Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.N. Vasavan

ആഗോള അയ്യപ്പ സംഗമം: സര്‍ക്കാരിന് കണക്ക് പറയാൻ അധികാരമില്ലെന്ന് വി.എൻ. വാസവൻ

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ.

ദേവസ്വം ബോര്‍ഡ് എല്ലാം പറയുമെന്നും സര്‍ക്കാരിന് വരവ് ചെലവ് സംബന്ധിച്ച കണക്ക് പറയാൻ അധികാരമില്ലെന്നും വാസവൻ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണ്.

ദേവസ്വം ബോർഡ്‌ അഡ്വാൻസ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളിൽ വ്യക്തത വരുത്തണമെങ്കിൽ ബോർഡിനോട് ചോദിക്കണം. കോടതിയാണ് ഇക്കാര്യങ്ങളിൽ ഇടപെടുകയും നിർദേശം കൊടുക്കുകയും ചെയ്തത്. ദേവസ്വം ബോർഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യം എങ്കിൽ ചോദിക്കും.

ബോര്‍ഡിനോട് കാര്യങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരമില്ലെന്നും വാസവൻ പറഞ്ഞു.

District News

ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​നം: ഏ​​റ്റു​​മാ​​നൂ​​രി​​ൽ സൗ​​ക​​ര്യ​​ങ്ങ​​ൾ ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന് മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ

ഏ​​റ്റു​​മാ​​നൂ​​ർ: ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന കാ​​ലം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​മ്പ് ഏ​​റ്റു​​മാ​​നൂ​​ർ ഇ​​ട​​ത്താ​​വ​​ള​​ത്തി​​ൽ ഭ​​ക്ത​​ർ​​ക്കു വേ​​ണ്ട എ​​ല്ലാ സൗ​​ക​​ര്യ​​ങ്ങ​​ളും ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന് ദേ​​വ​​സ്വം മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ. ഏ​​റ്റു​​മാ​​നൂ​​രി​​ലെ ഒ​​രു​​ക്ക​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്താ​​ൻ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച് വി​​വി​​ധ വ​​കു​​പ്പു​​ക​​ൾ​​ക്ക് മ​​ന്ത്രി നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കി. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന്‍റെ ഏ​​റ്റൂ​​മാ​​നൂ​​ര്‍ എ​​ക്സ്റ്റ​​ൻ​​ഷ​​ൻ കൗ​​ണ്ട​​റി​​ൽ സീ​​സ​​ൺ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​മ്പ് ഒ​​രു ഡോ​​ക്ട​​റെ​​ക്കൂ​​ടി നി​​യ​​മി​​ക്ക​​ണം. കൗ​​ണ്ട​​ര്‍ വൈ​​കു​​ന്നേ​​ര​​വും തു​​റ​​ന്നു പ്ര​​വ​​ര്‍ത്തി​​ക്ക​​ണം. തി​​ര​​ക്ക​​നു​​സ​​രി​​ച്ച് ഏ​​റ്റു​​മാ​​നൂ​​രി​​ൽ​​നി​​ന്ന് പ​​മ്പ​​യി​​ലേ​​ക്ക് കെ​​എ​​സ്ആ​​ര്‍ടി​​സി കൂ​​ടു​​ത​​ൽ സ​​ര്‍വീ​​സു​​ക​​ള്‍ ന​​ട​​ത്ത​​ണം.

ക്ഷേ​​ത്ര​​പ​​രി​​സ​​ര​​ത്തും ടൗ​​ണി​​ലും കൂ​​ടു​​ത​​ൽ നി​​രീ​​ക്ഷ​​ണ കാ​​മ​​റ​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​യി ക​​രാ​​ർ ഒ​​പ്പി​​ട്ടി​​ട്ടു​​ണ്ട്. അ​​ടു​​ത്ത​​യാ​​ഴ്ച മു​​ത​​ൽ ഇ​​വ പ്ര​​വ​​ര്‍ത്ത​​ന​​ക്ഷ​​മ​​മാ​​കും. വ​​ട​​ക്കേ ഗോ​​പു​​ര ന​​ട​​യി​​ൽ ഹൈ​​മാ​​സ്റ്റ് ലൈ​​റ്റ് സ്ഥാ​​പി​​ക്കാ​​ൻ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.

