കോയന്പത്തൂർ: ബന്ധം വേർപിരിഞ്ഞ ഭാര്യയെ വിമൻസ് ഹോസ്റ്റലിൽ കയറി വെട്ടിക്കൊലപ്പെടുത്തിയശേഷം സെൽഫിയെടുത്ത് വാട്സാപ് സ്റ്റാറ്റസ് ഇട്ട് മുപ്പത്തിരണ്ടുകാരൻ.
പ്രതി ബാലമുരുകൻ ഹോസ്റ്റലിലെ സ്ത്രീകളുടെ മുന്നിൽവച്ച് ഇരുപത്തെട്ടുകാരിയെ അരിവാളിനു വെട്ടിവീഴ്ത്തുകയായിരുന്നു. പിന്നീട് മൃതദേഹത്തിനു സമീപത്തുനിന്ന് സെൽഫിയെടുത്ത് വാട്സാപ് സ്റ്റാറ്റസ് ആക്കി. പോലീസ് അറസ്റ്റ് ചെയ്യുന്നതുവരെ പ്രതി ഹോസ്റ്റലിൽതന്നെ ഇരുന്നു.
കൊലപ്പെട്ട യുവതി തിരുനൽവേലി സ്വദേശിനിയാണ്. ബന്ധം വേർപിരിഞ്ഞശേഷം യുവതി രണ്ടു മക്കളുമായി കോയന്പത്തൂരിൽ അമ്മയ്ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു.