Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V. Kunjhikrishnan

ര​ക്ത​സാ​ക്ഷി ഫ​ണ്ട് വെ​ട്ടി​പ്പി​ലെ വെ​ളി​പ്പെ​ടു​ത്ത​ൽ; സിപിഎം പ്രതിരോധത്തിൽ

ക​​​​​​​ണ്ണൂ​​​​​​​ര്‍: പ​​​​​​​യ്യ​​​​​​​ന്നൂ​​​​​​​രി​​​​​​​ലെ ര​​​​​​​ക്ത​​​​​​​സാ​​​​​​​ക്ഷി ഫ​​​​​​​ണ്ട് വെ​​​​​​​ട്ടി​​​​​​​പ്പ് സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച് ജി​​​​​​​ല്ലാ ക​​​​​​​മ്മി​​​​​​​റ്റി​​​​​​​യം​​​​​​​ഗ​​​​​​​വും മു​​​​​​​തി​​​​​​​ർ​​​​​​​ന്ന നേ​​​​​​​താ​​​​​​​വു​​​​​​​മാ​​​​​​​യ വി.​​​​ ​​​കു​​​​​​​ഞ്ഞി​​​​​​ക്കൃ​​​​​​​ഷ്ണ​​​​​​​ന്‍റെ വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്ത​​​​​​​ലി​​​​​​ൽ സി​​​പി​​​എം പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ​​​ത്തി​​​ൽ. കു​​​​​​​ഞ്ഞി​​​​​​​കൃ​​​​​​​ഷ്ണ​​​​​​​നെ​​​​​​​തി​​​​​​​രേ ഉ​​​​​​​ട​​​​​​​ൻ പാ​​​​​​​ർ​​​​​​​ട്ടി ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​യു​​​​​​​ണ്ടാ​​​​​​​യേ​​​​​​​ക്കും. ഇ​​​​​​​ന്ന് സി​​​​​​​പി​​​​​​​എം അ​​​​​​​ടി​​​​​​​യ​​​​​​​ന്ത​​​​​​​ര ജി​​​​​​​ല്ലാ സെ​​​​​​​ക്ര​​​​​​​ട്ടേ​​​​​​​റി​​​​​​​യ​​​​​​​റ്റും നാ​​​​​​​ളെ ജി​​​​​​​ല്ലാ ക​​​​​​​മ്മി​​​​​​​റ്റി​​​​​​​യും ചേ​​​​​​​രു​​​​​​​ന്നു​​​​​​​ണ്ട്.

അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം, ത​​​​​​​ന്‍റെ പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ങ്ങാ​​​​​​​നി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന "നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തെ അ​​​​​​​ണി​​​​​​​ക​​​​​​​ള്‍ തി​​​​​​​രു​​​​​​​ത്ത​​​​​​​ണം' എ​​​​​​​ന്ന പു​​​​​​​സ്ത​​​​​​​ക​​​​​​​ത്തി​​​​​​​ൽ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്ത​​​​​​​ലു​​​​​​​ണ്ടാ​​​​​​​കു​​​​​​​മെ​​​​​​​ന്ന് കു​​​​​​​ഞ്ഞി​​​​​​​കൃ​​​​​​​ഷ്ണ​​​​​​​ൻ ഇ​​​​ന്ന​​​​ലെ മാ​​​​​​​ധ്യ​​​​​​​മ​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​രോ​​​​​​​ടു പ​​​​​​​റ​​​​​​​ഞ്ഞു.

കു​​​​​​​ഞ്ഞി​​​​​​​കൃ​​​​​​​ഷ്ണ​​​​​​​ന് പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യി​​​​​​​ലെ ചി​​​​​​​ല നേ​​​​​​​താ​​​​​​​ക്ക​​​​​​​ളു​​​​​​​ടെ ര​​​​​​​ഹ​​​​​​​സ്യ​​​​​​​പി​​​​​​​ന്തു​​​​​​​ണ ല​​​​​​​ഭി​​​​​​​ച്ച​​​​​​​താ​​​​​​​യു​​​​​​​ള്ള പ്ര​​​​​​​ചാ​​​​​​​ര​​​​​​​ണ​​​​​​​വും ശ​​​​​​​ക്ത​​​​​​​മാ​​​​​​​ണ്. ചി​​​​​​​ല സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത​​​​​​​ല നേ​​​​​​​താ​​​​​​​ക്ക​​​​​​​ളും വ​​​​​​​ലി​​​​​​​യൊ​​​​​​​രു വി​​​​​​​ഭാ​​​​​​​ഗം അ​​​​​​​ണി​​​​​​​ക​​​​​​​ളും കു​​​​​​​ഞ്ഞി​​​​​​കൃ​​​ഷ്ണ​​​​​​​ന് ന​​​​​​​ല്‍​കു​​​​​​​ന്ന പി​​​​​​​ന്തു​​​​​​​ണ​​​​​​​യാ​​​​​​​ണ് വി​​​​​​​വാ​​​​​​​ദ വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്ത​​​​​​​ലി​​​​​​​നു പി​​​​​​​ന്നി​​​​​​​ലെ​​​​​​​ന്നാ​​​​​​​ണു പു​​​​​​​റ​​​​​​​ത്തു​​​​​​​ വ​​​​​​​രു​​​​​​​ന്ന വി​​​​​​​വ​​​​​​​രം.

