Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Distribution

Kottayam

നെ​​ടും​​കു​​ന്ന​​ത്തും ക​​ങ്ങ​​ഴ​​യി​​ലും ജ​​ല​​വി​​ത​​ര​​ണം പ്ര​​തി​​സ​​ന്ധി​​യി​​ൽ

നെ​​ടും​​കു​​ന്നം: നെ​​ടും​​കു​​ന്ന​​ത്തും ക​​ങ്ങ​​ഴ​​യി​​ലും കു​​ടി​​വെ​​ള്ള വി​​ത​​ര​​ണം മു​​ട​​ങ്ങു​​ന്ന​​തു പ​​തി​​വാ​​കു​​ന്നു. ര​​ണ്ടാ​​ഴ്ച​​യി​​ലൊ​​രി​​ക്ക​​ലാ​​ണ് ജ​​ലം എ​​ത്തു​​ന്ന​​തെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. ആ​​ഴ്ച​​ക​​ളാ​​യി കു​​ടി​​വെ​​ള്ളം കി​​ട്ടാ​​ത്ത നി​​ര​​വ​​ധി പ്ര​​ദേ​​ശ​​ങ്ങ​​ൾ നെ​​ടും​​കു​​ന്നം, ക​​ങ്ങ​​ഴ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലു​​ണ്ട്. മ​​ണി​​മ​​ല​​യാ​​റ്റി​​ലെ ജ​​ല​​നി​​ര​​പ്പ് താ​​ഴ്ന്ന​​താ​​ണ് കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ​​ത്തി​​ൽ ത​​ട​​സം നേ​​രി​​ടാ​​ൻ കാ​​ര​​ണ​​മാ​​യി പ​​റ​​യ​​പ്പെ​​ടു​​ന്ന​​ത്.

കു​​ള​​ത്തൂ​​ർ​​മൂ​​ഴി ആ​​റ്റി​​ൽ​​നി​​ന്നു​​മാ​​ണ് ക​​ങ്ങ​​ഴ, നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ജ​​ല​​മെ​​ത്തി​​ക്കു​​ന്ന​​ത്. കു​​ള​​ത്തൂ​​ർ​​മൂ​​ഴി ആ​​റ്റി​​ൽ ചി​​റ​​യ്ക്ക​​ൽ​​പാ​​റ പാ​​ലം നി​​ർ​​മാ​​ണം ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ത​​ട​​യ​​ണ തു​​റ​​ന്നു വി​​ട്ട​​താ​​ണ് ഇ​​വി​​ടെ ജ​​ല​​നി​​ര​​പ്പ് താ​​ഴാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്. കൂ​​ടാ​​തെ വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു മു​​മ്പു സ്ഥാ​​പി​​ച്ച മോ​​ട്ടോ​​റാ​​ണ് പ​​മ്പിം​​ഗി​​നു​​ള്ള​​ത്. ഇ​​തി​​ന്‍റെ ശേ​​ഷി കു​​റ​​ഞ്ഞ​​തും കു​​ടി​​വെ​​ള്ള വി​​ത​​ര​​ണം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി. ഇ​​പ്പോ​​ൾ 12 ദി​​വ​​സം കൂ​​ടു​​മ്പോ​​ഴാ​​ണ് വെ​​ള്ളം പ​​മ്പ് ചെ​​യ്യു​​ന്ന​​ത്.

നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ ഇ​​ട​​യ്ക്കു വെ​​ള്ളം കി​​ട്ടു​​ന്നു​​ണ്ടെ​​ങ്കി​​ലും ക​​ങ്ങ​​ഴ പ​​ഞ്ചാ​​യ​​ത്തി​​ലെ കു​​ടി​​വെ​​ള്ള വി​​ത​​ര​​ണം പൂ​​ർ​​ണ​​മാ​​യി മു​​ട​​ങ്ങു​​ക​​യാ​​ണ്.

ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ജ​​ല​​നി​​ര​​പ്പ് താ​​ഴ്ന്ന​​പ്പോ​​ൾ ക​​ങ്ങ​​ഴ, വെ​​ള്ളാ​​വൂ​​ർ പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ ചേ​​ർ​​ന്ന് മ​​ണി​​മ​​ല​​യാ​​റ്റി​​ൽ 30,000 രൂ​​പ മു​​ട​​ക്കി മ​​ണ​​ൽ​​ചാ​​ക്കു​​ക​​ൾ കൊ​​ണ്ട് താ​​ത്കാ​​ലി​​ക ത​​ട​​യ​​ണ നി​​ർ​​മി​​ച്ചി​​രു​​ന്നു. ഇ​​ക്കു​​റി ത​​ട​​യ​​ണ നി​​ർ​​മി​​ച്ച​​തു​​മി​​ല്ല. വെ​​ള്ളം പ​​മ്പു ചെ​​യ്യു​​മ്പോ​​ൾ കാ​​ല​​പ്പ​​ഴ​​ക്കം ചെ​​ന്ന പൈ​​പ്പു​​ക​​ൾ പ​​ല​​യി​​ട​​ത്തും പൊ​​ട്ടി വെ​​ള്ളം പാ​​ഴാ​​കു​​ന്ന​​തും പ​​തി​​വാ​​ണ്. പൈ​​പ്പു​​ക​​ളു​​ടെ ത​​ക​​രാ​​ർ മൂ​​ലം വെ​​ള്ള​​ത്തി​​ന് മ​​ർ​​ദം കു​​റ​​യു​​ന്ന​​തി​​നാ​​ൽ പ​​ല​​പ്പോ​​ഴും ഉ​​യ​​ർ​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് വെ​​ള്ള​​മെ​​ത്താ​​ത്ത​​തും ജ​​ല​​വി​​ത​​ര​​ണം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കു​​ന്നു.

