് മെ​യി​ന്‍ ലൈ​നി​ല്‍ ട്രെ​യ്‌​ന്‍ സ​ര്‍​വീ​സു​ക​ള്‍ ത​ട​സ​പ്പെ​ട്ട​താ​യി ല​ണ്ട​ന്‍ നോ​ര്‍​ത്ത് ഈ​സ്റ്റേ​ണ്‍ റെ​യി​ല്‍​വേ അ​റി​യി​ച്ചു.

Kerala

മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ലെ അ​ക്ര​മം: പോ​ലീ​സ് റെ​യ്ഡ് തു​ട​ങ്ങി; ര​ണ്ടു​ പേ​ര്‍ അ​റ​സ്റ്റി​ല്‍

താ​​​മ​​​ര​​​ശേ​​​രി: അ​​​മ്പാ​​​യ​​​ത്തോ​​ട്ടി​​​ലെ കോ​​​ഴി അ​​​റ​​​വു​​​മാ​​​ലി​​​ന്യ സം​​​സ്‌​​​ക​​​ര​​​ണ കേ​​​ന്ദ്ര​​​മാ​​​യ ഫ്ര​​​ഷ്‌​​​ക​​​ട്ടി​​​നെ​​​തി​​​രേ ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ ന​​​ട​​​ന്ന അ്ര​​​ക​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി.

ര​​​ണ്ടു​​​പേ​​​രെ പോ​​​ലീ​​​സ് ഇ​​​ന്ന​​​ലെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. കൂ​​​ട​​​ത്താ​​​യി ആ​​​ല​​​പ്പൊ​​​യി​​​ല്‍ എ.​​​പി.​​​റ​​​ഷീ​​​ദ് (53), താ​​​മ​​​ര​​​ശേ​​​രി ചു​​​ണ്ട​​​ക്കു​​​ന്ന് കെ.​​​എ​​​ന്‍. ബാ​​​വ​​​ന്‍​കു​​​ട്ടി (71) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​വ​​​ര്‍​ക്കെ​​​തി​​​രേ കൃ​​​ത്യ​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​താ​​​യി ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല ഡി​​​ഐ​​​ജി യ​​​തീ​​​ഷ് ച​​​ന്ദ്ര പ​​​റ​​​ഞ്ഞു.

ബാ​​​വ​​​ന്‍​കു​​​ട്ടി ആം ​​​ആ​​​ദ്മി പാ​​​ര്‍​ട്ടി അം​​​ഗ​​​വും സ​​​മ​​​ര​​​സ​​​മി​​​തി പ്ര​​​വ​​​ര്‍​ത്ത​​​ക​​​നു​​​മാ​​​ണ്. പോ​​​ലീ​​​സി​​​ന്‍റെ കൃ​​​ത്യ​​​നി​​​ര്‍​വ​​​ഹ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും താ​​​മ​​​ര​​​ശേ​​​രി ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍ സാ​​​യൂ​​​ജ്കു​​​മാ​​​റി​​നു മ​​​ര്‍​ദ​​​ന​​​മേ​​​ല്‍​ക്കു​​​ക​​​യും ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് ഇ​​​യാ​​​ളു​​​ടെ അ​​​റ​​​സ്റ്റ്.

സം​​​ഘ​​​ര്‍​ഷ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട 74 പേ​​​രെ പോ​​​ലീ​​​സ് തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടു​​​ണ്ട്. തെ​​​ളി​​​വി​​​ല്ലാ​​​തെ ആ​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യി​​​ല്ലെ​​​ന്നും പ്ര​​​തി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ന്‍ വീ​​​ടു​​​ക​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യേ തീ​​​രൂ എ​​​ന്നും ഡി​​​ഐ​​​ജി പ​​​റ​​​ഞ്ഞു.

വീ​​​ഡി​​​യോ തെ​​​ളി​​​വു​​​ക​​​ളും ഡി​​​ജി​​​റ്റ​​​ല്‍ തെ​​​ളി​​​വു​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ച് പ്ര​​​തി​​​ക​​​ളു​​​ടെ പ​​​ങ്ക് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തും. നി​​​ര​​​പ​​​രാ​​​ധി​​​യാ​​​യ ഡി​​​വൈ​​​എ​​​ഫ്‌​​​ഐ നേ​​​താ​​​വി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു​​​വെ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​രോ​​​പ​​​ണം സം​​​ബ​​​ന്ധി​​​ച്ച്, തെ​​​ളി​​​വി​​​ല്ലാ​​​തെ ആ​​​രെ​​​യും അ​​​റ​​​സ്റ്റ് ചെ​​​യ്യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഡി​​​ഐ​​​ജി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം. പ്ര​​​തി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​ഞ്ഞ രാ​​​ത്രി​​​ക​​​ളി​​​ല്‍ ക​​​രി​​​മ്പാ​​​ല​​​ക്കു​​​ന്ന്, കു​​​ടു​​​ക്കി​​​ല്‍ ഉ​​​മ്മ​​​രം, അ​​​മ്പ​​​ല​​​മു​​​ക്ക്, കൂ​​​ട​​​ത്താ​​​യി തു​​​ട​​​ങ്ങി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ പോ​​​ലീ​​​സ് വ്യാ​​​പ​​​ക​​​മാ​​​യി റെ​​​യ്ഡ് ന​​​ട​​​ത്തി.

സം​​​ഘ​​​ര്‍​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത എ​​​ട്ടു​​​കേ​​​സു​​​ക​​​ളി​​​ലാ​​​യി അ​​​ഞ്ഞൂ​​​റോ​​​ളം പേ​​​ര്‍ പ്ര​​​തി​​​ക​​​ളാ​​​ണ്. അ​​​തി​​​നി​​​ടെ, ഫ്ര​​​ഷ് ക​​​ട്ടി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍റെ പ​​​രാ​​​തി​​​യി​​​ലും സ​​​മ​​​ര​​​സ​​​മി​​​തി പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കെ​​​തി​​​രേ കേ​​​സ് എ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. എ​​​സ്ഡി​​​പി​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി അ​​​തി​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം ആ​​​വ​​​ര്‍​ത്തി​​​ക്കു​​​ക​​​യാ​​ണു സി​​​പി​​​എം.
ത​​​ങ്ങ​​​ളു​​​ടെ നേ​​​താ​​​വി​​​നെ​​​തി​​​രാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സ് പോ​​​ലീ​​​സ് പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ഡി​​​വൈ​​​എ​​​ഫ്‌​​​ഐ​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഡി​​​വൈ​​​എ​​​ഫ്‌​​​ഐ കൊ​​​ടു​​​വ​​​ള്ളി ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റും ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​വു​​​മാ​​​യ ടി.​​​മെ​​​ഹ്‌​​​റൂ​​​ഫി​​​നെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​ക്കി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

Latest News

Up