പ​​​​​​​യ്യ​​​​​​​ന്നൂ​​​​​​​രി​​​​​​​ലേ​​​​​​​തി​​​​​​​നു സ​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യ ചി​​​​​​​ല സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ള്‍ കാ​​​​​​​ര​​​​​​​ണം സി​​​​​​​പി​​​​​​​എം ബ​​​​​​​ന്ധ​​​​​​​മു​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന നേ​​​​​​​താ​​​​​​​ക്ക​​​​​​​ളു​​​​​​​ള്‍​പ്പെ​​​​​​​ടെ​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​​​​രു​​​​​​​ടെ എ​​​​​​​ണ്ണം സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്ത് വ​​​​​​​ര്‍​ധി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന്‍റെ പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്ത​​​​​​​ല്‍.

സി​​​​​​​പി​​​​​​​എ​​​​​​​മ്മി​​​​​​​ലെ ചി​​​​​​​ല നേ​​​​​​​താ​​​​​​​ക്ക​​​​​​​ളെ ക​​​​​​​ണ്ട​​​​​​​തി​​​​​​​നു​​​​​​​ശേ​​​​​​​ഷ​​​​​​​മാ​​​​​​​ണു കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്ത​​​​​​​ൽ ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​തെ​​​​​​​ന്നാ​​​​​​​ണു സൂ​​​​​​​ച​​​​​​​ന. വി​​​​​​​വി​​​​​​​ധ ക​​​​​​​മ്മി​​​​​​​റ്റി​​​​​​​ക​​​​​​​ളി​​​​​​​ലു​​​​​​​ന്ന​​​​​​​യി​​​​​​​ച്ചി​​​​​​​ട്ടും ഫ​​​​​​​ല​​​​​​​മി​​​​​​​ല്ലാ​​​​​​​തെ​​​​​​​ വ​​​​​​​ന്ന​​​​​​​പ്പോ​​​​​​​ഴാ​​​​​​ണു വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്ത​​​​​​​ലി​​​​​​​നു മു​​​​​​​തി​​​​​​​രേ​​​​​​​ണ്ടി വ​​​​​​​ന്ന​​​​​​​തെ​​​​​​​ന്നും അ​​​​​​​ദ്ദേ​​​​​​​ഹം പ​​​​​​​റ​​​​​​​യു​​​​​​​ന്നു​​​​​​​ണ്ട്.

നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​നു​​​​​​​ള്ള സ്ഥാ​​​​​​​നാ​​​​​​​ര്‍​ഥി നി​​​​​​​ര്‍​ണ​​​​​​​യ​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള എം​​​​​​​എ​​​​​​​ല്‍​എ ടി.​​​​​​​ഐ. മ​​​​​​​ധു​​​​​​​സൂ​​​​​​​ദ​​​​​​​ന​​​​​​​നെ ല​​​​​​​ക്ഷ്യ​​​​​​​മാ​​​​​​​ക്കി​​​​​​​യു​​​​​​​ള്ള വെ​​​​​​​ളി​​​​​​​പ്പെ​​​​​​​ടു​​​​​​​ത്ത​​​​​​​ലെ​​​​​​​ന്ന​​​​​​​തും ശ്ര​​​​​​​ദ്ധേ​​​​​​​യ​​​​​​​മാ​​​​​​​ണ്. അ​​​​​​​തി​​​​​​​നി​​​​​​​ടെ, കു​​​​​​​ഞ്ഞി​​​​​​​കൃ​​​​ഷ്ണ​​​​​​​നെ​​​​​​​തി​​​​​​​രേ "ഒ​​​​​​​റ്റു​​​​​​​കാ​​​​​​​ര​​​​​​​നെ നാ​​​​​​​ട് തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യു​​​​​​​'മെ​​​​​​​ന്നും മ​​​​​​​റ്റു​​​​​​​മെ​​​​​​​ഴു​​​​​​​തി​​​​​​​യ ഫ്ലെക്സ് ബോ​​​​​​​ര്‍​ഡ് പ്ര​​​​​​​ച​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ള്‍ കാ​​​​​​​റ​​​​​​​മേ​​​​​​​ല്‍, വെ​​​​​​​ള്ളൂ​​​​​​​ര്‍, പെ​​​​​​​രു​​​​​​​മ്പ ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ല്‍ പ്ര​​​​​​​ത്യ​​​​​​​ക്ഷ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ണ്ട്.

Latest News

Up