Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDF With The Team

Kottayam

ടീ​​മാ​​യി യു​​ഡി​​എ​​ഫ്; വി​​സ്മ​​യ​​മാ​​യി പു​​തു​​യു​​ഗയാ​​ത്ര

കോ​​ട്ട​​യം: യു​​ഡി​​എ​​ഫി​​നും പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കും ആ​​വേ​​ശം പ​​ക​​ര്‍​ന്ന് ജി​​ല്ല​​യി​​ല്‍ വി​​സ്മ​​യ​​മാ​​യി പു​​തു​​യു​​ഗ​​യാ​​ത്ര. ന​​മ്മു​​ടെ കേ​​ര​​ള​​ത്തെ വീ​​ണ്ടെ​​ടു​​ക്കാ​​ന്‍ എ​​ന്ന മു​​ദ്ര​​വാ​​ക്യ​​മു​​യ​​ര്‍​ത്തി പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ ന​​യി​​ക്കു​​ന്ന പു​​തു​​യു​​ഗ​​യാ​​ത്ര നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് മു​​ന്നോ​​ടി​​യാ​​യു​​ള്ള രാ​​ഷ്‌​​ട്രീ​​യ ജാ​​ഥ എ​​ന്ന​​തി​​ന​​പ്പു​​റം ജ​​ന​​ങ്ങ​​ളെ കേ​​ട്ടും നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍ സ്വീ​​ക​​രി​​ച്ചും നാ​​ടി​​നെ പു​​തു​​യു​​ഗ​​ത്തി​​ലേ​​ക്ക് ന​​യി​​ക്കു​​ന്ന ച​​രി​​ത്ര​​പ​​ര​​മാ​​യ യാ​​ത്ര​​യാ​​യി.

ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ പ​​ര്യ​​ട​​ന​​ത്തി​​നു ശേ​​ഷം ഇ​​ന്ന​​ലെ രാ​​വി​​ലെ പാ​​ലാ​​യി​​ല്‍​നി​​ന്നു തു​​ട​​ങ്ങി​​യ സ്വീ​​ക​​ര​​ണം ഈ​​രാ​​റ്റു​​പേ​​ട്ട​​യും പൊ​​ന്‍​കു​​ന്ന​​വും ച​​ങ്ങ​​നാ​​ശേ​​രി​​യും പാ​​മ്പാ​​ടി​​യും പി​​ന്നി​​ട്ട് കോ​​ട്ട​​യ​​ത്ത് എ​​ത്തി​​യ​​പ്പോ​​ള്‍ രാ​​ത്രി വൈ​​കി. സ്വീ​​ക​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ​​ല്ലാം ആ​​യി​​ര​​ങ്ങ​​ളാ​​ണ് ജാ​​ഥ​​യെ സ്വീ​​ക​​രി​​ക്കാ​​നെ​​ത്തി​​യ​​ത്. തു​​റ​​ന്ന വാ​​ഹ​​ന​​ത്തി​​ല്‍ പ്ര​​വ​​ര്‍​ത്ത​​ക​​രെ​​യും നാ​​ട്ടു​​കാ​​രെ​​യും കൈ​​വീ​​ശി അ​​ഭി​​വാ​​ദ്യം ചെ​​യ്ത് സ്വീ​​ക​​ര​​ണ കേ​​ന്ദ്ര​​ത്തി​​ലെ​​ത്തി​​യ പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​നെ യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ള്‍ തോ​​ളി​​ലേ​​റ്റി​​യാ​​ണ് വേ​​ദി​​യി​​ലെ​​ത്തി​​ച്ച​​ത്.

തി​​രു​​ന​​ക്ക​​ര​​യി​​ല്‍ ചേ​​ര്‍​ന്ന ആ​​ദ്യ​​ദി​​ന സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ശ​​ശി ത​​രൂ​​ര്‍ എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ര​​ണ്ടാം​​ദി​​ന പ​​ര്യ​​ട​​ത്തി​​ല്‍ ഇ​​ന്നു രാ​​വി​​ലെ 9.30ന് ​​ഏ​​റ്റു​​മാ​​നൂ​​രി​​ലും 11.30ന് ​​ക​​ടു​​ത്തു​​രു​​ത്തി​​യി​​ലും 12.30ന് ​​വൈ​​ക്ക​​ത്തും ജാ​​ഥ​​യ്ക്ക് സ്വീ​​ക​​ര​​ണം ന​​ല്‍​കും. തു​​ട​​ര്‍​ന്ന് ജാ​​ഥ ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കും.