തീ​​ർ​​ഥാ​​ട​​ന കാ​​ല​​ത്ത് ഏ​​റ്റു​​മാ​​നൂ​​ർ ഇ​​ട​​ത്താ​​വ​​ള​​ത്തി​​ൽ ഒ​​രു​​ക്കു​​ന്ന സൗ​​ക​​ര്യ​​ങ്ങ​​ൾ വി​​വി​​ധ വ​​കു​​പ്പു മേ​​ധാ​​വി​​ക​​ൾ വി​​ശ​​ദീ​​ക​​രി​​ച്ചു. ക്ഷേ​​ത്ര പ​​രി​​സ​​ര​​ത്ത് റ​​വ​​ന്യൂ വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക​​ൺ​​ട്രോ​​ൾ റൂം ​​പ്ര​​വ​​ർ​​ത്തി​​ക്കും. ഇ​​ത്ത​​വ​​ണ​​യും 70 പോ​​ലീ​​സു​​കാ​​രെ ഏ​​റ്റു​​മാ​​നൂ​​രി​​ൽ ഡ്യൂ​​ട്ടി​​ക്ക് നി​​യോ​​ഗി​​ക്കും. പോ​​ലീ​​സ് എ​​യ്ഡ് പോ​​സ്റ്റും ഉ​​ണ്ടാ​​കും.

എ​​ക്‌​​സൈ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ക്ഷേ​​ത്ര​​പ​​രി​​സ​​ര​​ത്തെ ക​​ട​​ക​​ളി​​ൽ പ്ര​​ത്യേ​​ക പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. എ​​ക്സൈ​​സ് റേ​​ഞ്ച് ഓ​​ഫീ​​സ് കേ​​ന്ദ്രീ​​ക​​രി​​ച്ച് 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​ൺ​​ട്രോ​​ൾ റൂം ​​ഉ​​ണ്ടാ​​കും. ആ​​രോ​​ഗ്യ വ​​കു​​പ്പി​​നു കീ​​ഴി​​ല്‍ ഡോ​​ക്ട​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന മെ​​ഡി​​ക്ക​​ൽ യൂ​​ണി​​റ്റ് പ്ര​​വ​​ർ​​ത്തി​​ക്കും. 24 മ​​ണി​​ക്കൂ​​റും ആം​​ബു​​ല​​ൻ​​സ് സേ​​വ​​നം ഉ​​റ​​പ്പു​​വ​​രു​​ത്തും.

കെ​​എ​​സ്ആ​​ർ​​ടി​​സി കോ​​ട്ട​​യ​​ത്തു​​നി​​ന്നു​​ള്ള പ​​മ്പ സ​​ർ​​വീ​​സി​​നാ​​യി ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ 50 ബ​​സു​​ക​​ളും പി​​ന്നീ​​ട് 20 ബ​​സു​​ക​​ളും അ​​ധി​​ക​​മാ​​യി അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്. എ​​ല്ലാ ദി​​വ​​സ​​വും ദീ​​പാ​​രാ​​ധ​​ന​​യ്ക്കു​​ശേ​​ഷം ഏ​​റ്റു​​മാ​​നൂ​​ർ ക്ഷേ​​ത്ര പ​​രി​​സ​​ര​​ത്തു​​നി​​ന്ന് പ​​മ്പ സ​​ർ​​വീ​​സ് ഉ​​ണ്ടാ​​കും.
24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​ഗ്നി​​ര​​ക്ഷാ യൂ​​ണി​​റ്റ് ക്ഷേ​​ത്ര​​പ​​രി​​സ​​ര​​ത്ത് ഉ​​ണ്ടാ​​കും. ഭ​​ക്ഷ്യ സു​​ര​​ക്ഷാ വ​​കു​​പ്പ് ഭ​​ക്ഷ​​ണ​​ശാ​​ല​​ക​​ളി​​ൽ നി​​ര​​ന്ത​​ര​​മാ​​യി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. വ​​കു​​പ്പി​​ന്‍റെ മൊ​​ബൈ​​ൽ ലാ​​ബും പ്ര​​വ​​ർ​​ത്തി​​ക്കും.

പൊ​​തു വി​​ത​​ര​​ണ വ​​കു​​പ്പ് ഇ​​ട​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ 10 രൂ​​പ​​യ്ക്ക് കു​​ടി​​വെ​​ള്ളം ല​​ഭ്യ​​മാ​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ന​​ഗ​​ര ശു​​ചീ​​ക​​ര​​ണ​​ത്തി​​ന് ന​​ഗ​​ര​​സ​​ഭ കൂ​​ട​​ത​​ൽ താ​​ത്കാ​​ലി​​ക ജീ​​വ​​ന​​ക്കാ​​രെ നി​​യ​​മി​​ച്ചു. തെ​​രു​​വു വി​​ള​​ക്കു​​ക​​ൾ എ​​ല്ലാം ക​​ത്തു​​ന്നു​​വെ​​ന്ന് ഉ​​റ​​പ്പാ​​ക്കും.

