x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഗ​മ​ണ്ണി​ൽ ല​ഹ​രിവേ​ട്ട; രണ്ടു പേർ പിടിയിൽ


Published: November 18, 2025 02:09 AM IST | Updated: November 18, 2025 02:09 AM IST

പീ​രു​മേ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി യു​വാ​വും യു​വ​തി​യും പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫ​വാ​സ് (32), ശ്രാ​വ​ണ്‍ താ​ര (24) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വാ​ഗ​മ​ണ്ണി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട വാ​ഹ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. 50 ഗ്രാം ​എം​ഡി​എം​എ, 2.970 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ, അ​ഞ്ചു ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ വാ​ഹ​ന​ത്തി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ൾ താ​മ​സി​ക്കു​ന്ന റി​സോ​ർ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ് 3,75,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം എ​ക്സൈ​സ് വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ്ര​തി​ക​ളെ പീ​രു​മേ​ട് റേ​ഞ്ച് എ​ക്സൈ​സ് ഓ​ഫീ​സി​ലെ​ത്തി​ച്ചു കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു. മു​ന്പും ഇ​വ​ർ​ക്കെ​തി​രേ മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ൾ ഉ​ള്ള​താ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ൾ ന​ട​ന്ന ല​ഹ​രി​വേ​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലു​ട​നീ​ളം സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​മ​ൽ​രാ​ജ് അ​റി​യി​ച്ചു.

ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പ്രി​ൻ​സ് ബാ​ബു, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ മി​ഥു​ൻ വി​ജ​യ്, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​രാ​ജ​കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജോ​ബി ചാ​ക്കോ, ജ​യ​രാ​ജ്, രാ​മ​കൃ​ഷ്ണ​ൻ മ​ണി​ക​ണ്ഠ​ൻ, മി​ഥു​ൻ, എ. ​കു​ഞ്ഞു​മോ​ൻ, അ​ൻ​സാ​ർ, സി​ന്ധു, സ​ത്യ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Two arrested in Vagamon Two arrested

Recent News

Up