പു​​തു​​യു​​ഗ​​യാ​​ത്ര ഇ​​ന്ന്

ഏ​​റ്റു​​മാ​​നൂ​​ര്‍ - പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ൻ​​ഡ് മൈ​​താ​​നം - രാ​​വി​​ലെ 9.30ന്
​​ക​​ടു​​ത്തു​​രു​​ത്തി - ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍​ട്ര​​ല്‍ മൈ​​താ​​നം - രാ​​വി​​ലെ 11ന്, ​​വൈ​​ക്കം - ബോ​​ട്ട് ജെ​​ട്ടി മൈ​​താ​​നം - ഉ​​ച്ച​​യ്ക്ക് 12.30ന്. (​​തു​​ട​​ര്‍​ന്ന് ജാ​​ഥ ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലേ​​ക്ക്)

കു​​രി​​ശു​​പ​​ള്ളി​​യി​​ല്‍ പ്രാ​​ര്‍​ഥ​​ന​​യോ​​ടെ തു​​ട​​ക്കം

രാ​​വി​​ലെ 10ന് ​​പാ​​ലാ കു​​രി​​ശു​​പ​​ള്ളി ക​​വ​​ല​​യി​​ലെ​​ത്തി പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് കു​​രി​​ശു​​പ​​ള്ളി​​യി​​ല്‍ നേ​​ര്‍​ച്ച​​യി​​ട്ടു പ്രാ​​ര്‍​ഥി​​ച്ചാ​​ണ് ജാ​​ഥ ആ​​രം​​ഭി​​ച്ച​​ത്. തു​​ട​​ര്‍​ന്ന് ആ​​ശു​​പ​​ത്രി ക​​വ​​ല​​യി​​ല്‍​നി​​ന്ന് എ​​ത്തി​​ച്ചേ​​ര്‍​ന്ന റാ​​ലി​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന തു​​റ​​ന്ന വാ​​ഹ​​ന​​ത്തി​​ല്‍ ക​​യ​​റി. മാ​​ണി സി. ​​കാ​​പ്പ​​ന്‍ എം​​എ​​ല്‍​എ​​യും മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ദി​​യ ബി​​നു​​വും സ​​തീ​​ശ​​നൊ​​പ്പം വാ​​ഹ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു. ജാ​​ഥാ ക്യാ​​പ്റ്റ​​നും നേ​​താ​​ക്ക​​ളും സ​​മ്മേ​​ള​​ന ന​​ഗ​​രി​​യാ​​യ പു​​ഴ​​ക്ക​​ര മൈ​​താ​​ന​​ത്ത് എ​​ത്തി​​യ​​പ്പോ​​ൾ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ തോ​​ളി​​ലേ​​റ്റി​​യാ​​ണ് സ​​തീ​​ശ​​നെ വേ​​ദി​​യി​​ലെ​​ത്തി​​ച്ച​​ത്. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, മാ​​ണി സി. ​​കാ​​പ്പ​​ന്‍, തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, മോ​​ന്‍​സ് ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ച​​തി​​നു പി​​ന്നാ​​ലെ വി.​​ഡി. സ​​തീ​​ശ​​ന്‍ പ്ര​​സം​​ഗി​​ച്ചു.

ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യെ അ​​നു​​സ്മ​​രി​​ച്ച് പു​​തു​​പ്പ​​ള്ളി​​യി​​ല്‍

പു​​തു​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ലെ പാ​​മ്പാ​​ടി​​യി​​ലെ​​ത്തി​​യ ജാ​​ഥ​​യ്ക്ക് ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​വേ​​ശ സ്വീ​​ക​​ര​​ണ​​മാ​​ണ് ന​​ല്‍​കി​​യ​​ത്. ആ​​ലാം​​പ​​ള്ളി​​യി​​ല്‍ നി​​ന്നും ജാ​​ഥ​​യെ സ്വീ​​ക​​രി​​ച്ചാ​​ന​​യി​​ച്ചു. പ്ര​​സം​​ഗ​​ത്തി​​ല്‍ ഉ​​മ്മ​​ന്‍​ചാ​​ണ്ടി​​യെ അ​​നു​​സ്മ​​രി​​ച്ച സ​​തീ​​ശ​​ന്‍ ഉ​​മ്മ​​ന്‍ ചാ​​ണ്ടി ന​​ട​​പ്പാ​​ക്കി​​യ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ള്‍ എ​​ടു​​ത്തു​​പ​​റ​​ഞ്ഞു.

കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​തീ​​ക്ഷ​​ യു​​ഡി​​എ​​ഫി​​ൽ: ശ​​ശി ത​​രൂ​​ര്‍

കോ​​ട്ട​​യം: കേ​​ര​​ള മോ​​ഡ​​ല്‍ ക​​ട​​ത്തി​​ന്‍റെ മോ​​ഡ​​ലാ​​യെ​​ന്നും വെ​​റും ക​​ടം​​വാ​​ങ്ങ​​ല്‍ മാ​​ത്ര​​മാ​​ണ് സ​​ര്‍​ക്കാ​​ര്‍ ന​​ട​​ത്തു​​ന്ന​​തെ​​ന്നും എ​​ഐ​​സി​​സി വ​​ര്‍​ക്കിം​​ഗ് ക​​മ്മി​​റ്റി​​യം​​ഗം ഡോ. ​​ശ​​ശി ത​​രൂ​​ര്‍ എം​​പി. പു​​തു​​യു​​ഗ യാ​​ത്ര​​യു​​ടെ ജി​​ല്ല​​യി​​ലെ ആ​​ദ്യ​​ദി​​ന പ​​ര്യ​​ട​​ന​​ത്തി​​ന്‍റെ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ശ​​ശി ത​​രൂ​​ര്‍. കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​തീ​​ക്ഷ യു​​ഡി​​എ​​ഫി​​ലാ​​ണ്. യു​​ഡി​​എ​​ഫ് വ​​ന്നാ​​ല്‍ നി​​ക്ഷേ​​പ സൗ​​ഹൃ​​ദ​​വും സം​​ര​​ക്ഷ​​ണ​​വും ന​​ല്‍​കും. ഇ​​തി​​നാ​​യി ഇ​​ന്‍​വെ​​സ്റ്റ്‌​​മെ​​ന്‍റ് പ്രൊ​​ട്ട​​ക്‌​​ഷ​​ന്‍ ആ​​ക്ട് ന​​ട​​പ്പാ​​ക്കും. ഇ​​ത് പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തു​​മെ​​ന്നും ശ​​ശി ത​​രൂ​​ര്‍ പ​​റ​​ഞ്ഞു.

തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ക​​ര്‍​ണാ​​ട​​ക മ​​ന്ത്രി​​യും എ​​ഐ​​സി​​സി നി​​രീ​​ക്ഷ​​ക​​നു​​മാ​​യ കെ.​​ജെ.​​ജോ​​ര്‍​ജ്, എം​​പി​​മാ​​രാ​​യ കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ്, ബെ​​ന്നി ബ​​ഹ​​നാ​​ന്‍, ആ​​ന്‍റോ ആ​​ന്‍റ​​ണി, കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ്, വി.​​കെ. ശ്രീ​​ക​​ണ്ഠ​​ന്‍, എം​​എ​​ല്‍​എ​​മാ​​രാ​​യ മോ​​ന്‍​സ് ജോ​​സ​​ഫ്, അ​​ന്‍​വ​​ര്‍ സാ​​ദ​​ത്ത്, യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ ഇ.​​ജെ. ആ​​ഗ​​സ്തി, ക​​ണ്‍​വീ​​ന​​ര്‍ ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ്, എ​​ല്‍​ഡി​​എ​​ഫ് ഘ​​ട​​ക​​ക​​ക്ഷി നേ​​താ​​ക്ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ദീ​​പി​​ക​​യെ പ​​രാ​​മ​​ര്‍​ശി​​ച്ച് ശ​​ശി ത​​രൂ​​ര്‍

