തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദന കേസിൽ മുൻമന്ത്രിയും കോണ്ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ്. എന്നാൽ, ഡ്രൈവർ ഷൈജുഹരൻ അനധികൃത സ്വത്തു സമ്പാദനം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിൽ കുറ്റപത്രം സമർപ്പിക്കും.
വി.എസ്. ശിവകുമാറിന്റെ സുഹൃത്തുക്കളായ എം. രാജേന്ദ്രനും എൻ.എസ്. ഹരികുമാറും വൻതോതിൽ സ്വത്തു സമ്പാദിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇവർക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിന് സർക്കാരിനോടു വിജിലൻസ് ശിപാർശ ചെയ്തു.
സ്വകാര്യ വ്യക്തികൾക്കെതിരേ അനധികൃത സ്വത്തു സമ്പാദന കേസിൽ വിജിലൻസിന് തുടർ നടപടി സ്വീകരിക്കാൻ നിയമ തടസമുള്ള സാഹചര്യത്തിലാണ് ഇഡി അന്വേഷണത്തിന് വിജിലൻസ് സ്പെഷൽ സെൽ ശിപാർശ ചെയ്തത്. സർക്കാരാണ് ഇക്കാര്യത്തിൽ ഇനി തുടർ തീരുമാനമെടുക്കേണ്ടത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി അടക്കം ബിനാമി പേരിൽ സ്വന്തമാക്കി എന്നത് ഉൾപ്പെടെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസാണ് വിജിലൻസ് അന്വേഷണത്തിലൂടെ ശിവകുമാറിന് പങ്കില്ലെന്നു വ്യക്തമായത്.
Tags : VS Sivakumar Clean chit