x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റ​ക്കു​ളം ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്നു


Published: November 3, 2025 11:13 PM IST | Updated: November 3, 2025 11:13 PM IST

അ​റ​ക്കു​ളം ശു​ദ്ധ​ജ​ല വി​ത​ര​ണപ​ദ്ധ​തി​ക്കാ​യി നി​ർ​മി​ക്കു​ന്ന ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ്.

മൂ​ല​മ​റ്റം:​ അ​റ​ക്കു​ളം, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ശു​ദ്ധ​ജ​ല ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു. അ​റ​ക്കു​ളം ഹൈ ​ലെ​വ​ൽ, ലോ ​ലെ​വ​ൽ സോ​ണ്‍ സ​മ​ഗ്ര ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യാ​ണ് അ​ന്തി​മഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഹൈ ​ലെ​വ​ൽ സോ​ണ്‍ പ​ദ്ധ​തി​ക്കാ​യി 13 ടാ​ങ്കു​ക​ൾ, 58 കി​ലോ​മീ​റ്റ​ർ വി​ത​ര​ണശൃം​ഖ​ല എ​ന്നി​വ​യാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്.

ഹൈ ലെ​വ​ൽ സോ​ണ്‍ പ​ദ്ധ​തി​യി​ലൂ​ടെ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 2223 ഗാ​ർ​ഹി​ക കു​ടി​വെ​ള്ള ക​ണ​ക്‌ഷ​നു​ക​ളാ​ണ് ല​ഭ്യ​മാ​വു​ക. ഇ​തി​ൽ അ​റ​ക്കു​ള​ത്ത് 1812 ക​ണ​ക്‌ഷ​നു​ക​ളും വെ​ള്ളി​യാ​മ​റ്റ​ത്ത് 411 ക​ണ​ക്‌ഷ​നു​ക​ളും ന​ൽ​കും. പ​ദ്ധ​തി​ക്കാ​യി 39.76 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ശു​ദ്ധീ​ക​രി​ച്ച ജ​ലം കു​ള​മാ​വി​ലെ ശു​ദ്ധീ​ക​ര​ണശാ​ല​യ്ക്ക് സ​മീ​പം നി​ർ​മി​ക്കു​ന്ന ടാ​ങ്കി​ൽ ശേ​ഖ​രി​ച്ച് പോ​ത്തു​മ​റ്റം, നാ​ടു​കാ​ണി വ്യൂ ​പോ​യി​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​മി​ക്കു​ന്ന ടാ​ങ്കു​ക​ളി​ലേ​ക്കും നി​ല​വി​ലു​ള്ള ന​വോ​ദ​യ ടാ​ങ്കി​ലേ​ക്കും എ​ത്തി​ക്കും.

ആ​കെ 13 ടാ​ങ്കു​ക​ളി​ൽനി​ന്നാ​യി 58.5 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന വി​ത​ര​ണശൃം​ഖ​ല​യി​ലൂ​ടെ അ​റ​ക്കു​ളം, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​തി​ദി​നം 30 ല​ക്ഷം ലി​റ്റ​ർ ജ​ലം ശു​ദ്ധീ​ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള കു​ള​മാ​വി​ൽ സ്ഥാ​പി​ക്കു​ന്ന ശു​ദ്ധീ​ക​ര​ണശാ​ല​യു​ടെ നി​ർ​മാ​ണം 69 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. ഇ​ടു​ക്കി റി​സ​ർ​വോ​യ​റി​ന്‍റെ ഭാ​ഗ​മാ​യ കു​ള​മാ​വ് ത​ടാ​ക​മാ​ണ് പ​ദ്ധ​തി​യു​ടെ ജ​ല​സ്രോ​ത​സ്. ഇ​വി​ടെ ആ​റു മീ​റ്റ​ർ വ്യാ​സ​മു​ള്ള കി​ണ​ർ നി​ർ​മാ​ണം 75 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി.

കോ​ഴി​പ്പ​ള്ളി (ര​ണ്ട് ജ​ല​സം​ഭ​ര​ണി​ക​ൾ), തു​ന്പി​ച്ചി, വ​ഴി​ക്കി​ണ​ർ, ത​ടി​യ​നാ​ൽ, ക​രി​പ്പ​ല​ങ്ങാ​ട്, ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക്ക് സ​മീ​പം, പോ​ത്തു​മ​റ്റം, നാ​ടു​കാ​ണി വ്യൂ ​പോ​യി​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ടാ​ങ്ക് നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 8987.5 മീ​റ്റ​ർ ദൂ​ര​ത്തി​ൽ പൈ​പ്പ്‌ലൈ​ൻ സ്ഥാ​പി​ച്ച് അ​റ​ക്കു​ള​ത്ത് 90 ക​ണ​ക്‌ഷ​നു​ക​ളും വെ​ള്ളി​യാ​മ​റ്റ​ത്ത് 316 ക​ണ​ക്‌ഷ​നു​ക​ളും ഉ​ൾ​പ്പെ​ടെ 406 ക​ണ​ക്‌ഷ​നു​ക​ൾ ഇ​തി​ന​കം ന​ൽ​കിക്ക​ഴി​ഞ്ഞു.

ലെ​വ​ൽ സോ​ണ്‍ പ​ദ്ധ​തി പ്ര​കാ​രം 3050 വീ​ടു​ക​ളി​ലാ​ണ് ക​ണ​ക്‌ഷ​ൻ ന​ൽ​കു​ന്ന​ത്. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 3050 വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള ക​ണ​ക്‌ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി 54.55 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. തൊ​ടു​പു​ഴ​യാ​റി​ലെ കാ​ഞ്ഞാ​ർ പ്ര​ദ​ശ​മാ​ണ് പ​ദ്ധ​തി​യു​ടെ ജ​ല​സ്രോ​ത​സ്.

പ​ദ്ധ​തി​ക്കാ​യി ആ​റു മീ​റ്റ​ർ വ്യാ​സ​മു​ള്ള കി​ണ​ർ പ​ന്ത്ര​ണ്ടാം മൈ​ലി​നു സ​മീ​പം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. 35 ല​ക്ഷം ലി​റ്റ​ർ പ്ര​തി​ദി​ന ശേ​ഷി​യു​ള്ള ശു​ദ്ധീ​ക​ര​ണശാ​ല പ​ന്ത്ര​ണ്ടാം മൈ​ലി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ശു​ദ്ധീ​ക​രി​ച്ച ജ​ലം എ​ട്ട് ടാ​ങ്കു​ക​ളി​ലേ​ക്ക് എ​ത്തി​ച്ച് 73060 മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള വി​ത​ര​ണശൃം​ഖ​ല​യി​ലൂ​ടെ 3050 ഗാ​ർ​ഹി​ക കു​ടി​വെ​ള്ള ക​ണ​ക്‌ഷ​നു​ക​ൾ ന​ൽ​കാ​നാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. 17692.3 മീ​റ്റ​ർ നീ​ള​ത്തി​ൽ പൈ​പ്‌ലൈ‌‌‌‌‌‌​ൻ സ്ഥാ​പി​ച്ച് 377 ക​ണ​ക്‌ഷ​നു​ക​ൾ ന​ൽ​കി.

Tags : water distribution nattuvisesham local news

Recent News

Up