കോ​​ട്ട​​യം: മ​​ല​​യാ​​ള​​ത്തി​​ന്‍റെ ആ​​ദ്യ​​പ​​ത്ര​​മാ​​യ ദീ​​പി​​ക​​യെ പ​​രാ​​മ​​ര്‍​ശി​​ച്ച് ഡോ. ​​ശ​​ശി ത​​രൂ​​ര്‍. അ​​ക്ഷ​​ര ന​​ഗ​​രി​​യാ​​യ കോ​​ട്ട​​യ​​ത്തെ​​ക്കു​​റി​​ച്ച് പ​​റ​​ഞ്ഞാ​​ണ് ശ​​ശി ത​​രൂ​​ര്‍ പ്ര​​സം​​ഗം ആ​​രം​​ഭി​​ച്ച​​ത്. അ​​ക്ഷ​​ര​​ന​​ഗ​​രം, കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ ക​​ലാ​​ല​​യ​​മാ​​യ സി​​എം​​എ​​സ് കോ​​ള​​ജ് എ​​ന്നി​​വ പ​​റ​​ഞ്ഞ​​തി​​നു ശേ​​ഷം മ​​ല​​യാ​​ള​​ത്തി​​ലെ ആ​​ദ്യ പ​​ത്ര​​മാ​​യ ദീ​​പി​​ക​​യു​​ടെ കേ​​ന്ദ്ര​​മാ​​ണ് കോ​​ട്ട​​യ​​മെ​​ന്നും ശ​​ശി​​ത​​രൂ​​ര്‍ പ​​റ​​ഞ്ഞു. കേ​​ര​​ള​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സാ​​ക്ഷ​​ര​​ത​​യു​​ള്ള ജി​​ല്ല​​യാ​​ണ് കോ​​ട്ട​​യ​​മെ​​ന്നും ഇ​​ന്ത്യ​​യു​​ടെ പ്ര​​ഥ​​മ പൗ​​ര​​നാ​​യ കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​നെ സം​​ഭാ​​വ​​ന ചെ​​യ്യാ​​നും കോ​​ട്ട​​യ​​ത്തി​​നു ക​​ഴി​​ഞ്ഞെ​​ന്നു ശ​​ശി ത​​രൂ​​ര്‍ പ്ര​​സം​​ഗ​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

പൂ​​ച്ച​​ പെ​​റ്റുകി​​ട​​ക്കുന്ന ഖ​​ജ​​നാ​​വി​​ല്‍
പ​​ണം നി​​റ​​യ്ക്കും: വി.​​ഡി. സ​​തീ​​ശ​​ന്‍

കോ​​ട്ട​​യം: ഇ​​ട​​തു ഭ​​ര​​ണ​​ത്തി​​ല്‍ പൂ​​ച്ച പെ​​റ്റു​​കി​​ട​​ക്കു​​ന്ന ഖ​​ജ​​നാ​​വ് യു​​ഡി​​എ​​ഫ് വ​​ന്നാ​​ല്‍ പ​​ണം​​കൊ​​ണ്ടു നി​​റ​​യ്ക്കു​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍. പു​​തു​​യു​​ഗ​​യാ​​ത്ര​​യു​​ടെ കോ​​ട്ട​​യ​​ത്തെ സ്വീ​​ക​​ര​​ണ​​ത്തി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു സ​​തീ​​ശ​​ന്‍. ജ​​ന​​ങ്ങ​​ളു​​ടെ ഹൃ​​ദ​​യാ​​ഭി​​ലാ​​ഷ​​ങ്ങ​​ള്‍ നെ​​ഞ്ചി​​ലേ​​റ്റി​​യ മു​​ന്ന​​ണി​​യാ​​ണ് യു​​ഡി​​എ​​ഫ്.

