x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം ക​ലാ​ല​യ​ങ്ങ​ളി​ൽ തു​ട​ങ്ങ​ണം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ


Published: November 1, 2025 10:49 PM IST | Updated: November 1, 2025 10:49 PM IST

പൊ​ൻ​കു​ന്നം ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ​ ഉദ്ഘാടനവും‘ല​ക്ഷ്യ​’യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

പൊ​ൻ​കു​ന്നം: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ടം ക​ലാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു തു​ട​ങ്ങ​ണ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. പൊ​ൻ​കു​ന്നം ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ക​സ​ന​പ​ദ്ധ​തി​ക​ളു​ടെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തും എ​ക്‌​സൈ​സ് വ​കു​പ്പും ചേ​ർ​ന്ന് സ്‌​കൂ​ളു​ക​ളി​ൽ ന​ട​ത്തു​ന്ന ല​ഹ​രി​വി​രു​ദ്ധ പ​ദ്ധ​തി​യാ​യ ല​ക്ഷ്യ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് വി​മു​ക്തി പ​ദ്ധ​തി. പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ഒ​ട്ടേ​റെ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​മാ​ണി​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ക​ർ​മ​പ​ദ്ധ​തിയാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​മി​സ്ട്രി ലാ​ബ് സ​മ​ർ​പ്പ​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ർ ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ. ഗി​രീ​ഷ്‌​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ശ്രീ​ല​ത സ​ന്തോ​ഷ്, ബി​പി​സി അ​ജാ​സ് വാ​രി​ക്കാ​ട​ൻ, ഗി​രീ​ഷ് എ​സ്. നാ​യ​ർ, വി.​ജി. ലാ​ൽ, പി. ​സ​തീ​ശ് ച​ന്ദ്ര​ൻ നാ​യ​ർ, ജ​യാ ശ്രീ​ധ​ർ, സി.​കെ. രാ​മ​ച​ന്ദ്ര​ൻ, കെ. ​സേ​തു​നാ​ഥ്, ലാ​ജി മാ​ട​ത്താ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​തോ​ടൊ​പ്പം ടൗ​ൺ ഹാ​ളി​ന് സ​മീ​പം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച വ​നി​ത ഫി​റ്റ്‌​ന​സ് സെ​ന്‍റ​റും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെയ്തു.

Tags : V.N. Vasavan nattuvisesham local news

Recent News

Up