Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildlife Attacks

Kottayam

വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ശാ​ശ്വ​ത​പ​രി​ഹാ​രം വേ​ണമെന്നു മാ​ണി സി. ​കാ​പ്പ​ൻ

ഈ​രാ​റ്റു​പേ​ട്ട: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്നു ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്നും സ​ണ്ണി പൈ​ക​ട ഈ​രാ​റ്റു​പേ​ട്ട​യി​ൽ അ​നു​ഷ്ഠി​ക്കു​ന്ന നി​രാ​ഹാ​ര​സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ. നി​രാ​ഹാ​ര​സ​മ​ര​ത്തി​ന്‍റെ ഏ​ഴാം ദി​വ​സം സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ വി.​എം. അ​ബ്ദു​ള്ളാ​ഖാ​ൻ, ഒ.​ഡി. കു​ര്യാ​ക്കോ​സ്, അ​ഡ്വ. സു​ഹൈ​ൽ ഖാ​ൻ, ഷി​നോ​യ് തു​രു​ത്തി​യി​ൽ, റോ​യി മേ​ക്ക​ല്ലാ​യി​ൽ,അ​പ്പ​ച്ച​ൻ പാ​റ​ന്തോ​ട്ട​ത്തി​ൽ, എ.​എ​സ്. ത​ങ്ക​പ്പ​ൻ, ജോ​സ് വ​യം​പോ​ത്ത​നാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് എം​എ​ൽ​എ​യെ സ്വീ​ക​രി​ച്ചു.

Kerala

വന്യജീവി ആക്രമണം: സുപ്രീംകോടതി നിര്‍ദേശം ഉടന്‍ പ്രാവര്‍ത്തികമാക്കണം: ജോസ്.കെ.മാണി

കോ​ട്ട​യം: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തെ പ്ര​കൃ​തി​ദു​ര​ന്ത​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​വാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ക്ക് സു​പ്രിം​കോ​ട​തി ന​ല്‍കി​യ നി​ര്‍ദേ​ശം ഉ​ട​ന്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.      

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ലാ​ക്ക​ണ​മെ​ന്ന് ദീ​ര്‍ഘ​കാ​ല​മാ​യി കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ഉ​ന്ന​യി​ച്ചി​രു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ആ​വ​ശ്യ​മാ​ണ്.    

ഇ​തു സം​ബ​ന്ധി​ച്ച നി​വേ​ദ​നം കേ​ന്ദ്ര​സ​ര്‍ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി​ക്കും ന​ല്‍കി​യ​തു​മാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ എ​ത്തു​മ്പോ​ള്‍ ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നും സം​ര​ക്ഷ​ണം ന​ല്‍കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ ചെ​യ്യു​ന്ന​തി​ന് 1972ലെ ​കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം പ​ല​പ്പോ​ഴും ത​ട​സ​മാ​യി നി​ല്‍ക്കു​ക​യാ​ണ്.

സു​പ്രിം​കോ​ട​തി​യു​ടെ നി​ര്‍ദേ​ശം ന​ട​പ്പാ​ക്കി​യാ​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​രി​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും പോ​ലീ​സി​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യും. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തെ പ്ര​കൃ​തി ദു​ര​ന്ത​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് കേ​ര​ള നി​യ​മ​സ​ഭ പാ​സാ​ക്കി​യ വ​ന്യ​ജീ​വി സം​ര​ക്ഷ​ണം (​കേ​ര​ള ഭേ​ദ​ഗ​തി) നി​യ​മ​ത്തെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ജോ​സ് കെ. ​മാ​ണി ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Up