Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WORLD CINEMA

15 ചി​ത്ര​ങ്ങ​ളു​ടെ വി​ല​ക്ക് നീ​ക്കി, ബാ​ക്കി അ​ഞ്ചു ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്

അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ല്‍ അ​നു​മ​തി നി​ഷേ​ധി​ച്ച 19-ല്‍ 15 ​സി​നി​മ​ക​ളു​ടെ വി​ല​ക്ക് പി​ന്‍​വ​ലി​ച്ച് കേ​ന്ദ്രം. നാ​ലു സി​നി​മ​ക​ള്‍​ക്കു​ള്ള വി​ല​ക്ക് തു​ട​രും. ബീ​ഫ്, ബാ​റ്റി​ല്‍​ഷി​പ്പ് പൊ​ട്ടം​കി​ന്‍, പ​ല​സ്തീ​ന്‍ 36 ഉ​ള്‍​പ്പെ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ള്‍​ക്ക് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ല​ഭി​ച്ചു.

സ്‌​ക്രീ​നിം​ഗ് ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ ചി​ത്ര​ങ്ങ​ള്‍ റീ ​ഷെ​ഡ്യൂ​ള്‍ ചെ​യ്ത് പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നാ​ണ് സം​ഘാ​ട​ക​രു​ടെ ശ്ര​മം. ഡെ​ലി​ഗേ​റ്റു​ക​ളെ മെ​സേ​ജു​വ​ഴി വി​വ​രം അ​റി​യി​ക്കും.

അ​ഞ്ചു​സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​നം നി​ഷേ​ധി​ച്ച​ത് സി​നി​മ നി​ര്‍​മി​ച്ച രാ​ജ്യ​വു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​വു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണെ​ന്ന് പ​റ​യു​ന്നു. പ്ര​ദ​ര്‍​ശി​പ്പി​ച്ചാ​ല്‍ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്തം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ക്ലാ​ഷ്, ഈ​ഗി​ള്‍​സ് ഓ​ഫ് ദ ​റി​പ്പ​ബ്ലി​ക്, ഓ​ള്‍ ദാ​റ്റ്‌​സ് ലെ​ഫ്റ്റ് ഓ​ഫ് യു, ​എ​പോ​യ​റ്റ്: അ​ണ്‍ ക​ണ്‍​സീ​ല്‍​ഡ് പോ​യ​ട്രി, യെ​സ് എ​ന്നീ സി​നി​മ​ക​ള്‍​ക്കാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​നു​മ​തി നി​ഷേ​ധി​ച്ച​ത്.

അ​നു​മ​തി നി​ഷേ​ധി​ച്ച സി​നി​മ​ക​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യി പ്ര​ദ​ര്‍​ശി​പ്പി​ച്ചാ​ല്‍ അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നാ​യി​രി​ക്കും. ഭാ​വി​യി​ല്‍ ആ ​രാ​ജ്യ​ങ്ങ​ളി​ല്‍ മ​ല​യാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യാ​ല്‍ ഇ​ട​പെ​ടു​ന്ന​തി​ന് പ​രി​മി​തി​ക​ളു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ച​താ​യും വി​വ​ര​മു​ണ്ട്.

Latest News

Up