കട്ടപ്പന: വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂളിന്റെ സുവർണ ജൂബിലി സമാപനം 17ന് നടക്കും. സുവർണ ജൂബിലിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
സുവർണ ജൂബിലി സമാപനത്തിനു മുന്നോടിയായുള്ള വിളംബര ഘോഷയാത്ര 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്കൂൾ മാനേജർ ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ഏബ്രഹാം പുറയാറ്റ് ഫ്ളാഗ് ഓഫ് ചെയ്യും. ഘോഷയാത്രയിൽ കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി, മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി, മുൻസിപ്പൽ കൗണ്‍സിലർമാരായ കെ.പി. സുമോദ്, ബീന സിബി, പി.ആർ. രമേശ്, ജൂലി റോയി, ഷാജി കുത്തോടി, സന്തോഷ് ഓലിയാനിക്കൽ, ടിജി എം. രാജു, തോമസ് മൈക്കിൾ, ഷൈനി സണ്ണി തുടങ്ങിയവരും മത, സമുദായിക, രാഷ്ട്രീയ സംഘടനാ നേതാക്കൾ, പൂർവവിദ്യാർത്ഥികൾ, വെള്ളയാംകുടി മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, വോയിസ് ഓഫ് വെള്ളയാംകുടി ഭാരവാഹികൾ, വെള്ളയാംകുടി സെന്റ് ജറോംസ് പിടിഎ ഭാരവാഹികൾ, സെന്റ് ജറോംസ് എൽപി സ്കൂൾ, യുപി സ്കൂൾ, ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ അണിനിരക്കും.
വർണാഭമായ നിശ്ചലദൃശ്യങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകന്പടിയോടെ നടക്കുന്ന വിളംബര ജാഥ ജൂബിലി സമാപന സമ്മേളന വേദിയിൽ എത്തുന്പോൾ അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് വടക്കേമുറി പതാക ഉയർത്തും.
17ന് വൈകുന്നേരം നാലിന് സുവർണ ജൂബിലി സമാപന സമ്മേളനം ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ മോണ്‍. ഏബ്രഹാം പുറയാറ്റ് അധ്യക്ഷത വഹിക്കും. ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ അനുഗ്രഹ പ്രഭാഷണവും മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണവും നടത്തും.
ഡീൻ കുര്യാക്കോസ് എംപി പ്രതിഭകളെ ആദരിക്കും. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ. ജോർജ് തകടിയേൽ ജൂബിലി സന്ദേശം നൽകി എൻഡോവ്മെന്റുകൾ വിതരണം ചെയ്യും. ഈ വർഷത്തെ എക്സലൻസി അവാർഡുകൾ കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി വിതരണം ചെയ്യും. കട്ടപ്പന എഇഒ സി. രാജശേഖരൻ, കട്ടപ്പന മുനിസിപ്പൽ കൗണ്‍സിലർമാരായ ബീന സിബി, കെ.പി. സുമോദ്, പൂർവവിദ്യാർത്ഥി പ്രതിനിധി ഷാജി മാത്യു പാലത്തിനാൽ, വെള്ളയാംകുടി സെന്റ് ജറോംസ് യുപി സ്കൂൾ അസിസ്റ്റന്റ് മാനേജർമാരായ ഫ. ജോസ് വടക്കേമുറിയിൽ, ഫാ. ജേക്കബ് മാട്ടേൽ, സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് മഠത്തിൽ, സെന്റ് ജറോംസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജി ജോർജ്, ഹെഡ്മിസ്ട്രസ് വിൻസി സെബാസ്റ്റ്യൻ, എൽപി സ്കൂൾ ഹെഡ്മാസ്റ്റർ സൈജു ജോസഫ്, പിടിഎ പ്രസിഡന്റ് ജയിംസ് വർഗീസ്, എംപിടിഎ പ്രസിഡന്റ് ടി.എച്ച്. ജിൻസിമോൾ, സ്കൂൾ ലീഡർ ജെറോം സാബു, സ്കൂൾ സെക്രട്ടറി അമല സജേഷ് എന്നിവർ പ്രസംഗിക്കും.
തുടർന്ന് വെള്ളയാംകുടി സെന്റ് ജറോംസ് യുപി സ്കൂളിലെ കലാപ്രതിഭകൾ അണിനിരക്കുന്ന ആർട്ട്ഫിയസ്റ്റ - 50 എന്ന മെഗാ ഇവന്റ് അരങ്ങേറും.