ന്യൂഡൽഹി: വിബി-ജി റാം ജി പദ്ധതിയെപ്പറ്റി കോണ്ഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര ഗ്രാമീണ വികസന വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനു കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കുറ്റപ്പെടുത്തിയ ചൗഹാൻ പുതിയ നിയമം തൊഴിലിനുള്ള അവകാശത്തെ ശക്തിപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.
പദ്ധതിക്കുകീഴിൽ ചില പഞ്ചായത്തുകൾക്ക് മാത്രമേ തൊഴിൽ നൽകപ്പെടുകയുള്ളൂവെന്ന തരത്തിലുള്ള കള്ളം പ്രതിപക്ഷം പ്രചരിപ്പിക്കുകയാണെന്ന് ചൗഹാൻ പറഞ്ഞു.