Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VS Sivakumar

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം: വി.​എ​സ്. ശി​വ​കു​മാ​റി​ന് ക്ലീ​ൻ ചി​റ്റ് 

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്തു സ​മ്പാ​ദ​ന കേ​സി​ൽ മു​ൻ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ വി.​എ​സ്. ശി​വ​കു​മാ​റി​ന് വി​ജി​ല​ൻ​സ് ക്ലീ​ൻ ചി​റ്റ്. എ​ന്നാ​ൽ, ഡ്രൈ​വ​ർ ഷൈ​ജു​ഹ​ര​ൻ അ​ന​ധി​കൃ​ത സ്വ​ത്തു സ​മ്പാ​ദ​നം ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും.

വി.​എ​സ്. ശി​വ​കു​മാ​റി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ എം. ​രാ​ജേ​ന്ദ്ര​നും എ​ൻ.​എ​സ്. ഹ​രി​കു​മാ​റും വ​ൻ​തോ​തി​ൽ സ്വ​ത്തു സ​മ്പാ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ​ക്കെ​തി​രേ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​രി​നോ​ടു വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തു.

സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കെ​തി​രേ അ​ന​ധി​കൃ​ത സ്വ​ത്തു സ​മ്പാ​ദ​ന കേ​സി​ൽ വി​ജി​ല​ൻ​സി​ന് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​യ​മ ത​ട​സ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ന് വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ സെ​ൽ ശി​പാ​ർ​ശ ചെ​യ്ത​ത്. സ​ർ​ക്കാ​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി തു​ട​ർ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ട​ക്കം ബി​നാ​മി പേ​രി​ൽ സ്വ​ന്ത​മാ​ക്കി എ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ശി​വ​കു​മാ​റി​ന് പ​ങ്കി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​ത്.

Latest News

Up