പ​​മ്പ് സെ​​റ്റ് വാ​​ങ്ങാ​​ൻ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് 30.80 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചു

ക​​റു​​ക​​ച്ചാ​​ൽ: ക​​ങ്ങ​​ഴ, നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ പൂ​​ർ​​ണ​​മാ​​യും വെ​​ള്ളാ​​വൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ൽ ഭാ​​ഗി​​ക​​മാ​​യും കു​​ടി​​വെ​​ള്ള വി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന, മു​​ണ്ട​​ത്താ​​നം-​​വീ​​ര​​ൻ​​മ​​ല ജ​​ല​​സം​​ഭ​​ര​​ണി​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള, കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​ക​​ളു​​ടെ സ്രോ​​ത​​സാ​​യ മ​​ണി​​മ​​ല​​യാ​​റ്റി​​ലെ കു​​ള​​ത്തൂ​​ർ​​മൂ​​ഴി പ​​മ്പ് ഹൗ​​സി​​ലെ പ്ര​​വ​​ർ​​ത്ത​​ന ര​​ഹി​​ത​​മാ​​യ പ​​മ്പ് സെ​​റ്റ് മാ​​റ്റി സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ൽ​​നി​​ന്നും 30.80 ല​​ക്ഷം രൂ​​പ വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​ക്കു കൈ​​മാ​​റാ​​ൻ ജി​​ല്ലാ പ്ലാ​​നിം​​ഗ് ക​​മ്മി​​റ്റി അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​താ​​യി ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം എ​​ൻ. അ​​ജി​​ത് മു​​തി​​ര​​മ​​ല അ​​റി​​യി​​ച്ചു.

കു​​ള​​ത്തൂ​​ര്‍മൂ​​ഴി പ​​മ്പ് ഹൗ​​സി​​ൽ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന 75 എ​​ച്ച്‌​​വി​​റ്റി ‌‌‌പ​​മ്പ്സെ​​റ്റ് ആ​​ണ് മാ​​റ്റി​​സ്ഥാ​​പി​​ക്കു​​ന്ന​​ത്. വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി തി​​രു​​വ​​ല്ല എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ, ഡി​​വി​​ഷ​​ൻ ന​​ൽ​​കി​​യ ക​​ത്തു പ്ര​​കാ​​ര​​മാ​​ണ് തു​​ക കൈ​​മാ​​റു​​ന്ന​​തി​​ന് ഡി​​പി​​സി അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​ത്.

പ​​മ്പ് ഹൗ​​സി​​ൽ നി​​ല​​വി​​ലു​​ള്ള മോ​​ട്ട​​ർ കാ​​ര്യ​​ക്ഷ​​മ​​മ​​ല്ലെ​​ന്നും മു​​ണ്ട​​ത്താ​​ന​​ത്തെ ഓ​​വ​​ർ​​ഹെ​​ഡ് ടാ​​ങ്ക് നി​​റ​​യ​​ണ​​മെ​​ങ്കി​​ൽ 16 മ​​ണി​​ക്കൂ​​ർ സ​​മ​​യ​​മെ​​ടു​​ക്കു​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചി​​രു​​ന്നു. ക​​ങ്ങ​​ഴ പ​​ഞ്ചാ​​യ​​ത്തി​​ലെ ഇ​​ട​​യ​​പ്പാ​​റ, ത​​ണ്ണി​​പ്പാ​​റ, അ​​മ്പ​​ല​​ത്തി​​നാം​​കു​​ഴി, അ​​രീ​​ക്ക​​ൽ, ചൂ​​ര​​ക്കു​​ന്ന്, ഇ​​ല​​യ്ക്കാ​​ട്, പ​​രു​​ത്തി​​മൂ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ജ​​ല​​ക്ഷാ​​മം രൂ​​ക്ഷ​​മാ​​ണ്. കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി ജ​​ന​​ങ്ങ​​ൾ വ​​ല​​യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​ക്ക് തു​​ക ന​​ൽ​​കാ​​ൻ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് തീ​​രു​​മാ​​നി​​ച്ച​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Latest News

Up