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ഇ​​ട​​തു ഭ​​ര​​ണ​​ത്തി​​ന് അ​​ന്ത്യം കു​​റി​​ക്കും. യു​​ഡി​​എ​​ഫി​​ന്‍റെ പു​​തു​​യു​​ഗ​​പ്പി​​റ​​വി ഉ​​ണ്ടാ​​കും. ഇ​​രു​​ണ്ട​​കാ​​ലം എ​​ന്നു പ​​റ​​ഞ്ഞ് എ​​ല്‍​ഡി​​എ​​ഫ് ന​​ട​​ത്തു​​ന്ന പ്ര​​ചാ​​ര​​ണം ക​​ഴി​​ഞ്ഞ 10 വ​​ര്‍​ഷ​​ത്തി​​നാ​​ണ് ചേ​​രു​​ന്ന​​തെ​​ന്നും സ​​തീ​​ശ​​ന്‍ കു​​റ്റ​​പ്പെ​​ടു​​ത്തി. ഇ​​ട​​തു ഭ​​ര​​ണം കേ​​ര​​ള​​ത്തി​​ന്‍റെ സ​​മ്പ​​ദ്ഘ​​ട​​ന​​യു​​ടെ ന​​ട്ടെ​​ല്ല് ത​​ക​​ര്‍​ത്തു. ആ​​റു​​ല​​ക്ഷം കോ​​ടി ബാ​​ധ്യ​​ത കേ​​ര​​ള​​ത്തി​​ന്‍റെ ത​​ല​​യി​​ല്‍ കെ​​ട്ടി​​വ​​ച്ചി​​ട്ടാ​​ണ് ഈ ​​സ​​ര്‍​ക്കാ​​ര്‍ ഭ​​ര​​ണം വി​​ട്ടു​​പോ​​കു​​ന്ന​​ത്.

ഇ​​ന്ത്യ​​യി​​ല്‍ വി​​ല​​ക്ക​​യ​​റ്റ​​മു​​ള​​ള ഒ​​ന്നാ​​മ​​ത്തെ സം​​സ്ഥാ​​ന​​മാ​​ണ് കേ​​ര​​ളം. വി​​പ​​ണി​​യി​​ല്‍ ഇ​​ട​​പെ​​ടേ​​ണ്ട സ​​പ്ലൈ​​കോ​​യ്ക്ക് കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യാ​​ണ് കു​​ടി​​ശി​​ക​​യാ​​യി ന​​ല്‍​കാ​​നു​​ള്ള​​ത്. ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ മ​​രു​​ന്നി​​ല്ല. ആ​​രോ​​ഗ്യ​​കേ​​ര​​ളം വെ​​ന്‍റി​​ലേ​​റ്റ​​റി​​ലാ​​ണ്. അ​​ഞ്ചു വ​​ര്‍​ഷ​​ക്കാ​​ല​​മാ​​ണ് വ​​യ​​റ്റി​​ല്‍ ക​​ത്രി​​ക കി​​ട​​ന്ന​​ത്. യു​​ഡി​​എ​​ഫ് വ​​ന്നാ​​ല്‍ ആ​​രോ​​ഗ്യ​​കേ​​ര​​ള​​ത്തെ ആ​​രോ​​ഗ്യ​​വ​​തി​​യാ​​ക്കും. യു​​ഡി​​എ​​ഫ് സം​​ഘ​​ടി​​പ്പി​​ച്ച മെ​​ഡി​​ക്ക​​ല്‍ കോ​​ണ്‍​ക്ലേ​​വി​​ലെ നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍ ന​​ട​​പ്പാ​​ക്കും. നി​​ക്ഷേ​​പ​​ക​​രെ എ​​യ​​ര്‍​പോ​​ര്‍​ട്ടി​​ല്‍ പോ​​യി സ്‌​​റ്റേ​​റ്റ് കാ​​റി​​ല്‍ കൊ​​ണ്ടു​​വ​​ന്ന് എ​​ല്ലാ സ​​ഹാ​​യ​​വും ചെ​​യ്യും. എ​​ല്‍​ഡി​​എ​​ഫ് എ​​വി​​ടെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യോ അ​​വി​​ടെ യു​​ഡി​​എ​​ഫ് വി​​ജ​​യി​​പ്പി​​ക്കും. എ​​വി​​ടെ ത​​ക​​ര്‍​ത്തോ അ​​വി​​ടെ യു​​ഡി​​എ​​ഫ് പു​​ന​​ര്‍​ജ​​നി​​പ്പി​​ക്കു​​മെ​​ന്നും വി.​​ഡി. സ​​തീ​​ശ​​ന്‍ പ​​റ​​ഞ്ഞു.

