Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waste Soil

Kollam

ഉയരപ്പാത നി​ർ​മാ​ണ​ത്തി​ന് വേ​സ്റ്റ് മ​ണ്ണ്; പ്രതിഷേധം ശക്തം

ച​വ​റ : നി​യോ​ജ​ക മ​ണ്ഡ​ല​പ​രി​ധി​യി​ൽ ന​ട​ന്നു വ​രു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തിന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ക്ക​പ്പെ​ടു​ന്ന ഉ​യ​ര​പ്പാ​ത​യു​ടെ ഭാ​ഗ​ങ്ങ​ളി​ൽ വേ​സ്റ്റ് മ​ണ്ണും ഡ്രെഡ്​ജിം​ഗ് മ​ണ്ണും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം. ഇ​ത് വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി നാ​ട്ടു​കാ​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​കാ​യ​ലു​ക​ളി​ൽ നി​ന്നും എ​ടു​ത്ത ഡ്രെഡ്​ജിം​ഗ് മ​ണ്ണ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.

കൂ​ടാ​തെ സ​മീ​പ​ത്തെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ഉ​ള്ള വെ​ള്ള വേ​സ്റ്റ് മ​ണ്ണും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​ണ്ട്. ഇ​ത് ഭാ​വി​യി​ൽ വ​ലി​യ പ​രി​സ്ഥി​തി ദു​ര​ന്ത​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നു വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. മ​ണ്ണ് നി​റ​ച്ചു​ള്ള ഉ​യ​ര​പ്പാ​ത വ​രു​ന്ന​തോ​ടു​കൂ​ടി മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കാ​നും സ​മീ​പ​വാ​സി​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ക​യ​റാ​നും ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക. മ​ണ്ണ് നി​റ​ച്ച് റോ​ഡ് ഉ​യ​ർ​ത്തു​ന്ന നി​ല​വി​ലെ രീ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ദീ​ർ​ഘ​കാ​ല​വും സു​ര​ക്ഷി​ത​വു​മാ​യ പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ തൂ​ണു​ക​ളി​ൽ തീ​ർ​ത്ത ഉ​യ​ര​പ്പാ​ത (എ​ലി​വേ​റ്റ​ഡ് ഹൈ​വേ) നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. അ​ത്ത​രം നി​ർ​മാ​ണം ന​ട​പ്പാ​ക്കി​യാ​ൽ ഭൂ​മി നി​ക​ത്ത​ൽ ഒ​ഴി​വാ​ക്കാ​നും പ്ര​കൃ​തി​ദ​ത്ത ജ​ല​പ്ര​വാ​ഹം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കാ​നും സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ച​വ​റ പ​ന്മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി മീ​റ്റ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഉ​യ​ര പാ​ത​ക​ൾ വ​രു​ന്ന​ത്. ച​വ​റ പാ​ലം ക​ഴി​ഞ്ഞാ​ൽ കൊ​റ്റ​ൻ​കു​ള​ങ്ങ​ര ജം​ഗ്ഷ​ൻ, ശ​ങ്ക​ര​മം​ഗ​ലം ജം​ഗ്ഷ​ൻ, ടൈ​റ്റാ​നി​യം ജം​ഗ്ഷ​ൻ ഇ​വ​യെ​ല്ലാം അ​ടു​ത്ത​ടു​ത്താ​യി​ട്ടാ​ണ് വ​രു​ന്ന​ത്. ഇ​വി​ടെ​യെ​ല്ലാം തൂ​ണി​ൽ തീ​ർ​ത്ത ഒ​റ്റ ഉ​യ​ര​പ്പാ​ത വ​ന്നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​യി മാ​റും എ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ മ​ണ്ണു​നി​റ​ച്ച ഉ​യ​ര​പ്പാ​ത​ക​ൾ ഏ​റെ ക്ലേ​ശ​ക​ര​മാ​യി മാ​റും എ​ന്നാ​ണ് നാ​ട്ടു​കാർ പറയുന്നു. ​തൂ​ണു​ക​ളി​ൽ ഉ​ള്ള ഉ​യ​ര​പ്പാ​ത വ​ന്നാ​ൽ അ​ടി​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്കും മ​റ്റും പാ​ർ​ക്ക് ചെ​യ്യാ​നും സാ​ധി​ക്കും.

മ​ണ്ണി​ട്ടു​ള്ള ഉ​യ​ര​പ്പാ​ത വ​രു​മ്പോ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ല​യ​ങ്ങ​ളും എ​ല്ലാം വേ​ർ​തി​രി​ക്ക​പ്പെ​ടു​ന്ന ത​ര​ത്തി​ൽ മാ​റു​മെ​ന്നും പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന മ​ണ്ണി െന്‍റ ഉ​റ​വി​ട​വും ഗു​ണ​നി​ല​വാ​ര​വും പൊ​തു പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഉ​പ​യോ​ഗി​ക്കേ​ണ്ട അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ടെ​ണ്ടർ / ക്വ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ ഏ​തൊ​ക്കെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ആ​ശ​ങ്ക​യോ​ടെ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.


വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി യ​ഥാ​ർ​ഥ സ്ഥി​തി പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

 

Latest News

Up