x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെറോം​സ് യു​പി സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​നം 17ന്


Published: February 15, 2026 06:07 AM IST | Updated: February 15, 2026 06:07 AM IST

​ക​ട്ട​പ്പ​ന: വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ് യു​പി സ്കൂ​ളി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​നം 17ന് ​ന​ട​ക്കും. സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി സ്കൂ​ളി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള വി​ളം​ബ​ര ഘോ​ഷ​യാ​ത്ര 16ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ്കൂ​ൾ മാ​നേ​ജ​ർ ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ഘോ​ഷ​യാ​ത്ര​യി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, മു​നി​സി​പ്പാ​ലി​റ്റി വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​നോ​ജ് മു​ര​ളി, മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ.​പി. സു​മോ​ദ്, ബീ​ന സി​ബി, പി.​ആ​ർ. ര​മേ​ശ്, ജൂ​ലി റോ​യി, ഷാ​ജി കു​ത്തോ​ടി, സ​ന്തോ​ഷ് ഓ​ലി​യാ​നി​ക്ക​ൽ, ടി​ജി എം. ​രാ​ജു, തോ​മ​സ് മൈ​ക്കി​ൾ, ഷൈ​നി സ​ണ്ണി തു​ട​ങ്ങി​യ​വ​രും മ​ത, സ​മു​ദാ​യി​ക, രാ​ഷ്ട്രീ​യ സം​ഘ​ട​നാ നേ​താ​ക്ക​ൾ, പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ൾ, വെ​ള്ള​യാം​കു​ടി മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, വോ​യി​സ് ഓ​ഫ് വെ​ള്ള​യാം​കു​ടി ഭാ​ര​വാ​ഹി​ക​ൾ, വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജ​റോം​സ് പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ, സെ​ന്‍റ് ജ​റോം​സ് എ​ൽ​പി സ്കൂ​ൾ, യു​പി സ്കൂ​ൾ, ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കും.

വ​ർ​ണാ​ഭ​മാ​യ നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളു​ടെ​യും വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ന​ട​ക്കു​ന്ന വി​ളം​ബ​ര ജാ​ഥ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന വേ​ദി​യി​ൽ എ​ത്തു​ന്പോ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​മു​റി പ​താ​ക ഉ​യ​ർ​ത്തും.

17ന് ​വൈ​കു​ന്നേ​രം നാ​ലി​ന് സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ടു​ക്കി രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് ക​രി​വേ​ലി​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും. ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് ത​ക​ടി​യേ​ൽ ജൂ​ബി​ലി സ​ന്ദേ​ശം ന​ൽ​കി എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ വി​ത​ര​ണം ചെ​യ്യും. ഈ ​വ​ർ​ഷ​ത്തെ എ​ക്സ​ല​ൻ​സി അ​വാ​ർ​ഡു​ക​ൾ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി വി​ത​ര​ണം ചെ​യ്യും. ക​ട്ട​പ്പ​ന എ​ഇ​ഒ സി. ​രാ​ജ​ശേ​ഖ​ര​ൻ, ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബീ​ന സി​ബി, കെ.​പി. സു​മോ​ദ്, പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി ഷാ​ജി മാ​ത്യു പാ​ല​ത്തി​നാ​ൽ, വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജ​റോം​സ് യു​പി സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ​മാ​രാ​യ ഫ. ​ജോ​സ് വ​ട​ക്കേ​മു​റി​യി​ൽ, ഫാ. ​ജേ​ക്ക​ബ് മാ​ട്ടേ​ൽ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബി​നോ​യ് മ​ഠ​ത്തി​ൽ, സെ​ന്‍റ് ജ​റോം​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി​ജി ജോ​ർ​ജ്, ഹെ​ഡ്മി​സ്ട്ര​സ് വി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സൈ​ജു ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് വ​ർ​ഗീ​സ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്. ജി​ൻ​സി​മോ​ൾ, സ്കൂ​ൾ ലീ​ഡ​ർ ജെ​റോം സാ​ബു, സ്കൂ​ൾ സെ​ക്ര​ട്ട​റി അ​മ​ല സ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.


തു​ട​ർ​ന്ന് വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജ​റോം​സ് യു​പി സ്കൂ​ളി​ലെ ക​ലാ​പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ക്കു​ന്ന ആ​ർ​ട്ട്ഫി​യ​സ്റ്റ - 50 എ​ന്ന മെ​ഗാ ഇ​വ​ന്‍റ് അ​ര​ങ്ങേ​റും.

Tags : nattu vishesham Vellayamkudi St. Jerome's UP School

Recent News

Up