Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Air Strike

അമേരിക്കയുടെ പ്രതികാരം; സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ ആക്രമണം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: സി​​​റി​​​യ​​​യി​​​ലെ ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വ​​​ൻ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി അ​​​മേ​​​രി​​​ക്ക അ​​​റി​​​യി​​​ച്ചു. ഒ​​​രാ​​​ഴ്ച മു​​​ന്പ് സി​​​റി​​​യ​​​യി​​​ലു​​​ണ്ടാ​​​യ ഐ​​​എ​​​സ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ട് ഭ​​​ട​​​ന്മാ​​​ര​​​ട​​​ക്കം മൂ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു​​​ള്ള പ്ര​​​തി​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്.

സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്ക് സി​​​റി​​​യ​​​യി​​​ലെ അ​​​ൽ ഷാ​​​ര ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു. ഐ​​​എ​​​സി​​​ന്‍റെ ശ​​​ക്തി​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ അ​​​തി​​​ശ​​​ക്ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണു ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ, ഹെ​​​ലി​​​കോ​​​പ്റ്റ​​​റു​​​ക​​​ൾ, പീ​​​ര​​​ങ്കി​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് സെ​​​ൻ​​​ട്ര​​​ൽ സി​​​റി​​​യ​​​യി​​​ലെ 70 കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ച്ച​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന പ​​​റ​​​ഞ്ഞു. ജോ​​​ർ​​​ദാ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. നൂ​​​റി​​​ല​​​ധി​​​കം ആ​​​യു​​​ധ​​​ങ്ങ​​​ളാ​​​ണ് ഐ​​​എ​​​സി​​​നെ​​​തി​​​രേ പ്ര​​​യോ​​​ഗി​​​ച്ച​​​ത്.

ദെ​​​യി​​​ർ എ​​​സ് സോ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ൽ അ​​​ഞ്ച് ഐ​​​എ​​​സ് ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്ററി സം​​​ഘ​​​ട​​​ന സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ക്ര​​​മ​​​ണം യു​​​ദ്ധാ​​​രം​​​ഭ​​​മ​​​ല്ലെ​​​ന്നും പ്ര​​​തി​​​കാ​​​രനടപടി മാ​​​ത്ര​​​മാ​​​ണെ​​​ന്നും യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്ത് അ​​​റി​​​യി​​​ച്ചു.

ഈ ​​​മാ​​​സം 13ന് ​​​സി​​​റി​​​യ​​​യി​​​ലെ പാ​​​ൾ​​​മി​​​റ​​​യി​​​ൽ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ൻ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ട് അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​രും ഒ​​​രു അ​​​മേ​​​രി​​​ക്ക​​​ൻ ദ്വി​​​ഭാ​​​ഷി​​​യു​​​മാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഐ​​​എ​​​സി​​​നോ​​​ടു പ്ര​​​തി​​​കാ​​​രം ചെ​​​യ്യു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​ന്നേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

Latest News

Up