"റി​​ക്കാ​​ര്‍​ഡ് ഭൂ​​രി​​പ​​ക്ഷ​​ത്തി​​ല്‍ പാ​​ലാ സം​​ര​​ക്ഷി​​ക്കും;
ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണെ ഒ​​റ്റ​​തി​​രി​​ഞ്ഞ് ആ​​ക്ര​​മി​​ക്കാ​​മെ​​ന്ന് ക​​രു​​തേ​​ണ്ട'

മാ​​ണി സി. ​​കാ​​പ്പ​​ൻ യു​​ഡി​​എ​​ഫി​​ലെ പ്ര​​മു​​ഖ നേ​​താ​​വാ​​ണെ​​ന്നും ഇ​​ത്ത​​വ​​ണ റി​​ക്കാ​​ര്‍​ഡ് ഭൂ​​രി​​പ​​ക്ഷ​​ത്തി​​ല്‍ പാ​​ലാ സം​​ര​​ക്ഷി​​ക്കു​​മെ​​ന്നും വി.​​ഡി. സ​​തീ​​ശ​​ന്‍ പ​​റ​​ഞ്ഞു. ഭൂ​​രി​​പ​​ക്ഷം വ​​ര്‍​ധി​​പ്പി​​ക്കി​​ല്ലേ​​യെ​​ന്ന് പ്ര​​വ​​ര്‍​ത്ത​​ക​​രോ​​ട് പ​​ല ത​​വ​​ണ ചോ​​ദി​​ച്ച പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​ന് യേ​​സ് എ​​ന്നു മ​​റു​​പ​​ടി​​യും ല​​ഭി​​ച്ചു. മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ദി​​യ ബി​​നു​​വി​​നെ​​തി​​രേ​​യു​​ള്ള സൈ​​ബ​​ര്‍ ആ​​ക്ര​​മ​​ണ​​ത്തി​​നു നേ​​രേ​​യും സ​​തീ​​ശ​​ന്‍ രൂ​​ക്ഷ​​മാ​​യി പ്ര​​തി​​ക​​രി​​ച്ചു.

ഞ​​ങ്ങ​​ളു​​ടെ കൊ​​ച്ചാ​​ണ് ദി​​യാ ബി​​നു​​വെ​​ന്നും ഒ​​റ്റ​​തി​​രി​​ഞ്ഞാ​​ക്ര​​മി​​ക്കാ​​മെ​​ന്ന് ആ​​രും ക​​രു​​തേ​​ണ്ടെ​​ന്നും യു​​ഡി​​എ​​ഫ് ഒ​​റ്റ​​ക്കെ​​ട്ടാ​​യി നേ​​രി​​ടു​​മെ​​ന്നും പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് പ​​റ​​ഞ്ഞു. ഹ​​ര്‍​ഷാ​​ര​​വ​​ത്തോ​​ടെ​​യാ​​ണ് സ​​ദ​​സ് പ്ര​​സം​​ഗ​​ത്തെ സ്വീ​​ക​​രി​​ച്ച​​ത്.

