Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Tariffs

മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പാ​​​ദ​​​നം കൂ​​​ട്ട​​​ണം; അമേരിക്കൻ തീരുവ മറികടക്കാൻ വി​​​ദ​​​ഗ്ധ​​​ നിർദേശം

കൊ​​​ച്ചി: അ​​​മേ​​​രി​​​ക്ക അ​​​ധി​​​ക തീ​​​രു​​​വ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ത്യ​​​യു​​​ടെ സ​​​മു​​​ദ്രോ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി രം​​​ഗം ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്നും പ​​​രി​​​ഹാ​​​ര​​​മാ​​​യി സ​​​മു​​​ദ്രോ​​​ത്പ​​​ന്ന മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന് ഊ​​​ന്ന​​​ൽ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും വി​​​ദ​​​ഗ്ധ​​​ർ. കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​ മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ (സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ) ന​​​ട​​​ക്കു​​​ന്ന നാ​​​ലാ​​​മ​​​ത് ആ​​​ഗോ​​​ള മ​​​റൈ​​​ൻ സി​​​ന്പോ​​​സി​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച വ്യ​​​വ​​​സാ​​​യ സം​​​ഗ​​​മ​​​ത്തി​​​ലാ​​​ണു നി​​​ർ​​​ദേ​​​ശ​​​മു​​​യ​​​ർ​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​യു​​​ടെ ചെ​​​മ്മീ​​​ൻ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​പ​​​ണി​​​യാ​​​യി​​​രു​​​ന്നു അ​​​മേ​​​രി​​​ക്ക. സ​​​മു​​​ദ്രോ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി രം​​​ഗം പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ന് വി​​​പ​​​ണി വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു മൂ​​​ല്യ​​​വ​​​ർ​​​ധ​​​ന ന​​​ൽ​​​കു​​​ന്ന​​​തി​​​നും അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം.

2025 ഏ​​​പ്രി​​​ൽ - സെ​​​പ്റ്റം​​​ബ​​​ർ കാ​​​ല​​​യ​​​ള​​​വി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം ആ​​​റു ശ​​​ത​​​മാ​​​നം കു​​​റ​​​വു​​​ണ്ടാ​​​യി. എ​​​ന്നാ​​​ൽ, ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ ചൈ​​​ന, വി​​​യ​​​റ്റ്നാം, താ​​​യ്‌​​​ല​​​ൻ​​​ഡ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ വ​​​ള​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

ഗ​​​വേ​​​ഷ​​​ക​​​ർ, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ​​​ഗ്ധ​​​ർ, വ്യ​​​വ​​​സാ​​​യി​​​ക​​​ൾ, ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ വി​​​ദ​​​ഗ്ധ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ കൂ​​​ട്ടാ​​​യ ശ്ര​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ മേ​​​ഖ​​​ല​​​യി​​​ൽ സ്റ്റാ​​​ർ​​​ട്ട​​​പ്പ് സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്ത​​​ണം. സ​​​മു​​​ദ്രോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ അ​​​തേ രൂ​​​പ​​​ത്തി​​​ൽ മൊ​​​ത്ത​​​മാ​​​യി ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന രീ​​​തി​​​യി​​​ൽ​​​നി​​​ന്നു മാ​​​റി റെ​​​ഡി ടു ​​​ഈ​​​റ്റ് രൂ​​​പ​​​ത്തി​​​ലു​​​ള്ള മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​ക്കി ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യ​​​ണം. നി​​​ല​​​വി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ക​​​ട​​​ൽ​​​വി​​​ഭ​​​വ ക​​​യ​​​റ്റു​​​മ​​​തി 742 മി​​​ല്യ​​​ൺ യു​​​എ​​​സ് ഡോ​​​ള​​​റാ​​​ണ്. ഇ​​​തു ചൈ​​​ന, താ​​​യ്‌​​​ല​​​ൻ​​​ഡ്, വി​​​യ​​​റ്റ്നാം, ഇ​​​ക്വ​​​ഡോ​​​ർ, ഇ​​​ന്തോ​​​നേ​​​ഷ്യ തു​​​ട​​​ങ്ങി​​​യ പ്ര​​​ധാ​​​ന എ​​​തി​​​രാ​​​ളി​​​ക​​​ളേ​​​ക്കാ​​​ൾ വ​​​ള​​​രെ പി​​​ന്നി​​​ലാ​​​ണെ​​​ന്നും യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.

മ​​​ത്സ്യ​​​ക​​​ർ​​​ഷ​​​ക​​​ർ, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, ക​​​യ​​​റ്റു​​​മ​​​തി, ചെ​​​മ്മീ​​​ൻ ഉ​​​ത്പാ​​​ദ​​​നം, ഫി​​​ഷ് മീ​​​ൽ, അ​​​ക്വാ ഫീ​​​ഡു​​​ക​​​ൾ, സാ​​​ഹ​​​സി​​​ക കാ​​​യി​​​ക വി​​​നോ​​​ദ​​​ങ്ങ​​​ൾ, തീ​​​ര​​​ദേ​​​ശ ഇ​​​ക്കോ ടൂ​​​റി​​​സം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

സി​​​ഫ്‌​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ജോ​​​ർ​​​ജ് നൈ​​​നാ​​​ൻ, സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ ഡ​​​യ​​​റ​​​ക്ട​​​ർ ജോ ​​​ഗ്രി​​​ൻ​​​സ​​​ൺ ജോ​​​ർ​​​ജ്, ഡോ ​​​എ.​​​ജെ. ത​​​ര​​​ക​​​ൻ, എം​​​പി​​​ഇ​​​ഡി​​​എ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​റാം മോ​​​ഹ​​​ൻ, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​നി​​​ൽ​​​കു​​​മാ​​​ർ, ഡോ. ​​​ജോ. കെ. ​​​കി​​​ഴ​​​ക്കൂ​​​ട​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Up