ഏ​​റ്റു​​മാ​​നൂ​​ര്‍ ശ്രീ​​കൈ​​ലാ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ ക​​ള​​ക്ട​​ർ ചേ​​ത​​ൻ കു​​മാ​​ർ മീ​​ണ, ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി എ. ​​ഷാ​​ഹു​​ൽ ഹ​​മീ​​ദ്, തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. പി.​​എ​​സ്. പ്ര​​ശാ​​ന്ത്, ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ലൗ​​ലി ജോ​​ർ​​ജ്, എ​​ഡി​​എം എ​​സ്. ശ്രീ​​ജി​​ത്ത്, ആ​​ർ​​ഡി​​ഒ ജി​​നു പു​​ന്നൂ​​സ്, കോ​​ട്ട​​യം ത​​ഹ​​സീ​​ൽ​​ദാ​​ർ എ​​സ്.​​എ​​ൻ. അ​​നി​​ൽ​​കു​​മാ​​ർ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ത​​ഹ​​സീ​​ൽ​​ദാ​​ർ എ.​​എം. ബി​​ജി​​മോ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Kerala

ശ​ബ​രി​മ​ല​യെ ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കും: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

 

 

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലൂ​ടെ ശ​ബ​രി​മ​ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. ശ​നി​യാ​ഴ്ച പ​മ്പാ തീ​ര​ത്ത് ന​ട​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ശ​ബ​രി​മ​ല​യെ ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. തീ​ർ​ഥാ​ട​ക​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് അ​യ്യ​പ്പ സം​ഗ​മ​ത്തി​ലേ​ക്ക് സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും എ​ത്തി​യ​ത്. ശ​ബ​രി​മ​ല​യ്ക്കു​ള്ള വി​ക​സ​ന കാ​ഴ്ച​പ്പാ​ടും ഭാ​വി​യി​ലെ മാ​റ്റ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം.

ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്ത 3,000 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. തി​ങ്ക​ളാ​ഴ്ച വ​രെ 4,864 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. മ​ത, സാ​മു​ദാ​യി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തു​ള്ള 500 പേ​ർ​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​കും.

മൂ​ന്ന് വേ​ദി​ക​ളി​ലാ​യി ഒ​രേ സ​മ​യം വി​വി​ധ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തും. ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​ൻ, ആ​ത്മീ​യ ടൂ​റി​സം സ​ർ​ക്യൂ​ട്ടു​ക​ൾ, ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് ക്ര​മീ​ക​ര​ണ​വും മു​ന്നൊ​രു​ക്ക​ങ്ങ​ളും ഇ​വ​യാ​ണ് വി​ഷ​യം.

പ​മ്പാ തീ​ര​ത്തെ പ്ര​ധാ​ന വേ​ദി​യി​ലാ​ണ് മാ​സ്റ്റ​ർ പ്ലാ​നി​നെ കു​റി​ച്ചു​ള്ള ച​ർ​ച്ച. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ശു​ചി​ത്വം, ഭ​ക്ത​ർ​ക്കു​ള്ള ക്ഷേ​മ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്യും. മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​ണ് മാ​സ്റ്റ​ർ പ്ലാ​നി​ലു​ള്ള​ത്.

ശ​ബ​രി​മ​ല, പ​മ്പ, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 1,000 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്നു. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് എ​രു​മേ​ലി, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ 146 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ന​ട​ക്കു​ന്നു.

ആ​ത്മീ​യ ടൂ​റി​സം സ​ർ​ക്യൂ​ട്ടാ​ണ് ര​ണ്ടാ​മ​ത്തെ വി​ഷ​യം. ശ​ബ​രി​മ​ല​യെ ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ശ​ബ​രി​ല​യു​ടെ തി​ര​ക്ക് നി​യ​ന്ത്ര​ണ​വും സ​ജീ​ക​ര​ണ​വു​മാ​ണ് മൂ​ന്നാ​മ​ത്തെ വി​ഷ​യം. ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ രീ​തി​യി​ൽ ദ​ർ​ശ​നം ഉ​റ​പ്പാ​ക്കും.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലൂ​ടെ ഭ​ക്ത​രു​ടെ അ​ഭി​പ്രാ​യം ശേ​ഖ​രി​ക്കും. ഇ​തി​നാ​യി ചോ​ദ്യാ​വ​ലി പ്ര​തി​നി​ധി​ക​ൾ​ക്ക് ന​ൽ​കും. തീ​ർ​ഥാ​ട​ക​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണും. സെ​ഷ​നു​ക​ളി​ലൂ​ടെ ഉ​രു​ത്തി​രി​യു​ന്ന ആ​ശ​യ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കാ​ൻ ക​മ്മി​റ്റി​യെ നി​യ​മി​ക്കും.

ക​മ്മി​റ്റി ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഊ​ന്നി​യാ​കും തു​ട​ർ വി​ക​സ​നം. ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ അ​ട​ക്കം വൈ​കാ​തെ പൂ​ർ​ത്തി​യാ​കും. ശ​ബ​രി​മ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നൊ​പ്പം ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​ശ​സ്തി ഉ​യ​ർ​ത്തു​ക​യാ​ണ് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Up