ന​​ട്ടു​​ച്ച വെ​​യി​​ല​​ത്തും ആ​​വേ​​ശം ചോ​​രാ​​തെ

നി​​ശ്ച​​യി​​ച്ച​​തി​​ലും വൈ​​കി ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നോ​​ടെ​​യാ​​ണ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ പൊ​​ന്‍​കു​​ന്ന​​ത്ത് ജാ​​ഥ എ​​ത്തു​​ന്ന​​ത്. ഗ​​വ​​ണ്‍​മെ​​ന്‍റ് സ്‌​​കൂ​​ള്‍ ജം​​ഗ്ഷ​​നി​​ല്‍ നി​​ന്നും മാ​​ല​​പ്പ​​ട​​ക്ക​​വും വാ​​ദ്യ​​മേ​​ള​​ങ്ങ​​ളും ചേ​​ര്‍​ന്നു​​നി​​ന്ന അ​​ന്ത​​രീ​​ക്ഷ​​ത്തി​​ല്‍ ജാ​​ഥാ ക്യാ​​പ്റ്റ​​നെ സ്വീ​​ക​​രി​​ച്ചു. രാ​​ജേ​​ന്ദ്ര​​മൈ​​താ​​ന​​ത്താ​​യി​​രു​​ന്നു സ​​മ്മേ​​ള​​നം. ആ​​ന്‍റോ ആ​​ന്‍റ​​ണി, ജി​​ജി അ​​ഞ്ചാ​​നി, ജി. ​​ജീ​​രാ​​ജ് തു​​ട​​ങ്ങി​​യ​​വ​​ര്‍ യോ​​ഗ​​ത്തി​​ല്‍ പ്ര​​സം​​ഗി​​ച്ചു. തു​​ട​​ര്‍​ന്ന് പൊ​​ന്‍​കു​​ന്നം ലീ​​ലാ​​മ​​ഹ​​ല്‍ ഹോ​​ട്ട​​ലി​​ല്‍ നി​​ന്നും ഉ​​ച്ച​​ഭ​​ക്ഷ​​ണ​​വും തു​​ട​​ര്‍​ന്ന് അ​​ല്‍​പ​​സ​​മ​​യ​​ത്തെ വി​​ശ്ര​​മ​​ത്തി​​നും ശേ​​ഷം അ​​ടു​​ത്ത സ്വീ​​ക​​ര​​ണ കേ​​ന്ദ്ര​​മാ​​യ ച​​ങ്ങ​​നാ​​ശേ​​രി​​യി​​യി​​ലേ​​ക്ക്.

"പൂ​​ഞ്ഞാ​​റി​​ല്‍
എം​​എ​​ല്‍​എ​​യെ
സ്വീ​​ക​​രി​​ക്കാ​​ന്‍ താ​​ന്‍ എ​​ത്തും'

11.30ന് ​​ഉ​​ച്ച​​വെ​​യി​​ലി​​ന്‍റെ കാ​​ഠി​​ന്യ​​ത്തി​​ലാ​​ണ് ജാ​​ഥ ഈ​​രാ​​റ്റു​​പേ​​ട്ട വ​​ട​​ക്കേ​​ക്ക​​ര പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​ന്‍ ജം​​ഗ്ഷ​​നി​​ലെ​​ത്തി​​യ​​ത്. തു​​റ​​ന്ന വാ​​ഹ​​ന​​ത്തി​​ല്‍ വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ​​യും മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ളു​​ടെ​​യും അ​​ക​​മ്പ​​ടി​​യോ​​ടെ പൊ​​തു​​സ​​മ്മേ​​ള​​ന ന​​ഗ​​രി​​യാ​​യ സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ലെ​​ത്തി​​ച്ചേ​​ര്‍​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​നെ തോ​​ളി​​ലേ​​റ്റി​​യാ​​ണ് പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ വേ​​ദി​​യി​​ലെ​​ത്തി​​ച്ച​​ത്.

വേ​​ദി​​യി​​ലെ​​ത്തി​​യ വി.​​ഡി. സ​​തീ​​ശ​​ന്‍ അ​​ടു​​ത്ത തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ഴി​​യു​​മ്പോ​​ള്‍ പൂ​​ഞ്ഞാ​​റി​​ല്‍​നി​​ന്ന് ഒ​​രു യു​​ഡി​​എ​​ഫ് എം​​എ​​ൽ​​എ ഉ​​ണ്ടാ​​വ​​ണ​​മെ​​ന്നും അ​​തി​​ന്‍റെ പൂ​​ര്‍​ണ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഞാ​​ന്‍ നി​​ങ്ങ​​ളെ ഏ​​ല്‍​പ്പി​​ക്കു​​ന്ന​​താ​​യും പൂ​​ഞ്ഞാ​​റി​​ലെ യു​​ഡി​​എ​​ഫ് എം​​എ​​ല്‍​എ​​യെ ഇ​​തേ​​പോ​​ലെ തോ​​ളി​​ലേ​​റ്റി സ്വീ​​ക​​രി​​ക്കാ​​ന്‍ താ​​ന്‍ നേ​​രി​​ട്ടെ​​ത്തു​​മെ​​ന്നും പ​​റ​​ഞ്ഞു.ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, ബെ​​ന്നി ബ​​ഹ​​നാ​​ന്‍ എം​​പി, ടോ​​മി ക​​ല്ലാ​​നി തു​​ട​​ങ്ങി​​യ​​വ​​ര്‍ ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ല്‍ പ്ര​​സം​​ഗി​​ച്ചു.

 

Latest News

Up